‘പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകൻ, പാർട്ടി വിടുമെന്ന് കരുതുന്നില്ല’; വി.കെ.ശ്രീകണ്ഠൻ

പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിവിടുമെന്ന് താൻ കരുതുന്നില്ലെന്നും കോൺഗ്രസ് എംപി വി.കെ.ശ്രീകണ്ഠൻ. സ്ഥാനാർഥിത്വം എല്ലാവർക്കും ആഗ്രഹിക്കാം എന്നാൽ വിജയസാധ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണം. തിരഞ്ഞെടുപ്പിന് മുൻപ് സ്വാഭാവികമായും പലരും സ്ഥാനാർഥിത്വം ആഗ്രഹിക്കും. എന്നാൽ പാർട്ടി ഒരു തീരുമാനമെടുത്താൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണ്. എല്ലാ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മാനദണ്ഡം ഉണ്ട്. സംസ്ഥാന നിയമസഭയിലേക്കാണ് മത്സരം. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല. വിജയസാധ്യതയ്ക്കാണ് മുൻഗണന. ജില്ല മാറി ആളുകൾ…

Read More

എസ്‌സിഒ ഉച്ചകോടി: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പാകിസ്ഥാനില്‍

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) 23-ാമത് കൗണ്‍സില്‍ ഉച്ചകോടിക്കായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പാകിസ്ഥാനില്‍. ഇന്നലെ വൈകിട്ട് പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വിമാനമിറങ്ങിയ ജയശങ്കര്‍ ഇസ്‌ലാമബാദില്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു. ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായില്ല. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ നേതാവ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. എസ് ജയശങ്കറിനെ ഇസ്‌ലാമാബാദില്‍ സ്വാഗതം ചെയ്യുന്നതിന്റെ വിഡിയോ പാക് പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ അംഗ രാജ്യങ്ങളിലെ…

Read More

ട്രംപിന്റെ റാലിക്ക് സമീപം രണ്ട് തോക്കുകളുമായി യുവാവ് പിടിയിൽ; ലാസ് വേഗസ് സ്വദേശിയായ വെം മില്ലറാണ് പിടിയിലായത്

യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു സമീപം തോക്കുകളുമായി 49കാരനെ പൊലീസ് പിടികൂടി. സുരക്ഷാ പരിശോധനക്കിടെയാണ് ലാസ് വേഗസ് സ്വദേശിയായ വെം മില്ലർ പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. കറുത്ത എസ്‌യുവി കാറിൽ എത്തിയ എത്തിയ ഇയാളെ റാലി നടക്കുന്ന വേദിക്ക് സമീപത്തെ പരിശോധനക്കിടെ തടയുകയായിരുന്നു. കാറിൽ നടത്തിയ തിരച്ചിലിൽ ഇയാളുടെ പക്കൽ നിന്ന് രണ്ടു തോക്കുകൾ കണ്ടെടുത്തു. തോക്കുപിടിച്ചെടുത്ത സംഭവം ഡോണൾഡ് ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സുരക്ഷേ…

Read More

ഗാസ ദുരിതാശ്വാസ ക്യാമ്പിനു നേരെ ഇസ്രയേൽ വ്യോമാക്രമണം; കുട്ടികളുൾപ്പടെ 20 പേർ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 20 പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ഇസ്രയേല്‍ സേന ആക്രമിച്ചത്. 50-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഞായറാഴ്ച രാത്രി വൈകിയാണ് വ്യോമാക്രമണമുണ്ടായത്. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിലുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പരിശോധിച്ചുവരികയാണ് എന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പ്രതികരണം. നേരത്തെ വടക്കന്‍ ഗാസയ്ക്ക് സമീപം റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ ഏതാണ്ട് 42,000 ത്തിനടുത്ത്…

Read More

വിമാനങ്ങളിൽ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ

വിമാനങ്ങളിൽ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ. ലെബനനിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെയാണിത്. ക്യാബിനുകളിലും ചെക്ക് ഇൻ ലഗേജുകളിലും ഇവ രണ്ടും പാടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ഒഴികെയുള്ള മറ്റെല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരോധിച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അറിയിച്ചു. അടുത്തിടെ ലെബനനിൽ വ്യാപകമായി വാക്കി ടോക്കികളും പേജറുകളും പൊട്ടിത്തെറിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ വിവിധ വിമാനക്കമ്പനികൾ സുരക്ഷ കണക്കിലെടുത്ത് വിമാനയാത്രകളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചിരുന്നു. വിമാനങ്ങളിൽ ഇവ ആദ്യമായി നിരോധിച്ചത്…

Read More

ഇസ്രായേൽ ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: യുഎന്‍

ഹമാസുമായുള്ള യുദ്ധത്തിനിടയില്‍ ഗസ്സയുടെ ആരോഗ്യസംവിധാനത്തെ തകർക്കാനുള്ള ഗൂഢനയം ഇസ്രായേൽ നടപ്പിലാക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ ആരോപിച്ചു. ആരോഗ്യ മേഖലക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളും ഫലസ്തീൻ തടവുകാരോടുള്ള പെരുമാറ്റവും യുദ്ധക്കുറ്റങ്ങളാണെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായ ഉന്മൂലനം ആണെന്നും കമ്മീഷൻ റിപ്പോർട്ട് ആരോപിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മുൻ യുഎൻ മനുഷ്യാവകാശ മേധാവി നവി പില്ലയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോർട്ട് ഒക്ടോബർ 30 ന് യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കും. ഇസ്രായേല്‍ സൈന്യം ആരോഗ്യ പ്രവര്‍ത്തകരെ മനഃപൂര്‍വം കൊല്ലുകയും തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍…

Read More

ഉയർന്ന നികുതി ഏർപ്പെടുത്തി ഒരു പുഞ്ചിരിയോടെയാണ് ഇന്ത്യ അത് നടപ്പാക്കുന്നത്: ഡൊണാള്‍ഡ് ട്രംപ്

നികുതി ചുമത്തല്‍ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതിക്ക് ഇന്ത്യ കൂടുതൽ നികുതി ചുമത്തുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇതേ രീതി തിരിച്ചു സ്വീകരിക്കുമെന്നും ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉയർന്ന നികുതി ഏർപ്പെടുത്തി ഒരു പുഞ്ചിരിയോടെയാണ് ഇന്ത്യ അത് നടപ്പാക്കുന്നത്.അമേരിക്കയെ വീണ്ടും സമ്പന്നമാക്കാനുള്ള തന്‍റെ പദ്ധതിയുടെ പ്രധാനഘടകം പരസ്പര നികുതി ചുമത്തുകയെന്നതാണ്. പൊതുവെ അമേരിക്ക നികുതി ചുമത്താറില്ല. താനാണ്…

Read More

മിൽട്ടൻ കൊടുങ്കാറ്റ്; ഫ്ലോറിഡയിൽ മാത്രം 16 മരണം: 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു

അമേരിക്കയെ നടുക്കിയ മിൽട്ടൺ കൊടുങ്കാറ്റിൽ ഫ്ലോറിഡയിൽ മാത്രം 16 മരണം. കടുത്ത പ്രതിസന്ധി തരണം ചെയ്‌തെങ്കിലും, ജനങ്ങൾ ജാഗ്രത തുടരണമെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് അറിയിച്ചു. സുരക്ഷ സേനകൾ ഇതുവരെ 500ലധികം പേരെയും, 40 മൃഗങ്ങളെയും രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ടാമ്പ അന്താരാഷ്ട്ര വിമാനത്താവളമുൾപ്പെടെ, മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. വീടുകൾ തകർന്നവർക്കും, മറ്റ് നാശനഷ്ടങ്ങൾ നേരിട്ടവർക്കും സഹായം ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി അധികൃതർ വ്യക്തമാക്കി.  ഫ്ളോറിഡയെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും…

Read More

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. സംഘടനയുടെ ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ സംഘടനയാണ് നിഹോൺ ഹിഡാന്‍ക്യോ. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു. ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് സംഘടന പ്രവർത്തിക്കുന്നത്. അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ കാമ്പെയ്നുകള്‍ സൃഷ്ടിച്ചും, ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പ് സൃഷ്ടിക്കാനും ഏകീകരിക്കാനും…

Read More

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു

ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. സെൻട്രൽ ബെയ്‌റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം ആവർത്തിച്ച് വെടിയുതിർക്കുകയും രണ്ടു സമാധാന സേനാംഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിഫിൽ അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ സംഘം ഓപ്പറേഷൻ നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. ഗാസ മുനമ്പിന്റെ വടക്കു ഭാഗത്ത് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ…

Read More