ബംഗ്ലദേശ് കലുഷിതം; ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു

ബംഗ്ലദേശിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും കലാപം ശമനമില്ലാതെ തുടരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകർ തീയിട്ടത്. അതിനിടെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷൻ പറഞ്ഞു. ആക്രമണസാധ്യതയുള്ള മേഖലകളിൽ വിദ്യാർഥികളും ജനങ്ങളും…

Read More

ബംഗ്ലദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും

ബംഗ്ലദേശിൽ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും. യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥി നേതാക്കളുടെ ആവശ്യം. മന്ത്രിസഭയിലെ അംഗങ്ങളെ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് പ്രസിഡന്റിന്റെ മാധ്യമ സെക്രട്ടറി മുഹമ്മദ് ജോയ്‌നാൽ അബേദിൻ അറിയിച്ചു. ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ സൂക്ഷ്മ വായ്പ-നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനാണ് യൂനുസ്. നിലവിൽ വിദേശത്തുള്ള യൂനുസ് സ്ഥാനം…

Read More

ടിം വാൾസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ; പ്രഖ്യാപനം നടത്തി പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്

വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിനസോട്ട ഗവർണർ ടിം വാൾസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമലാ ഹാരിസ് തെരഞ്ഞെടുത്തു. ഇതോടെ നവംബർ 5 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥികളായ കമലയും വാൾസനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപിനെയും ജെ.ഡി വാൻസിനെയും നേരിടും. വാഷിങ്ടണിലെ തന്റെ വസതിയിൽ മത്സരാർഥികളുമായി വാരാന്ത്യ അഭിമുഖങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ടിം വാൾസന് നറുക്ക് വീണത്. യു.എസ് ആർമി നാഷണൽ ഗാർഡ് മുതിർന്ന ഉദ്യോ​ഗസ്ഥനും മുൻ അധ്യാപകനുമായ 60-കാരനായ വാൾസ്…

Read More

ഷെയ്ഖ് ഹസീനയുടെ സാരിയും കോഴിയുമെല്ലാം അടിച്ചോണ്ട് പോയി; ഗണഭബൻ കൊള്ളയടിച്ച് സമരക്കാർ

ഷെയ്ഖ് ഹസീനയുടെ ഔദ്യോ​ഗിക വസതി കൊള്ളയടിച്ച് പ്രക്ഷോഭകാരികൾ. ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഔദ്യോഗിക വസതിയായ ഗണഭബൻ കൈയ്യേറിയ സമരക്കാർ അവിടെ ഒന്നും ബാക്കി വെച്ചിട്ടില്ല. ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന മീനുകളെയും താറാവുകളെയും വരെ അടിച്ചുമാറ്റി. ഹസീനയുടെ സാരികളും മറ്റ് വസ്ത്രങ്ങളും മോഷ്ടിക്കപ്പെട്ടു. ചിലർക്ക് അവിടുത്തെ ചെടികളോടായിരുന്നു താൽപര്യം. മറ്റുചിലർ വസതിക്കു മുന്നിൽനിന്ന് സെൽഫിയെടുത്തു. കട്ടിലില്‍ കിടന്നു വിശ്രമിക്കുന്ന മറ്റു ചിലർ. ബംഗ്ലദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ…

Read More

ബംഗ്ലദേശ് കലാപം ; പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച ഷെയ്ഖ് ഹസീന ഡൽഹിയിൽ ; ലണ്ടനിലേക്ക് പോകുമെന്ന് സൂചന

സർക്കാർ വിരുദ്ധ കലാപം ആളിക്കത്തുന്നതിനിടെ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ബംഗ്ലദേശ് വിട്ട ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ഡൽഹിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സംയുക്തമായാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശിൽ സമരം തുടങ്ങിയത്. വിദ്യാർത്ഥികളല്ല, ഭീകരർ ആണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമർത്തുമെന്നും ആയിരുന്നു ഹസീനയുടെ നിലപാട്….

Read More

രാജ്യം വിട്ട് ഷെയ്ഖ് ഹസീന; അഭയം നൽകില്ലെന്ന് ഇന്ത്യ

ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടെ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോർട്ട്. അഭയം തേടി ഇന്ത്യയെ സമീപിച്ചെങ്കിലും ഇന്ത്യ അനുമതി നൽകിയില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഹോദരിക്കൊപ്പം സൈനിക ഹെലികോപ്ടറില്‍ ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അഭയം നൽകില്ലെന്ന് അറിയിച്ചതോടെ സഹോദരിക്കൊപ്പം ബെലാറസിലേക്ക് കടന്നെന്നും  മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ബം​ഗ്ലാദേശിൽ സ്ഥിതി​ഗതികൾ വഷളായതോടെ അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി.  പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയായ ​ഗനഭബനിൽ പ്രവേശിച്ചു. കലാപത്തിൽ 300-ലധികം ആളുകൾ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഹസീനയുടെ…

Read More

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശിൽ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്ത്യയിൽ അഭയം തേടിയെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടെന്നും പ്രക്ഷോഭികാരികൾ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോർട്ടുണ്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്ക്ക് ഒപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സൈന്യം പ്രധാനമന്ത്രി പദം രാജിവയ്ക്കാൻ ഷെയ്ഖ് ഹസീനയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്…

Read More

ഗസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ 30 പേർക്ക് ദാരുണാന്ത്യം

പലസ്തീനിലെ ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 30 പേർക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ ഗാസ നഗരത്തില്‍, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകള്‍ക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. ഇവിടെ താമസിച്ചിരുന്ന അഭയാർത്ഥികളായ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തില്‍ ഹാസൻ സലാമ, അല്‍ നാസർ സ്കൂളുകള്‍ ഏറെക്കുറെ പൂർണമായും തകർന്നു. തങ്ങള്‍ ഹമാസിൻ്റെ കമ്മാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ വാദം. ഒരു മാസത്തിനിടെ ഇസ്രയേല്‍ ഗാസയില്‍ 11 സ്കൂളുകള്‍ തകർത്തു. ജൂലൈ…

Read More

ബംഗ്ലാദേശില്‍ വീണ്ടും കലാപം; രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു

പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വീണ്ടും കലാപം. രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങി. ഇതോടെയുണ്ടായ സംഘ‍ർഷത്തില്‍ 97 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘ‌ർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കി. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം…

Read More

പശ്ചിമേഷ്യയിൽ യുദ്ധഭീതി ; അമേരിക്കൻ പൗരൻമാർക്ക് ലബനൻ വിടാൻ മുന്നറിയിപ്പ് നൽകി അമേരിക്കൻ എംബസി , സമാന നിർദേശം നൽകി ബ്രിട്ടനും

പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു. എത്രയും വേഗം ലെബനൻ വിടാൻ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി മുന്നറിയിപ്പ്. ഇസ്മായിൽ ഹനിയ്യയെ കൊലപ്പെടുത്തിയതിന് കനത്ത തിരിച്ചടി ഉറപ്പെന്ന് ഇറാൻ വിശദമാക്കിയിരുന്നു. മേഖലയിൽ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ബെയ്‌റൂട്ടിലെ യുഎസ് എംബസിയാണ് അമേരിക്കൻ പൗരന്മാരോട് ലഭ്യമാകുന്ന വിമാന ടിക്കറ്റുകളിൽ ലെബനൻ വിടാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും സമാനമായ നിർദ്ദേശം പൗരന്മാർക്ക് നൽകിയിട്ടുണ്ട്. സാഹചര്യം പെട്ടന്ന് മോശമാകാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രിട്ടൻ വിശദമാക്കുന്നത്. ജോർദ്ദാനും കാനഡയും ലെബനൻ,…

Read More