ബ്രിട്ടനിൽ തീവ്രവലത് വിഭാഗം പ്രവർത്തരുടെ പ്രതിഷേധം ; കടകൾ കൊള്ളയടിച്ചു , നിരവധി പേർ അറസ്റ്റിൽ

തീവ്ര വലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ അക്രമത്തിൽ കലാശിച്ചു. ബ്രിട്ടനിൽ അറസ്റ്റിലായത് 90ലധികം പേർ. ശനിയാഴ്ച ബ്രിട്ടന്റെ വിവിധ മേഖലകളിലായുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് വലിയ രീതിയിലുള്ള അക്രമങ്ങളിൽ കലാശിച്ചത്. ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, മാഞ്ചെസ്റ്റർ, സ്റ്റോക്ക് ഓൺ ട്രെന്റ്, ബ്ലാക്ക് പൂൾ, ബെൽഫാസ്റ്റ് അടക്കമുള്ള മേഖലകളിലാണ് തീവ്ര വലതുപക്ഷ പ്രവർത്തകരുടെ പ്രതിഷേധം വലിയ രീതിയിലെ അക്രമത്തിൽ കലാശിച്ചത്. പൊലീസിനെ ആക്രമിച്ച പ്രതിഷേധക്കാർ മേഖലയിലെ കടകളും കൊള്ളയടിച്ചു. വിദ്വേഷം പടർത്താനുള്ള ഒരു ശ്രമങ്ങളോടും സഹിഷ്ണുത കാണിക്കില്ലെന്നാണ് ബ്രിട്ടീഷ്…

Read More

ചൈനീസ് സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിനെതിരെ കേസെടുത്ത് യുഎസ്

കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് കമ്ബനിക്ക് അവസാനിപ്പിക്കാനായില്ല എന്നാരോപിച്ച്‌ ചൈനീസ് സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിനെതിരെ യുഎസ് കേസെടുത്തതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിന്‍റെ റിപ്പോര്‍ട്ട്. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആപ്പില്‍ ചേരുന്നത് തടയാന്‍ കമ്ബനിക്കായില്ലെന്നും ഈ കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നത് തുടരുകയാണെന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് ടിക്‌ടോക്കിനെതിരെ അമേരിക്കന്‍ നീക്കം.  മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആപ്ലിക്കേഷനില്‍ ചേരാന്‍ അനുവദിക്കുന്നതിലൂടെ ടിക്‌ടോക്കും മാതൃകമ്ബനിയായ ബൈറ്റ്‌ഡാന്‍സും കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത സംരക്ഷണ നിയമം ഇപ്പോഴും ലംഘിക്കുന്നതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു. ഇതോടൊപ്പം…

Read More

ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പിൻസ് തീരത്ത് റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്നു സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. ബാഴ്സലോണ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്ബം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു.  ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർ ഭൂചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫിലിപ്പിൻസില്‍ ഭൂചലനം പതിവാണെന്നാണ്…

Read More

‘വയനാടിൻ്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’;: അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ

മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു.ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന്‍. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്‍റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഇതുവരെ 291 മരണമാണ് ദുരന്തമുഖത്ത് റിപ്പോർട്ട് ചെയ്യുന്നത്. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാർ പുഴയുടെ…

Read More

ഇസ്മാഈൽ ഹനിയ്യയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്ക് എത്തിയത് ആയിരങ്ങൾ

ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലേക്ക് എത്തിയത് ആയിരങ്ങൾ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയാണ് ഇസ്മായീൽ ഹനിയ്യയ്ക്കായുള്ള പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. ഗാസയിലെ വെടിനിർത്തൽ നിർദ്ദേശങ്ങളുടെ അനുനയ ശ്രമങ്ങളിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഇസ്മായീൽ ഹനിയ്യ. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ചാണ് ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്. ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു….

Read More

ടെസ്‌ല സിഇഒ ഇലോൺ മസ്കിനെ വെല്ലുവിളിച്ച് വെനസ്വേലൻ പ്രസിഡന്റ് ; വെല്ലുവിളി സ്വീകരിച്ച് മസ്ക്

വെനിസ്വേലൻ പ്രസിഡന്റ് നിക്കളസ് മദൂറോയുടെ വെല്ലുവിളി സ്വീകരിച്ച് എക്സ് ഉടമയുമായ ഇലോൺ മസ്ക്. പോരാട്ടത്തിന് തയാറാണ് എന്നായിരുന്നു എക്സിലൂടെ മസ്കിന്റെ മറുപടി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മദൂറോ വിജയിയായതിന് പിന്നാലെയാണ് മസ്ക് രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിൽ ക്ര​മക്കേട് കാണിച്ചാണ് ഏകാധിപതിയായ മദൂറോയുടെ വിജയമെന്ന് ആരോപിച്ച മസ്ക്, അദ്ദേഹം വെനി​സ്വേലയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്നും കുറ്റപ്പെടുത്തി. ബസ് ഡ്രൈവറായിരുന്ന മദൂറോയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആരോഹണമാണ് മസ്കിനെ വിറളി പിടിപ്പിച്ചത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനാണ് മസ്കിന്റെ പിന്തുണ. ”സാമൂഹിക മാധ്യമങ്ങൾ…

Read More

ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം ; അപലപിച്ച് യുഎൻ രക്ഷാസമിതി

ഹമാസ് രാഷ്ട്രീയകാര്യ സമിതി അദ്ധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തെ അപലപിച്ച് യു.എന്‍ രക്ഷാസമിതി. കൊലപാതകത്തോടെ മേഖലയില്‍ രൂക്ഷമായേക്കാവുന്ന സംഘര്‍ഷങ്ങള്‍ തടയാന്‍ നയതന്ത്ര തലത്തിലുള്ള ശ്രമങ്ങള്‍ വേഗത്തില്‍ നടത്തണമെന്നും യു.എന്‍ രക്ഷാസമിതിയിലെ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ഇറാനും ഹമാസും, പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി സുരക്ഷാ കൗൺസില്‍ വിളിച്ചുചേര്‍ത്തത്. അതേസമയം തെഹ്‌റാനിലുണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലുണ്ടായ…

Read More

റഫയിലെ ഇസ്രയേൽ സൈനിക വാഹനങ്ങൾ തകർത്ത് ഹമാസ്

തെക്കൻ ഗാസ്സയിലെ റഫ നഗരത്തിൽ നിരവധി ഇസ്രായേലി സൈനിക വാഹനങ്ങൾ തകർത്തതായി ഹമാസിന്റെ സൈനിക വിഭാഗം അല്‍ ഖസ്സാം ബ്രിഗേഡ്. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോലുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. റഫയുടെ കിഴക്ക് അൽ-ഷോക്കത്ത് ഏരിയയിൽ ഒരു മെർക്കാവ ടാങ്കും ഡി9 മിലിട്ടറി ബുൾഡോസറും തകര്‍ത്തെന്നാണ് അൽ-ഖസ്സാം ബ്രിഗേഡ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. യാസിന്‍ 105 റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഹമാസിന്റെ തിരിച്ചടി. ഇസ്രായേല്‍ സൈനികരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരെയും ഹമാസ് ലക്ഷ്യമിട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന കവചിത വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും…

Read More

അത്യാവശ്യമില്ലെങ്കിൽ ലെബനാനിലേക്ക് യാത്ര ചെയ്യരുത് ; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് ബെയ്റൂത്തിലെ ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. ലെബനാനിലുള്ളവർ ജാഗ്രത പാലിക്കുകയും യാത്രകൾ പരിമിതപ്പെടുത്തുകയും വേണം. ഇന്ത്യൻ എംബസിയുമായി സമ്പർക്കത്തിലായിരിക്കണമെന്നും എംബസി അറിയിച്ചു. അടുത്തിടെ രാജ്യത്തുണ്ടായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ലെബനനിലുള്ള ഇന്ത്യക്കാർക്ക് സഹായത്തിനായി cons.beirut@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അല്ലെങ്കിൽ 96176860128 എന്ന ഫോൺ നമ്പറിലോ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ഗോലാൻ കുന്നുകളിൽ ഉണ്ടായ റോക്കറ്റ്…

Read More

ഏരിയന്‍ 6 റോക്കറ്റിനൊപ്പം കുതിച്ച് റഫാല്‍ ജെറ്റുകള്‍; തരം​ഗമായി വീഡിയോ

യൂറോപിയൻ സ്പെസ് ഏജൻസി വിക്ഷേപിച്ച എരിയന്‍ 6 ബഹിരാകാശ റോക്കറ്റിനൊപ്പം പറന്നുയരുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാവുന്നു. യുദ്ധവിമാനങ്ങളിലൊന്നില്‍ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. റോക്കറ്റിന് സംരക്ഷണമൊരുക്കുന്നതിനായി തയ്യാറെടുക്കുന്ന വ്യോമസേനാംഗങ്ങളുടെ ദൃശ്യമാണ് വീഡിയോയില്‍. ഫ്രെൻ‍‍ഞ്ച് ​ഗിയാനയിലുള്ള കുറൂവിലെ യൂറോപ്യന്‍ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് ജൂലൈ 9നാണ് ഏരിയന്‍ 6 റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിന് ചുറ്റും മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളാണ് വിന്യസിച്ചത്. പുതിയ തലമുറയില്‍ പെട്ട വിന്‍സി ക്രയോജനിക് എഞ്ചിനാണ് ഏരിയന്‍ 6 റോക്കറ്റിലുള്ളത്,…

Read More