
‘ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ’ ; യുഎൻ രക്ഷാസമിതിയിൽ നരകയാതന വിവരിച്ച് യൂണിസെഫ്
യു.എന്‍ രക്ഷാസമിതിയില്‍ ഗാസ്സയിലെ ഇസ്രായേല്‍ നരഹത്യയുടെ ക്രൂരതകള്‍ അക്കമിട്ടുനിരത്തി യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്(യൂനിസെഫ്). സായുധ സംഘര്‍ഷങ്ങളും കുട്ടികളും എന്ന വിഷയത്തില്‍ ചേര്‍ന്ന രക്ഷാസമിതി യോഗത്തില്‍ യൂനിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടെക് ചാലിബന്‍ ആണ് ഗസ്സയില്‍ കുഞ്ഞുങ്ങള്‍ നേരിടുന്ന നരകയാതനയെ കുറിച്ചു വിവരിച്ചത്. ആയിരക്കണക്കിനു കുട്ടികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുകയാണെന്നും സന്നദ്ധ സംഘങ്ങള്‍ക്കൊന്നും ഗാസ്സയില്‍ നിസ്സഹായരായ മനുഷ്യരെ സഹായിക്കാനാകാത്ത…