ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; ജബാലിയ അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

ഗാസ്സയിലെ അഭയാർഥി ക്യാംപുകളിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാംപിലുള്ള ആശുപത്രി വളഞ്ഞ് ഇസ്രായേൽ സൈന്യം ആക്രമിച്ചു. ആക്രമണത്തിൽ 33 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 21 പേരും സ്ത്രീകളും കുട്ടികളുമാണ്. ജബാലിയ അഭയാർഥി ക്യാംപിലെ ഇന്തോനേഷ്യൻ ആശുപത്രിക്കു നേരെയായിരുന്നു ഇസ്രായേൽ ആക്രമണം നടന്നത്. ആശുപത്രി വളഞ്ഞ ശേഷം സൈന്യം ഇങ്ങോട്ടുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. തുടർന്നാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ 85 പേർക്ക് പരിക്കേറ്റതായാണു റിപ്പോർട്ട്. നിരവധി പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ…

Read More

ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ; വസതിയിലേക്ക് ഡ്രോൺ ആക്രമണം നടത്തി

ഹമാസ് തലവൻ യഹ്‌യ സിൻവാറിൻ്റെ മരണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. തെൽഅവീവിനും ഹൈഫയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടന്നത്. നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ മാധ്യമമായ ‘ജറൂസലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ സീസറിയ നഗരം വിറച്ചതായി ‘ടൈംസ് ഓഫ് ഇസ്രായേലും’ റിപ്പോർട്ട് ചെയ്യുന്നു. ഇന്നു രാവിലെയാണ് ഹിസ്ബുല്ലയുടെ അസാധാരണ നീക്കം. ലെബനാനിൽനിന്നെത്തിയ ഡ്രോണുകളാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി…

Read More

കൊല്ലപ്പെടുന്നതിന് മുമ്പ് കൈവെട്ടിമാറ്റി; യഹ്യ സിന്‍വറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തലയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ച് മാറ്റിയെന്നും രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ വെടിയേറ്റ് മരിക്കുന്നതിനിടയില്‍ മറ്റ് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.61 കാരനായ ഹമാസ് തലവനെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വിരല്‍ മുറിച്ച് പരിശോധനയ്ക്ക് അയച്ചു. തലയില്‍ വെടിയേറ്റാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒക്ടോബര്‍ 17 വ്യാഴാഴ്ചയാണ് ഇസ്രയേല്‍ സൈന്യം ഹമാസ് നേതാവിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവിടുന്നത്. 1200ലധികം പേര്‍…

Read More

‘യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യം: പുട്ടിൻ‌

യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യമുണ്ടെന്ന് പ്രസിഡന്റ് വ്‍ലാഡിമിർ പുട്ടിൻ‌. ചർച്ചകൾ അവസാനിപ്പിച്ചത് തങ്ങളല്ല, യുക്രെയ്ൻ പക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വിഷയം ഉന്നയിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ആശങ്കകളെ റഷ്യ അഭിനന്ദിക്കുന്നുവെന്നും പുട്ടിൻ പറഞ്ഞു. ‘‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമ്പോൾ, ഓരോ തവണയും അദ്ദേഹം ഇക്കാര്യം ഉന്നയിക്കുകയും തന്റെ പരിഗണനകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിന് ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്’’ – പുട്ടിൻ പറഞ്ഞു.  വരും വർഷങ്ങളിൽ ആഗോള സാമ്പത്തിക വളർച്ചയുടെ ഭൂരിഭാഗവും…

Read More

‘നമ്മുടെ അയൽക്കാരെ നമുക്ക് മാറ്റാനാകില്ല; നല്ല അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണം’: നവാസ് ഷെരീഫ്

ഭൂതകാലം കുഴിച്ചുമൂടി ഭാവിയിലേക്കു മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) സമ്മേളനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കാനുള്ള ശ്രമമെന്ന നിലയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷെരീഫിന്റെ പ്രസ്താവന വരുന്നത്. ജയശങ്കറിന്റെ സന്ദർശനം നല്ല വഴിയായി കണ്ട് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തി മുന്നോട്ടുപോകണമെന്നും മൂന്നുതവണ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (എൻ) പ്രസിഡന്റുമായ ഷെരീഫ് കൂട്ടിച്ചേർത്തു. 2015 ഡിസംബറിൽ ലഹോറിലേക്കു…

Read More

വംശനാശം സംഭവിച്ച ജീവികളോട് സംസാരിക്കാം, അവരുടെ കഥകൾ പല ഭാഷകളിൽ കേൾക്കാം! കേംബ്രിജിലേക്ക് പോകൂ!

വംശനാശം സംഭവിച്ച ജീവകളോട് സംസാരിക്കണോ? എങ്കിൽ അങ്ങ് കേംബ്രിജിൽ പോകണം. അതെങ്ങനെ സാധിക്കും എന്നല്ലെ? നിര്‍മിതബുദ്ധി അഥവാ എ.ഐ വഴിയാണ് ചില്ലുകൂട്ടിലെ അസ്ഥികൂടങ്ങള്‍ സന്ദര്‍ശകരുമായി സംസാരിക്കുന്നത്. കേംബ്രിജിൽ സര്‍വകലാശാലയുടെ മ്യൂസിയം ഓഫ് സുവോളജിയിൽ ഈ സംവിധാനമൊരുക്കിയിരിക്കുന്നത്. മൊബൈല്‍ഫോണുപയോഗിച്ച് ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താൽ വംശനാശം സംഭവിച്ച ഡോഡോയും, മറ്റ് ജീവികളും അവരുടെ കഥകൾ നമ്മളോട് പറയ്യും. 13 ജീവിവര്‍ഗമാതൃകകളെയാണ് ആദ്യഘട്ടത്തില്‍ ഇതിനായി തിരഞ്ഞെടുത്തത്. ഇവ ജീവിച്ചിരുന്ന കാലത്തിന്റെ പ്രത്യേകതകളും അവ നേരിട്ട പ്രതിസന്ധികളും മനുഷ്യരെ അറിയിക്കുകയാണ് ലക്ഷ്യം….

Read More

‘പലസ്തീനികൾക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ’: ഇസ്രായേൽ മന്ത്രിമാർക്ക് ഉപരോധമേർപ്പെടുത്താൻ ബ്രിട്ടൻ

പലസ്തീനികൾക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന രണ്ട് തീവ്രവലതുപക്ഷ ഇസ്രായേലി മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ. ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്, ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ എന്നിവർക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ഗസ്സയിൽ സാധാരണക്കാർ പട്ടിണി കിടക്കുന്നത് ന്യായീകരിക്കപ്പെടുമെന്ന് കഴിഞ്ഞദിവസം സ്മോട്രിച് പറഞ്ഞിരുന്നു. ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ അതിക്രമം നടത്തുന്ന കുടിയേറ്റക്കാർ വീരൻമാരാണെന്നായിരുന്നു ബെൻഗിവിറിന്റെ ഒടുവിലത്തെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമെർ വ്യക്തമാക്കിയത്. അതേസമയം, ഉപരോധ ഭീഷണി…

Read More

പൗഡർ ഉപയോഗിച്ചതിലൂടെ മാരക ക്യാൻസർ;  യുവാവിന് ജോൺസൺ  ആൻഡ്  ജോൺസൺ നൽകേണ്ടത് 126 കോടി  രൂപയുടെ നഷ്ടപരിഹാരം  

കാൻസർ വരാൻ കാരണം ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ പൗഡർ ഉപയോഗിച്ചതാണെന്നുകാട്ടി കോടതിയെ സമീപിച്ച യുവാവിന് വൻതുക നഷ്ടപരിഹാരം നൽകാൻ വിധി. കണക്ടികട്ട് സ്വദേശിയായ ഇവാൻ പ്ലോട്ട്കിൻ എന്നയാൾക്കാണ് ജോൺസൺ ആൻഡ് ജോൺസൺ 126 കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടത്. അപൂർവ അർബുദമായ മെസോതെലിയോമയാണ് ഇവാനെ ബാധിച്ചത്. വർഷങ്ങളോളം താൻ ജോൺസൺ ആൻഡ് ജോൺസന്റെ ബേബി പൗഡർ ഉപയോഗിച്ചെന്നും പൗഡർ ശ്വസിച്ചതിലൂടെയാണ് അർബുദം വന്നതെന്നുമാണ് ഇവാൻ ആരോപിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നായിരുന്നു…

Read More

‘പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകൻ, പാർട്ടി വിടുമെന്ന് കരുതുന്നില്ല’; വി.കെ.ശ്രീകണ്ഠൻ

പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിവിടുമെന്ന് താൻ കരുതുന്നില്ലെന്നും കോൺഗ്രസ് എംപി വി.കെ.ശ്രീകണ്ഠൻ. സ്ഥാനാർഥിത്വം എല്ലാവർക്കും ആഗ്രഹിക്കാം എന്നാൽ വിജയസാധ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണം. തിരഞ്ഞെടുപ്പിന് മുൻപ് സ്വാഭാവികമായും പലരും സ്ഥാനാർഥിത്വം ആഗ്രഹിക്കും. എന്നാൽ പാർട്ടി ഒരു തീരുമാനമെടുത്താൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണ്. എല്ലാ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മാനദണ്ഡം ഉണ്ട്. സംസ്ഥാന നിയമസഭയിലേക്കാണ് മത്സരം. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല. വിജയസാധ്യതയ്ക്കാണ് മുൻഗണന. ജില്ല മാറി ആളുകൾ…

Read More

എസ്‌സിഒ ഉച്ചകോടി: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പാകിസ്ഥാനില്‍

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) 23-ാമത് കൗണ്‍സില്‍ ഉച്ചകോടിക്കായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പാകിസ്ഥാനില്‍. ഇന്നലെ വൈകിട്ട് പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വിമാനമിറങ്ങിയ ജയശങ്കര്‍ ഇസ്‌ലാമബാദില്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു. ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായില്ല. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ നേതാവ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. എസ് ജയശങ്കറിനെ ഇസ്‌ലാമാബാദില്‍ സ്വാഗതം ചെയ്യുന്നതിന്റെ വിഡിയോ പാക് പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ അംഗ രാജ്യങ്ങളിലെ…

Read More