
രണ്ടാമൂഴം തേടി ട്രംപ്, ചരിത്രം കുറിക്കാൻ കമല; അമേരിക്കയിൽ ജനവിധി ഇന്ന്
47ാമത്തെ അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും പോരാട്ടത്തിൽ വിധിയെഴുതാൻ ഇഞ്ചോടിഞ്ച് പൊരുതുകയാണ്. അവസാന മണിക്കൂറുകളിൽ ഇടവേളകളില്ലാതെ ഇരുവരും വോട്ടർഭ്യർഥിച്ചു. ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാർട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാൽ സ്വിങ് സ്റ്റേറ്റുകളിൽ ചാഞ്ചാട്ടമുണ്ടാകും. അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത്…