ഗാസയിൽ സമ്പൂർണ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ; അനുകൂലിച്ച് യുഎസ്

ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവച്ച മൂന്നു ഘട്ടമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ പ്രമേയത്തിൽ സ്വാഗതം ചെയ്യുന്നു. അമേരിക്ക ഉൾപ്പെടെ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ മാത്രം വിട്ടുനിന്നു. ആദ്യത്തെ ആറാഴ്ച വെടിനിർത്തലിനൊപ്പം ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീൻ പൗരന്മാരെയും ഗാസയിൽ ബന്ധികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരിൽ ചിലരെയും വിട്ടയക്കണം. രണ്ടാം ഘട്ടത്തിൽ ബാക്കി…

Read More

ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റ്സടക്കം മൂന്ന് മന്ത്രിമാർ രാജിവെച്ചു

ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റ്സടക്കം മൂന്ന് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള വിയോജിപ്പിനെ തുടർന്നാണ് രാജി. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ നുസൈറാത്തിലും ദേറുൽബലാഹിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി. 700ലേറെ പേർക്ക്​ പരിക്കുണ്ട്​. ഹമാസ്​ പിടിയിൽ നിന്ന്​ നാല്​ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ സൈന്യം നടത്തിയ ക്രൂരമായ ആക്രമണത്തിലാണ്​ ഇത്രയും കൂടുതൽ പേർ കൊല്ലപ്പെട്ടത്​. മരിച്ചവരിൽ അധികവും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. ദേ​ർ അ​ൽ ബ​ലാ​ഹി​ലെ അ​ൽ അ​ഖ്സ ര​ക്ത​സാ​ക്ഷി…

Read More

സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണ ദൗത്യം വിജയം, നാലാം പരീക്ഷണത്തിൽ ബൂസ്റ്ററും പേടകവും സുരക്ഷിതമായി തിരിച്ചിറങ്ങി

ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ നാലാം പരീക്ഷണം വിജയം. ജൂൺ 6ന് അമേരിക്കയലെ ടെക്‌സസിലെ ബോകാചികയിലുള്ള സ്‌പെയ്‌സ് എക്‌സിന്റെ സ്റ്റാര്‍ബേസ് ബഹിരാകാശകേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം. കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം റോക്കറ്റിലുള്ള സൂപ്പര്‍ഹെവി ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് പേടകം എന്നീ രണ്ടു ഭാ​ഗങ്ങളും വിച്ഛേദിക്കപ്പെട്ടു. വിക്ഷേപിച്ച് ഏഴ് മിനിറ്റിനകം തന്നെ സൂപ്പര്‍ഹെവി ബൂസ്റ്റര്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ തിരിച്ചിറങ്ങി. സ്റ്റാര്‍ഷിപ്പ് പേടകമാകട്ടെ 200 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ചശേഷം ആസൂത്രണം ചെയ്തപോലെ ഇന്ത്യന്‍ മഹാസമുദ്രത്തിലും തിരിച്ചിറങ്ങി. ആദ്യമായാണ് ഈ രണ്ടുഘട്ടങ്ങളും വിജയകരമാകുന്നത്. ചന്ദ്രനിലേക്കും…

Read More

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭ്രമണപഥത്തിൽ

അഭിമാനം വാനോളമുയര്‍ത്തി ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭ്രമണപഥത്തിലെത്തി. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഇന്നലെ വിക്ഷേപിച്ച പേടകം 27 മണിക്കൂറുകള്‍ കൊണ്ട് ബഹിരാകാശ നിലയത്തിലെത്തി നിലയവുമായി വിജയകരമായി സന്ധിച്ചു. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് ദൗത്യത്തിലുള്ള യാത്രക്കാര്‍. 58കാരിയായ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഇന്നലെ രാത്രി 8 22 നായിരുന്നു പേടകം വിക്ഷേപണം ചെയ്തത്. സാങ്കേതിക തടസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രണ്ട്…

Read More

മക്ഡൊണാൾഡ്സിന് തിരിച്ചടി; ഇനി ‘ബിഗ് മാക്’ ഉപയോഗിക്കാനാകില്ല

ബിഗ് മാക്കിന്റെ പേരിലുള്ള ട്രേഡ്മാർക്ക് തർക്കത്തിൽ മക്ഡൊണാൾഡ്സിന് തിരിച്ചടി. ബിഗ് മാക് എന്ന പേര് ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ഇരു കമ്പനികളും തമ്മിലുള്ള തർക്കം. ദീർഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഐറിഷ് ഫാസ്റ്റ് ഫുഡ് നിർമാതാക്കളായ സൂപ്പർമാകിന് അനുകൂലമായി യൂറോപ്യൻ യൂണിയൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു . ചിക്കൻ സാൻഡ്‌വിച്ചുകൾക്കും ചിക്കൻ ഉൽപന്നങ്ങൾക്കും വേണ്ടി അഞ്ച് വർഷമായി ബിഗ് മാക് ലേബൽ ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിൽ യുഎസ് ഫാസ്റ്റ് ഫുഡ് ഭീമനായ മക്ഡൊണാൾഡ് പരാജയപ്പെട്ടുവെന്ന് കോടതി വിധിയിൽ പറഞ്ഞു . അഞ്ച്…

Read More

പക്ഷിപ്പനി ബാധിച്ച് ആദ്യ മനുഷ്യമരണം ; മെക്സിക്കോയിൽ 59കാരൻ മരിച്ചു

ലോകത്ത് ആദ്യമായി പക്ഷപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചു. ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59 കാരനാണ് മരിച്ചത്. എന്നാല്‍ എങ്ങനെയാണ് ഇയാള്‍ക്ക് രോഗംവന്നതെന്ന് ഡബ്ല്യുഎച്ച്ഒ വെളിപ്പെടുത്തിയിട്ടില്ല. സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59കാരന് വിട്ടുമാറാത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മെക്‌സിക്കോ…

Read More

സുനിത വില്യംസ് യാത്ര ചെയ്യുന്ന ബഹിരാകാശ പേടകത്തിൽ ഹീലിയം ചോർച്ച ; പരിഹരിച്ചെന്ന് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ച കണ്ടെത്തി. നിലവിൽ യാത്രാപേടകം സുരക്ഷിതമാണ്. ഇന്ന് രാത്രി ഒന്‍പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. ഇന്നലെ രാത്രി 8.22നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് മുന്‍പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ രണ്ടിടത്ത് കൂടിയാണ് പുതിയ ചോർച്ച കണ്ടെത്തിയത്. രണ്ട് ഹീലിയം വാൾവുകൾ അടച്ച് പ്രശ്നം തൽക്കാലം പരിഹരിച്ചെന്ന് നാസ വ്യക്തമാക്കി. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി…

Read More

മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടു

മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മെക്സിക്കോയുടെ പ്രസിഡന്റാകുന്നത്. മെക്സിക്കോ സിറ്റിയുടെ മുൻ മേയറും 61-കാരിയുമായ ക്ലോഡിയ, ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 60 ശതമാനത്തോളം വോട്ടു നേടിയാണ് വിജയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് അതോറിറ്റിയാണ് ക്ലോഡിയയുടെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. മുഖ്യ എതിരാളിയും ബിസിനസുകാരിയുമായ സൊചിതിൽ ​ഗാൽവേസിനേക്കാൾ 30 ശതമാനം അധികം പോയിന്റാണ് ഇടതുപക്ഷ പാർട്ടിയായ മൊറേനയുടെ സ്ഥാനാർഥിയായ ക്ലോഡിയ നേടിയത്. മൊറേന പാർട്ടി സ്ഥാപകനും നിലവിലെ മെക്സിക്കൻ പ്രസിഡന്റുമായ…

Read More

അമേരിക്ക മുന്നോട്ട് വെച്ച വെടി നിർത്തൽ കരാർ അംഗീകരിച്ചേക്കും ; സൂചന നൽകി ഇസ്രയേൽ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഓഫിർ ഫാൽക്ക്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല കരാറല്ലെന്നും ഓഫിർ ഫാൽക്ക് പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ മന്ത്രിസഭയിലെ യോവ് ഗാലന്റുമായും ബെന്നി ഗാന്റ്സുമായും ഫോണിൽ സംസാരിച്ചു. ഹമാസും വെടിനിർത്തലിന് സന്നദ്ധത പ്രകടിപ്പിച്ചു.

Read More

ആകാശമധ്യത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടുവെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചത്. പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അറിയിച്ചു. വിമാനങ്ങളിലൊന്നിന്‍റെ പൈലറ്റ് മരിച്ചതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സ്പാനിഷ് പൌരനായ പൈലറ്റ് മരിച്ചു….

Read More