യുഎസിലെ മിഷിഗനിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്; പത്തോളം പേർക്ക് പരുക്ക്

യുഎസിലെ മിഷിഗനിൽ കുട്ടികളുടെ വാട്ടർപാർക്കിലുണ്ടായ വെടിവയ്‌പിൽ പത്തോളം പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ എട്ടുവയസുകാരിയടക്കം രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ആക്രമണത്തിനുശേഷം സമീപത്തെ വീട്ടിൽ ഒളിച്ചിരിക്കുന്ന പ്രതിയെ പിടികൂടാൻ ശ്രമം തുടരുന്നതായി ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കിൾ ബൗചാർഡ് പറഞ്ഞു. റോക്സ്റ്റർ ഹിൽസിലെ ബ്രൂക്ക്‌ലാൻഡ്സ് പ്ലാസ സ്പ്ലാഷെന്ന പാർക്കിലാണ് വെടിവയ്പുണ്ടായത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പ്രദേശത്തെ ആളുകൾ വീടിനകത്ത് കഴിയണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.  ‌ശനിയാഴ്ച യുഎസ് സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. 28 തവണ…

Read More

ഉഷ്ണതരംഗത്തില്‍ വലഞ്ഞ് ഗ്രീസ്; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ കുഴഞ്ഞുവീണു

ഉഷ്ണതരംഗത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ഗ്രീസ്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി അസഹനീയമായ ചൂടാണ് ഗ്രീസില്‍ അനുഭവപ്പെടുന്നത്. വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണക്കാറ്റിന്റെ ഫലമായി താപനില 43 ഡിഗ്രി പിന്നിട്ടതോടെ അക്രോപോളിസ് ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. രാജ്യത്തെ പ്രൈമറി സ്‌കൂളുകളും നഴ്‌സറികളും അടക്കാനും അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വര്‍ഷം സാധാരണയിലും നേരത്തെയാണ് ഗ്രീസില്‍ ഉഷ്ണതരംഗം ഉണ്ടായിരിക്കുന്നത്….

Read More

ഗാസയിലെ പരിക്കേറ്റ കുട്ടികള്‍ക്ക് ചികിത്സ നല്‍കുമെന്ന് കൊളംബിയ

ഗാസയിൽ ഇസ്രായേല്‍ ആക്രമണത്തിനിടെ പരിക്കേറ്റ കുട്ടികള്‍ക്ക് കൊളംബിയ ചികിത്സയൊരുക്കും. കൊളംബിയന്‍ സൈനിക ആശുപത്രിയാണ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ കുട്ടികളെ അവരുടെ കുടുംബത്തോടൊപ്പം കൊളംബിയയിലേക്ക് കൊണ്ടുപോകുമെന്ന് ബഹുമുഖകാര്യ മന്ത്രി എലിസബത്ത് ടൈലര്‍ ജെയ് പറഞ്ഞു. അതേസമയം, എത്ര കുട്ടികളെ കൊണ്ടുപോകും, എത്രകാലം ചികിത്സ നല്‍കും തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. സൈനിക ഡോക്ടര്‍മാരാകും പലസ്തീൻ കുട്ടികളെ ചികിത്സിക്കുക. കൊളംബിയയിലെ ആഭ്യന്തര യുദ്ധത്തിനിടെയുള്ള ഡോക്ടര്‍മാരുടെ അനുഭവസമ്പത്ത് ചികിത്സക്ക് സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ യു.എ.ഇ,…

Read More

കുവൈത്തിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണം, സ്ഥിരീകരിച്ച് അഗ്നിരക്ഷാ സേന

കുവൈത്തിലെ മംഗഫ് ലേബർ ക്യാംപിലുണ്ടായ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷോർട്ട് സർക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈത്ത് അഗ്‌നിരക്ഷാ സേന വ്യക്തമാക്കി. ദുരന്തസ്ഥലത്തു വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്‌നിശമന സേന പ്രസ്താവനയിൽ അറിയിച്ചു. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുൾപ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ലാറ്റിനുള്ളിൽ…

Read More

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിൽ ; ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മാർപാപ്പയുടെ ഇന്ത്യൻ സന്ദർശനം ചർച്ച ആയേക്കും. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ആതിഥേയ രാജ്യമായ ഇറ്റലിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി 7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ഇന്നലെയാണ് മോദി ഇറ്റലിയിലേക്ക് തിരിച്ചത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ,…

Read More

ഗാസയിലെ മസ്ജിദ് റെസ്റ്റോറന്റാക്കി ഇസ്രയേൽ സൈന്യം ; ദൃശ്യങ്ങൾ പുറത്ത് , പ്രതിഷേധം ശക്തം

കുരുന്നുകളെയടക്കം അതിക്രൂരമായി കൊന്നൊടുക്കി വംശ​ഹത്യ തുടരുന്ന ​ഗസ്സയിൽ പള്ളി റെസ്റ്റോറന്റാക്കി ഇസ്രായേൽ സേന. ആക്രമണം രൂക്ഷമായ ​റഫാ അതിർത്തി മേഖലയിലെ ​മസ്ജിദാണ് സൈനികർ റെസ്റ്റോറന്റാക്കി മാറ്റിയത്. ഇതിനെതിരെ ജനരോഷം ശക്തമാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഗാസ്സയുടെയും ഈജിപ്തിന്റേയും അതിർത്തിയായ റഫയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുള്ളിൽ കയറി മേശകളും പാത്രങ്ങളുമുൾപ്പെടെ നിരത്തി ഇസ്രായേൽ സൈനികർ ഭക്ഷണം തയാറാക്കുന്നത് വീഡിയോയിൽ കാണാം. നിരവധി ഇസ്രായേൽ സൈനികരാണ് പള്ളിക്കുള്ളിലുള്ളത്. ചിലർ ഭക്ഷണം എടുക്കുന്നതും മറ്റു ചിലർ അകത്തും പുറത്തും തോക്കുമായി നിൽക്കുന്നതും…

Read More

കുവൈത്ത് തീപിടിത്തം: മരിച്ച 5 മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. 5 മലയാളികളെ തിരിച്ചറി‍ഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഷിബു വർഗീസ്, തോമസ് ജോസഫ്,…

Read More

അനധികൃതമായി തോക്ക് കൈവശം വെച്ച കേസ് ; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരൻ , ശിക്ഷാവിധി പിന്നീട്

അനധികൃതമായി തോക്ക് കൈവശം വെച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരൻ. ഡെലവേറിലേ ഫെഡറൽ കോടതിയിലെ ജൂറിയാണ് മൂന്ന് ചാർജുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ശിക്ഷ പിന്നീട് വിധിക്കും. 2018ൽ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങൾ നൽകി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങള്‍. തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറൽ…

Read More

ഗാസയിലെ സമഗ്ര വെടിനിർത്തൽ ; യുഎൻ രക്ഷാ സമിതി അംഗീകരിച്ച പ്രമേയത്തെ സ്വാഗതം ചെയ്ത് ഹമാസ്

ഗാസയിൽ സമഗ്ര വെടിനിർത്തലിന്​ ആഹ്വാനം ചെയ്ത് യു.എൻ രക്ഷാസമിതി അംഗീകരിച്ച പ്രമേയത്തെ സ്വാഗതം ചെയ്ത് ഹമാസ്. ​പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശങ്ങൾ അടങ്ങിയ പ്രമേയം അമേരിക്കയാണ് അവതരിപ്പിച്ചത്. പ്രമേയം അംഗീകരിക്കുന്നതായും അതിലെ വിശദാംശങ്ങളിൽ തങ്ങൾ ചർച്ചക്ക് തയ്യാറാണെന്നും ഹമാസിന്റെ മുതിർന്ന നേതാവ് സാമി അബു സുഹ്‍രി റോയിട്ടേഴ്സിനോട് പറഞ്ഞു. നിർദേശങ്ങൾ ഇസ്രായേൽ പാലിക്കുമെന്ന് ഉറപ്പാക്കേണ്ടത് അമേരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ, ഇസ്രായേലി​ സൈന്യ​ത്തെ പിൻവലിക്കൽ, തടവുകാരെ മോചിപ്പിക്കൽ എന്നിവയടങ്ങിയ പ്രമേയത്തെയാണ് പിന്തുണക്കുന്നത്. വെടിനിർത്തൽ നിർദേശം ഇസ്രായേലിനെക്കൊണ്ട് അനുസരിപ്പിക്കലാണ്…

Read More

മലാവി വൈസ് പ്രസിഡന്റ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു ; സഹയാത്രികരായിരുന്ന 9 പേരും മരിച്ചു

തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഇന്നലെ അപകടത്തിൽപ്പെട്ട വിമാനവും വൈസ് പ്രസിഡന്‍റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊർജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജൻസികളാണ് നേതൃത്വം നൽകിയിരുന്നത്. മലാവി തലസ്ഥാനമായ ലിലോങ്‌വേയില്‍ നിന്ന് പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, ഇതിന് പിന്നാലെ…

Read More