ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തത് 180ലധികം ഹൈപ്പർസോണിക് മിസൈലുകൾ; തിരിച്ചടിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല, ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ഇറാൻ ഉടൻ അനുഭവിക്കുമെന്നും പ്രതികരണം വേദനാജനകമാകുമെന്നും ഇസ്രായേലിന്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്…

Read More

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഹുറാസ് അൽ-ദിനിൻ്റെയും നിരവധി മുതിർന്ന നേതാക്കൾ ഉൾപ്പെടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോ‍ർട്ട്. സെപ്തംബർ 16, സെപ്തംബർ 24 തീയതികളിലാണ് സിറിയയിൽ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേറ്റതായി സൂചനയില്ല. സെപ്തംബർ 16 ന് സെൻട്രൽ സിറിയയിലെ…

Read More

നേപ്പാളിൽ പ്രളയം; 170 പേർ മരിച്ചു: 42 പേരെ കാണാനില്ല

നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 170 പേർ മരിച്ചു. 42 പേരെ കാണാതായി. വെള്ളിയാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയും വെള്ളപ്പക്കവും കാരണം കിഴക്കൻ, മധ്യ നേപ്പാളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രകൃതി ദുരന്തത്തിൽ 111 പേർക്ക് പരിക്കേറ്റേട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം പൊഖാരെൽ അറിയിച്ചു.  വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 4,000ത്തോളം പേരെ നേപ്പാൾ സൈന്യവും പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. 162 പേരെ എയർലിഫ്റ്റ് ചെയ്തതായി സൈന്യം അറിയിച്ചു. കാഠ്മണ്ഡുവിന്റെ പ്രാന്തപ്രദേശത്തുള്ള ബൽഖു…

Read More

ഹസന്‍ നസ്‌റല്ല കൊല്ലപെട്ട സംഭവം; തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് മെഹ്ബൂബ മുഫ്തി

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഹസന്‍ നസ്‌റല്ല രക്തസാക്ഷിയാണെന്ന് മെഹ്ബൂബ മുഫ്തി എക്‌സില്‍ കുറിച്ചു. ഹസന്‍ നസ്‌റല്ലയക്കം ലെബനനിലും ഗാസയിലും രക്തസാക്ഷിയായവര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഇന്നത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് മെഹബൂബ അറിയിച്ചു. പലസ്തീനിലേയും ലെബനനിലേയും ജനങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അഗാതമായ ദുഃഖത്തിന്റേയും പ്രതിരോധത്തിന്റേയും മണിക്കൂറുകളിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍…

Read More

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലെയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം

ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലെയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതേസമയം, 64കാരനായ നസ്‌റല്ലയുമായുള്ള ആശയവിനിമയം കഴിഞ്ഞ ദിവസം രാത്രിമുതല്‍ നഷ്ടപ്പെട്ടതായി ഹിസ്ബുല്ല കേന്ദ്രങ്ങള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതായി ഇസ്രയേല്‍ സൈനിക വക്താവ് കേണല്‍ നദവ് ശോഷാനി സാമൂഹിക മാധ്യമായ എക്‌സില്‍ അറിയിച്ചു. ലെബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തിലാണ് നസ്‌റല്ലെ കൊല്ലപ്പെട്ടത്. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ വ്യാപകമായ ആക്രമണങ്ങളാണ് നടത്തിയത്. നിരവധി…

Read More

ലബനാനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; 88 മരണം, ഹിസ്ബുല്ല ഡ്രോൺ കമാൻഡർ കൊല്ലപ്പെട്ടു

ലബനാനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. ആക്രമണങ്ങളിൽ ഇന്നലെ മാത്രം 88 പേർ മരിക്കുകയും 153 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിർത്തലിനായി ന്യൂയോർക്കിൽ ഇന്ന് ചർച്ച നടക്കുമെന്ന് അമേരിക്ക പറഞ്ഞു. ബെയ്‌റൂത്തിലെ അപ്പാർട്ട്‌മെന്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂറിനെ വധിച്ചു. സുറൂറിൻറെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫുആദ് ഷുക്കൂർ, ഇബ്രാഹിം ആഖിൽ, ഇബ്രാഹിം ഖുബൈസി എന്നീ കമാൻഡർമാർക്കു പിന്നാലെയാണ്…

Read More

ലെബനനിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ ഒഴിവാക്കണം; ഉടന്‍ രാജ്യം വിടണം: നിര്‍ദേശവുമായി എംബസി

ഇസ്രയേലും സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലെബനനിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി. ലെബനനില്‍ കഴിയുന്ന ഇന്ത്യക്കാരോട് അതീവ ജാഗ്രത പാലിക്കാനും എത്രയും വേഗം രാജ്യം വിടാനും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ‘ഓഗസ്റ്റ് 1 ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിന്റെ ആവര്‍ത്തനമെന്ന നിലയിലും മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്തും ഇന്ത്യന്‍ പൗരന്മാര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇതിനകം ലെബനനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എത്രയും…

Read More

ലബനനിൽ കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നു, വ്യോമാക്രമണം ശക്തമാക്കിയത് ഇതിന്റെ ഭാഗം; ഇസ്രയേൽ സൈനിക മേധാവി

ലബനനിൽ സൈന്യം കര ആക്രമണത്തിന് തയാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി. ലബനനിൽ കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവിയുടെ പ്രഖ്യാപനം. ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്ന് ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു….

Read More

സംഘർഷം രൂക്ഷം; മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്ത് സായുധസംഘമായ ഹിസ്ബുള്ള

പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്ത് സായുധസംഘമായ ഹിസ്ബുള്ള. ലെബനനെതിരായ ആക്രമണത്തിന്റേയും കമാൻഡർ ഇബ്രാഹിം ഖുബൈസിയുടെ കൊലപാതകത്തിലുമുള്ള പ്രതികാരമാണ് നടപടി. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. അതേസമയം, ഹിസ്ബുള്ള ആക്രമണം തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മിസൈൽ ലോഞ്ചറുകൾ തകർത്തതായും സൈന്യം വ്യക്തമാക്കി. ടെൽ അവീവിലും മധ്യ ഇസ്രയേലിലും ബുധനാഴ്ച രാവിലെ സൈറണുകൾ മുഴങ്ങിയിരുന്നു. ഇത് ആദ്യമായാണ് ടെൽ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തുന്നത്. അക്രമത്തിൽ ആളപായമോ നാശനഷ്ടമോ…

Read More

ഡോ. ഹരിണി അമരസൂര്യ പുതിയ ശ്രീലങ്കൻ പ്രധാനമന്ത്രി, മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ 16ാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. എൻപിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാർട്ടി നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റതിന് പിന്നാലെ ദിനേശ് ​ഗുണവ‍ർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.

Read More