ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം; ലബനനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

തെക്കുകിഴക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്ന കോമ്പൗണ്ടിനു നേരെയാണ് ആക്രമണം നടന്നത്. ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.അറബ് ചാനലായ അല്‍ മയാദിന്‍റെ കാമറമാന്‍ ഗസ്സാന്‍ നജറും ബ്രോഡ്കാസ്റ്റ് ടെക്‌നീഷ്യന്‍ മുഹമ്മദ് റിദയുമാണ് കൊല്ലപ്പെട്ട രണ്ട് പേര്‍. മൂന്നാമത്തെയാള്‍ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ അല്‍ മനാര്‍ ടിവിയിലെ കാമറാമാന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നറിയിപ്പ് നല്‍കാതെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഒക്ടോബറില്‍ ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് ആരംഭിച്ചതിന് ശേഷം നിരവധി…

Read More

നിർണായക കൂടിക്കാഴ്ച നടത്തി മോദിയും ഷി ജിൻപിങും ; ഒരുമിച്ച് നീങ്ങാൻ തയ്യാറെടുത്ത് ഇന്ത്യയും ചൈനയും

നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ നടന്നത്. ബ്രിക്സ് ഉച്ചകോടിയിലാണ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടക്കുന്നത്. ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചർച്ച ചെയ്യണമെന്നും ഷി…

Read More

ട്രെയിനുകളിലെ കത്തിക്കുത്തിനെ ചെറുക്കാൻ ഇനി ബ്ലേഡ്-പ്രൂഫ് കുടകൾ; പുത്തൻ ഐഡിയുമായി ജാപ്പനീസ് കമ്പനി

അങ്ങ് ജപ്പാനിൽ കത്തിക്കുത്തിനെ പ്രതിരോധിക്കാനുള്ള കുടകൾ വരുന്നു. കത്തി ഉപയോ​ഗിച്ചുള്ള ആക്രമണം ജപ്പാനിൽ വർധിച്ചതോടെയാണ് ജപ്പാനിലെ ജെആർ വെസ്റ്റ് എന്ന കമ്പനി കൻസായി മേഖലയിൽ ഈ കുടകൾ ഇറക്കാൻ തീരുമാനിച്ചത്. ബുള്ളറ്റ് പ്രൂഫ് എന്ന് പറയ്യുന്നത് പോലെ ബ്ലേഡ് പ്രൂഫ് കുടകളാണ് കമ്പനി ഇതുവഴിയുള്ള ട്രെയിനുകളിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നത്. അപകടകരമായ സാഹചര്യങ്ങളിൽ പ്രതിരോധിക്കാനും സംരക്ഷണം നൽകാനും ഈ കുടകൾക്ക് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ. കമ്പനി പറയുന്നതനുസരിച്ച് കുടയുടെ ആകൃതിയിൽ വരുന്നത് ഇത്തരം അപകടങ്ങളെ ചെറുക്കാനുള്ള ഒരു ഉപകരണമാണ്….

Read More

ഇരട്ടത്താപ്പിന് സ്ഥാന​മില്ല; ‘യുദ്ധമല്ല, സംഭാഷണവും നയതന്ത്രവുമാണ് പിന്തുണക്കുന്നത്’: ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

ഭീകരവാദത്തെയും ഭീകരവാദത്തിന് ഫണ്ട് നൽകുന്നതിനെയും എതിർക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ ഏകകണ്ഠവും ശക്തവുമായ സഹകരണത്തിന് ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ഗുരുതരമായ വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാന​മില്ലെന്നും റഷ്യയിലെ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ തീവ്രവാദത്തിന്റെ വെല്ലുവിളി എന്ന വിഷയത്തിൽ സംസാരിക്കവെ മോദി പറഞ്ഞു. ഞങ്ങൾ യുദ്ധത്തെയല്ല, സംഭാഷണങ്ങളെയും നയതന്ത്രത്തെയുമാണ് പിന്തുണക്കുന്നതെന്ന് പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹം വ്യക്തമാക്കി. യുവാക്കൾ തീവ്രവാദ ചിന്തകളിലേക്ക് മാറുന്നത് തടയാൻ സജീവമായ നടപടികൾ എടുക്കേണ്ടതിന്റെ പ്രാധാന്യവും…

Read More

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ചൊവ്വാഴ്ചയാണ് ഇസ്രയേൽ സൈന്യം വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ പിന്തുടർച്ചക്കാരനായിരുന്നു ഹാഷിം സഫീദി. ഒക്ടോബർ നാലിന് നടത്തിയ ആക്രമണത്തിലാണ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ ​(ഐഡിഎഫ്) പ്രസ്താവനയിൽ അറിയിച്ചു. ഒക്ടോബർ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടത്. ലെബനാന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദഹിയയിൽ…

Read More

ആലിംഗനം 3 മിനിറ്റ് മാത്രം, യാത്രപറച്ചിൽ കാർപാർക്കിം​ഗിൽ; നിയമം തെറ്റിച്ചാൽ പിഴ; നിയന്ത്രണവുമായി വിമാനത്താവളം

പ്രിയപ്പെട്ടവരെ യാത്രയയിക്കുമ്പോൾ നമ്മൾ കെട്ടിപ്പിടിക്കാറില്ലെ? അതുപോലെ അവർ തിരിച്ചു വരുമ്പോഴും കെട്ടിപ്പിടിച്ച് അവരെ നമ്മൾ സ്വീകരിക്കും. വിമാനവളങ്ങളിലെ സാധാരണ കാഴ്ച്ചയാണിത്. എന്നാൽ ഇനി അധിക സ്നേഹ പ്രകടനൊന്നും ഇവിടെ നടക്കില്ലെന്നാണ് ന്യൂസിലന്‍ഡിലെ ഒരു വിമാനത്താവളം അറിയിച്ചിരിക്കുന്നത്. സൗത്ത് ഐലന്‍ഡിലുള്ള ഡണ്‍ഡിന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ആലിംഗനത്തിന് സമയപരിധി വെച്ചിരിക്കുന്നത്. ഇനി മുതൽ ഡ്രോപ്പ് ഓഫ് സോണില്‍ പരമാവധി മൂന്ന് മിനിറ്റേ മാത്രമെ നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വൈകാരിക നിമിഷം പങ്കിടാൻ കഴിയു. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രോപ്പ്-ഓഫ് സോണില്‍ ഗതാഗതം…

Read More

ജനറല്‍ ലുഓങ് കുഓങ് വിയറ്റ്‌നാം പ്രസിഡന്റ്

വിയറ്റ്‌നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ് (67) തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ 440 അംഗങ്ങളുടേയും പിന്തുണയോടെയാണ് കുഓങ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുമെന്നും, ഭരണസ്ഥിരത ഉറപ്പു വരുത്തുമെന്നും കുഓങ് പറഞ്ഞു. നിലവിലെ പ്രസിഡന്റ് ടോ ലാം രാജ്യത്തെ ഏറ്റവും പ്രധാന പദവിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരും. ജൂലൈയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഫു ട്രോങ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ടോ ലാം ചുമതലയേറ്റെടുത്തത്. 2026 വരെയാണ് പുതിയ ഭരണസംവിധാനം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത വേദിയായ പോളിറ്റ്…

Read More

നിയന്ത്രണ രേഖയിൽ സേനാ പിന്മാറ്റത്തിന് ധാരണ; സുപ്രധാന തീരുമാനവുമായി ഇന്ത്യയും ചൈനയും

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തി. സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇതോടൊപ്പം നിയന്ത്രണ രേഖയിൽ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഗല്‍വാൻ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ദെപ്സാങ്, ഡെംചോക്ക് എന്നീ…

Read More

ഇസ്രയേൽ വ്യോമാക്രമണം; വടക്കൻ ഗാസയിൽ 73 മരണം

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിൽ 73 മരണം. ബൈത് ലാഹിയ പട്ടണത്തിൽ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൂർണമായും ഉപരോധം ഏർപ്പെടുത്തിയാണ് ഇസ്രയേൽ കൂട്ടക്കൊല നടത്തുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി വീടുകൾ തകർന്നുവെന്നും നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും ഇസ്രയേൽ അറിയിച്ചു. ഗാസയിൽ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട്…

Read More

ഇന്തൊനേഷ്യയിൽ ആഞ്ഞടിച്ച തിരമാലയിൽ പെട്ട് യുവാവിനെ കാണാതെയായി; ആറാം ദിവസവും തിരച്ചിൽ തുടരുന്നു

​ഇന്തൊനേഷ്യയിലെ ബീച്ചിൽ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന 20 കാരൻ ആഞ്ഞടിച്ച തിരമാലയിൽ പെട്ട് കാണാതായി. ഒക്‌ടോബർ 13 -ന് കെഡുങ് തുമ്പാങ് ബീച്ചിൽ വച്ചാണ് ഇന്തോനേഷ്യയിലെ മെഡനിൽ നിന്നുള്ള റോണി ജോസുവ സിമൻജുൻ്റക്കിനെ കാണാതായത്. സംഭവത്തിന്റെ ദ‍‍ൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവാവിനെ കണ്ടെത്തുന്നതിനായി സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും അപകടകരമായ രീതിയിൽ തിരമാലകൾ 2 മുതൽ 4 മീറ്റർ വരെ ഉയരത്തിലാണ് ആഞ്ഞടിക്കുന്നത്. യുവാവിനായി ഏഴ് ദിവസം വരെ തിരച്ചിൽ തുടരാനായിരുന്നു…

Read More