ഇസ്രായേലിൻറെ കൂട്ടകുരുതി തുടരുന്നു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 101 പേർ

ഇസ്രായേലിൻറെ ആക്രമണത്തിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 101പാലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം 54 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യ കൂടിയാണിത്. അൽ ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞില്ല. ആക്രമണത്തിൽ ഒരു…

Read More

അന്തരീക്ഷ മലിനീകരണം; ആ​ഗോളതലത്തിൽ 2021ൽ മരിച്ചത് 81 ലക്ഷം പേര്‍; ഇന്ത്യൽ 21 ലക്ഷം പേർ

2021-ല്‍ അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന അസുഖങ്ങളെ തുടര്‍ന്ന് ലോകത്ത് മരിച്ചത് 81 ലക്ഷം പേര്‍. യു.എസ്. ആസ്ഥാനമായ ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ചവരിൽ 21 ലക്ഷം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ചൈനയില്‍ 23 ലക്ഷം പേര്‍ മരിച്ചു. മൊത്തം മരണത്തിന്റെ 54 ശതമാനവും ഇരുരാജ്യങ്ങളില്‍നിന്നുമാണ്. റിപ്പോർട്ടനുസരിച്ച് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരുടെ ജീവനെടുക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് അന്തരീക്ഷ മലിനീകരണമുള്ളത്. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് മാത്രമാണ് ഇത്തരത്തിലുള്ള മരണസംഖ്യയില്‍ നേരിയ കുറവെങ്കിലും…

Read More

‘നഗരവാസികൾക്ക് താമസിക്കാൻ ഇടമില്ല’, വിനോദ സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി ബാർസിലോണ

സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി സ്പെയിനിലെ പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാർസിലോണ. നഗരവാസികൾക്ക് താമസിക്കാൻ ഇടം ലഭിക്കാതെ വരുന്നതിന് പിന്നാലെയാണ് വിനോദ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകുന്നത് വിലക്കാൻ ഒരുങ്ങുന്നതായി ബാർസിലോണ നഗരത്തിന്റെ മേയർ വിശദമാക്കുന്നത്. നഗരവാസികൾക്ക് താമസ സൌകര്യം ലഭിക്കാൻ വൻ തുക ചെലവിടേണ്ട സാഹചര്യമാണ് നിലവിൽ ഇവിടെയുള്ളത്. 10101 അപാർട്ട്മെന്റുകളുടെ ലൈസൻസ് 2028 നവംബറോടെ റദ്ദാക്കുമെന്നാണ് മേയർ വെള്ളിയാഴ്ച വിശദമാക്കിയത്.  കുറഞ്ഞ ചെലവിൽ വഗരവാസികൾക്ക് താമസ സൌകര്യമൊരുക്കാനുള്ള നടപടികളുടെ ഭാഗമായാണ് കർശന നടപടിയെന്നാണ്…

Read More

കിം ജോങ് ഉന്നിന് വ്ളാദിമിര്‍ പുടിന്റെ സമ്മാനം; റഷ്യന്‍ നിര്‍മത ഓറസ് ലിമോസിനിൽ ടെസ്റ്റ് ഡ്രൈവ് നടത്തി ഭരണാധികാരികൾ

ഡ്രൈവിംഗ് സീറ്റില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, യാത്ര ആസ്വദിച്ച് തൊട്ടടുത്തിരിക്കുന്നതോ.. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ. ഈ അപൂർവ്വ കാഴ്ച്ച പുറത്തു വിട്ടിരിക്കുന്നത് റഷ്യൻ സ്റ്റേറ്റ് ടിവിയാണ്. ഉത്തരകൊറിയന്‍ സന്ദർശനിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിൻ നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങൾ കിം ജോങ് ഉന്നിന് നൽകിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് റഷ്യന്‍ നിര്‍മത ഓറസ് ലിമോസിന്‍ കാറാണ്. ഇരുവരും അത്യാഡംബര കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കിമ്മിനെ പാസഞ്ചര്‍ സീറ്റില്‍…

Read More

ഇതാരാ കടൽകൊള്ളക്കാരോ? തെക്കന്‍ ചൈനാ കടലിൽ കത്തിയും ചുറ്റികയും മഴുവുമായി ഫിലപ്പീന്‍സ് നാവിക ബോട്ടുകള്‍ ആക്രമിച്ച് ചൈന

ഇത് സൈന്യം തന്നെയാണോ, അതോ കടൽ കൊള്ളകാരോ, കത്തിയും ചുറ്റികയും മഴുവും കൊണ്ട് ഫിലപ്പീന്‍സ് നാവിക ബോട്ടുകള്‍ ആക്രമിച്ച ചൈനീസ് കോസ്റ്റ് ഗാര്‍ഡിനെക്കുറിച്ച് ഫിലിപ്പീന്‍സ് സൈനിക തലവന്‍ ജനറല്‍ റോമിയോ ബ്രൗണര്‍ ജൂനിയര്‍ പറഞ്ഞ വാക്കുകളാണിത്. തെക്കന്‍ ചൈനാ കടലിലാണ് മാരകായുധങ്ങളുമായി എട്ടിലേറെ മോട്ടോര്‍ ബോട്ടുകളിലെത്തിയ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് ഫിലിപ്പീന്‍സ് ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ചൈന അവകാശവാദം ഉന്നയിക്കുന്ന സെക്കന്‍ഡ് തോമസ് ഷോളില്‍ നിലയുറപ്പിച്ച ഫിലപ്പീന്‍സ് നാവികസേനാംഗങ്ങള്‍ക്ക് വെടിക്കോപ്പുകളും ഭക്ഷണവും മറ്റു സാധനങ്ങളും എത്തിക്കാന്‍…

Read More

ഖുറാനെ നിന്ദിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; സംഭവം പാകിസ്ഥാനിൽ

പാകിസ്ഥാനിൽ ഖുറാനെ അപമാനിച്ചെന്നാരോപിച്ച് ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ സ്വാത് ജില്ലയിലാണ് സംഭവം. ഖുറാൻ അവഹേളിച്ചുവെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിക്കുകയും ചെയ്ത ശേഷമാണ് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയത്. സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബിലെ സിയാൽകോട്ട് സ്വദേശിയാണ് കൊല്ലപ്പെട്ടയാളെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ വ്യാഴാഴ്ച രാത്രി സ്വാത്തിലെ മദ്യൻ തഹസിൽ ഖുറാനിലെ പേജുകൾ കത്തിച്ചതായി ജില്ലാ…

Read More

ലാപ്ടോപ് പൊട്ടിത്തെറിച്ച് അപകടം: 2 കുട്ടികൾക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരിൽ ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. രണ്ടു സ്ത്രീകളും മൂന്നു മുതൽ ഒൻപത് വയസ്സുവരെ പ്രായമുള്ള 5 കുട്ടികളും ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുതായും ഇവരിൽ ആറുവയസ്സുള്ള പെൺകുട്ടിയും ഒൻപതുവയസ്സുള്ള ആൺകുട്ടിയുമാണ മരിച്ചതെന്നും അലൈഡ് ഹോസ്പിറ്റലിലെ ഡോക്ടർ ഹമ്മദ് അഹമ്മദ് പറഞ്ഞു.  ചാർജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് തീപടർന്നാണ് അപകടമുണ്ടായത്. പാക്ക് പ്രവശ്യയായ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്…

Read More

ഇറ്റാലിയൻ തീരത്ത് രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം; 64 പേരെ കാണാതായെന്ന് റിപ്പോ‍ർട്ട്; ബോട്ടിലുണ്ടായിരുന്നത് കുടിയേറ്റക്കാർ

ഇറ്റലിയൻ തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കടലിൽ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ലിബിയയിൽനിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം ജൂൺ 17ന് അ​ദ്യം അപകടത്തിൽ പെട്ടത്. ഈ ബോട്ടിൽനിന്ന് 51 പേരെ രക്ഷപ്പെടുത്തിയതായും 10 മൃതദേഹങ്ങൾ കണ്ടെത്തിയതായും ജർമൻ രക്ഷാപ്രവർത്തകസംഘമായ റെസ്ക്യൂഷിപ്പ് അറിയിച്ചു. സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരെ…

Read More

യുക്രെയ്ൻ സമാധാന ഉച്ചകോടി അവസാനിച്ചു; സംയുക്ത പ്രസ്താവനയിൽ ഒപ്പുവയ്ക്കാതെ ഇന്ത്യയടക്കം രാജ്യങ്ങൾ

രണ്ടു ദിവസത്തെ യുക്രെയ്ൻ സമാധാന ഉച്ചകോടി അവസാനിച്ചു. തൊണ്ണൂറിലേറെ രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പു വയ്ക്കുന്നതിൽനിന്ന് ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, ഇന്തൊനീഷ്യ, മെക്‌സിക്കോ, യുഎഇ തുടങ്ങി റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങൾ വിട്ടുനിന്നു. നിരീക്ഷകരായി ഉച്ചകോടിയിൽ പങ്കെടുത്ത ബ്രസീലും സംയുക്ത പ്രസ്താവന അംഗീകരിച്ചില്ല. 79 രാജ്യങ്ങൾ ഒപ്പുവച്ചു. യുക്രെയ്‌ന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അടിസ്ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാനക്കരാർ എന്ന ആവശ്യമുയർത്തിയായിരുന്നു സമാധാന ഉച്ചകോടി. സാപൊറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം യുക്രെയ്‌നു തിരിച്ചുനൽകണമെന്നും തുറമുഖങ്ങൾക്കും…

Read More

ഗസയിലെ 50,000ലധികം കുട്ടികള്‍ക്ക് പോഷാകാഹാര കുറവ്; അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍

ഇസ്രായേല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിൽ പട്ടിണിയിലായ ഗസയിലെ 50,000 കുട്ടികള്‍ക്ക് പോഷകാഹാര കുറവിന് അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍ മുന്നറിയിപ്പ്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സി, ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ നടപടികള്‍ മൂലം ഗസയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഏജന്‍സി അറിയിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍, വിനാശകരമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്നും യു.എന്‍ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ഗസയിലേക്ക് സഹായമെത്തിക്കുന്നതില്‍ മാത്രമല്ല, അത് വിതരണം ചെയ്യുന്നതിലും…

Read More