വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാംപിന് നേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണം; 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

 വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാംപിന് നേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി പലസ്തീൻ. തുൾക്കാരാം നഗരത്തിന് സമീപത്തുള്ള നുർ ഷാംപ് ക്യാപിന് നേരെ വ്യോമാക്രമണം നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവാദികളുടെ നിർണായക ഇടത്തിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഗാസയിലെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ വെസ്റ്റ് ബാങ്കിന് നേരെയും ഇസ്രയേൽ ആക്രമണം രൂക്ഷണമാണ്. യുഎൻ പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 128 പാലസ്തീൻ സ്വദേശികളാണ് വെസ്റ്റ് ബാങ്കിൽ ഒക്ടോബർ…

Read More

പാക്കിസ്ഥാനിൽ ബസ് യാത്രക്കാരായ 23 പേരെ വെടിവെച്ച് കൊന്നു ; ആക്രമണത്തിന് പിന്നിൽ അജ്ഞാതർ

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന 23 പേരെ വെടിവച്ച് കൊന്നു. തോക്കുധാരികളായ അജ്ഞാതരാണ് ആക്രമണം നടത്തിയത്. ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിയ ശേഷമാണ് വെടിവച്ച് കൊന്നത്. ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിലാണ് സംഭവം. നടന്നത് തീവ്രവാദി ആക്രമണമാണെന്നാണ് സൂചന. എന്നാൽ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മുസാഖേലിലെ രാരാഷത്ത് ദേശീയ പാത അക്രമികൾ തടഞ്ഞെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോർട്ട് ചെയ്തു. യാത്രക്കാരെ ബസുകളിൽ നിന്ന് ഇറക്കിവിട്ടു. തുടർന്നാണ് 23 പേരെ വെടിവച്ച് കൊന്നതെന്ന് മുസാഖേലിലെ അസിസ്റ്റന്‍റ് കമ്മീഷണർ…

Read More

ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നു ; ഗാസയിലെ വെടിനിർത്തൽ ചർച്ച കൈറോയിൽ , നിലപാടിലുറച്ച് ഹമാസ്

ഗൾഫ്​ മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ, ഗാസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയില്‍ നടക്കും. ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പെടെ സൈന്യം പിൻമാറാതെ കരാറിനെ പിന്തുണക്കില്ലെന്ന്​ ഹമാസ്​ അറിയിച്ചു. ഹിസ്​ബുല്ലയുടെ ആക്രമണത്തിൽ പകച്ച ഇസ്രായേൽ മേഖലാ യുദ്ധത്തിനില്ലെന്ന്​ വ്യക്​തമാക്കി. ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ്​ ഇറാനും യെമനിലെ ഹൂതികളും. ആഭ്യന്തര പ്രക്ഷോഭവും അമേരിക്കൻ സമ്മർദവും ശക്​തമായിരിക്കെ, കെയ്റോയിലെ വെടിനിർത്തൽ ചർച്ചയിൽ നെതന്യാഹു അനുകൂല നിലപാട്​ സ്വീകരിക്കുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. ബൈഡന്‍റെ വെടിനിർത്തൽ നിർദേശവും യു.എൻ പ്രമേയവും അംഗീകരിച്ചാണ്​ ജൂലൈ രണ്ടിന്​…

Read More

അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു

അമേരിക്കയിലെ അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഓഗസ്റ്റ് 23നാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടർ രമേഷ് ബാബു പെരസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്ര പ്രദേശിലെ തിരുപ്പതി സ്വദേശിയും 63കാരനുമായ ഡോക്ടർ രമേഷ് ബാബു പെരസെട്ടി ഏറെക്കാലമായി അമേരിക്കയിൽ നിരവധി ആശുപത്രികളും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ക്രിംസൺ നെറ്റ്വർക്ക് എന്ന പേരിൽ പ്രാദേശികരായ ആരോഗ്യ വിദഗ്ധരെ അടക്കം ഉൾപ്പെടുത്തിയുള്ള സ്ഥാപനത്തിന്റെ മെഡിക്കൽ ഡയറക്ടറും സ്ഥാപകനുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.  ഭാര്യയും നാല് മക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമായിരുന്നു ഡോക്ടർ രമേഷ് ബാബു പെരസെട്ടി…

Read More

ഇസ്രയേലിനെതിരെ ആദ്യഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള

ഇസ്രയേലിനെതിരെ ആദ്യ ഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള. റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പൊതു ഇടങ്ങളും അടച്ചു. ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം. ഞായറാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് റോക്കറ്റുകളാണ് നിർവീര്യമാക്കിയതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.  മൂന്ന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് അമാൽ മൂവ്മെന്റ് അവകാശപ്പെട്ടത്. 320 റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് പകരമായി ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായാണ് ഹിസ്ബുള്ള അവകാശപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ…

Read More

ഫ്രാൻസിൽ ജൂത സിനഗേഗിന് മുൻപിൽ സ്ഫോടനം; അക്രമിയെ പൊലീസ് പിടികൂടി

തെക്കന്‍ ഫ്രാന്‍സിലെ ജൂത സിനഗോഗിന് മുന്‍പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പിടി കൂടി ഫ്രെഞ്ച് പൊലീസ്. ശനിയാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസുകാർക്കെതിരെ വെടിയുതിർത്ത അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തിയാണ് പിടികൂടിയത്. നിമേസ് നഗരത്തിന് സമീപത്ത് വച്ചായിരുന്നു അറസ്റ്റ്. തെക്കൻ ഫ്രാൻസിലെ ബെത്ത് യാക്കോബ് സിനഗോഗിന് പുറത്തുണ്ടായ സ്ഫോടനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്ഫോടനം ഭീകരാക്രമണമെന്ന നിഗമനത്തിലാണെന്നാണ് അധികൃതരുള്ളത്. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദർശിച്ചു. സ്ഫോടനത്തിന്…

Read More

ഫ്രാൻസിൽ ജൂത സിനഗോഗിന് പുറത്ത് സ്ഫോടനം

ദക്ഷിണ ഫ്രാൻസിലെ ഹെറോൾട്ടിന് സമീപം ജൂത സിനഗോഗിന് സമീപം സ്ഫോടനം. ലെ ഗ്രാൻഡെ – മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു. സ്ഫോടനത്തിനിടെ പ്രദേശത്തെ ഒരു മുനിസിപ്പൽ പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു.  ഭീകരാക്രമണമാണ് നടന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരാൾ സിനഗോഗിന് മുന്നിൽ വാഹനങ്ങൾക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങൾ നഗരത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്ഫോടനത്തെ ഫ്രഞ്ച് ആഭ്യന്തര…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച അവസാനിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ച അവസാനച്ചു. 3 മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയാണ് അവസാനിച്ചത്. വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും യുക്രൈനും തീരുമാനിച്ചു. ഇന്ത്യ – യുക്രൈൻ സഹകരണം ശക്തമാക്കാനുള്ള 4 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. കരാറുകൾ സംബന്ധിച്ച വിവരങ്ങൾ സംയുക്ത വാർത്താക്കുറിപ്പിലൂടെ വൈകാതെ പുറത്തുവിടും. റഷ്യമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രൈനിലെത്തിയ മോദിയെ കെട്ടിപ്പിടിച്ചാണ് പ്രസിഡൻറ് സെലൻസ്കി സ്വീകരിച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിലടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്….

Read More

അമ്മമാരാകണ്ട എന്ന് സ്ത്രീകൾ; ദക്ഷിണ കൊറിയയിൽ ജനന നിരക്കിൽ വൻ ഇടിവ്!

ലോകത്തിൽ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ദക്ഷിണ കൊറിയ മാറിക്കഴിഞ്ഞു. ജനന നിരക്ക് ഇങ്ങനെ കുത്തനെ താഴ്ന്നതോടെ ഇതേക്കുറിച്ച് നിരവധി സർവേകൾ നടന്നിരുന്നു. കരിയറിലെ പുരോഗതിയെയും കുട്ടികളെ വളർത്തുന്നതിനുള്ള സാമ്പത്തിക ചെലവിനെയും കുറിച്ചുള്ള ഉത്കണ്ഠ മൂലമാണ് കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്ക്കാനോ അല്ലെങ്കിൽ പ്രസവം വൈകിപ്പിക്കാനോ ദക്ഷിണ കൊറിയയിലെ യുവതികളും സ്ത്രീകളും തീരുമാനിക്കുന്നതെന്നാണ് ഈ സർവേകൾ വെളിപ്പെടുത്തിയത്. ഒരു ദക്ഷിണ കൊറിയൻ സ്ത്രീക്ക് പ്രത്യുൽപാദന ജീവിതത്തിൽ ജനിക്കാവുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണം നിലവിൽ 0.72 ആണെന്നാണ് 2023ലെ…

Read More

ഗാസയിൽ വെടിനിർത്തലിനെ പിന്തുണയ്ക്കും; യുഎസിൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കും: കമലാ ഹാരിസ്

യുഎസിൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കുമെന്നും ഗാസയിൽ വെടിനിർത്തലിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചും ട്രംപിനെ കടന്നാക്രമിച്ചും ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവെൻഷനിൽ കമല ഹാരിസിന്റെ കരുത്തുറ്റ പ്രസംഗം. ‘ട്രംപിന്റെ കാലത്തേക്ക് തിരിച്ചുപോക്കില്ല’ എന്ന മുദ്രാവാക്യത്തോടെ നടത്തിയ പ്രസംഗത്തിൽ ട്രംപ് യുഗത്തെ കമല കടന്നാക്രമിച്ചു. ഭൂരിഭാഗം സമയവും ഒട്ടും ഗൗരവമല്ലാത്തയാളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. എന്നാൽ അദ്ദേഹം യുഎസ് പ്രസിഡന്റായിരുന്ന സമയം അതീവ ഗൗരവകരമായിരുന്നു. അത്രത്തോളം അക്രമങ്ങളും കുറ്റകൃത്യങ്ങളുമാണ് അമേരിക്കയിലുണ്ടായതെന്നും കമല പറഞ്ഞു. ‘അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴുള്ള ദുരന്തങ്ങളും പ്രശ്നങ്ങളും മാത്രമല്ല…

Read More