ഡൊണാൾഡ് ട്രംപിനെതിരെ പോസ്റ്റുകൾ ; സ്വന്തം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി ശേഷം സ്വയം ജീവനൊടുക്കി അമേരിക്കൻ പൗരൻ

നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെതിരെ നിരവധി പോസ്റ്റുകൾ പങ്കുവെച്ച ശേഷം തന്‍റെ കുടുംബത്തിലെ നാല് പേരെ വെടിവച്ചു കൊന്ന് ആത്മഹത്യ ചെയ്ത് യുവാവ്. സ്വയം വെടിയുതിർത്ത നിലയില്‍ വീടിനുള്ളിൽ മരിച്ച നിലയിലാണ് യുഎസ് പൗരനായ ആന്‍റണി നെഫ്യൂവിന്‍റെ (46) മൃതദേഹം കണ്ടെത്തിയത്. നവംബർ ഏഴിന് ഇയാളുടെ മുൻ പങ്കാളി എറിൻ അബ്രാംസൺ (47), അവരുടെ മകൻ ജേക്കബ് നെഫ്യു (15) എന്നിവരുടെ മൃതദേഹങ്ങൾ ഒരു അപ്പാർട്ട്മെൻ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. പിന്നീട്, ഇയാളുടെ ഭാര്യ കാതറിൻ നെഫ്യു…

Read More

സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം നിർത്തലാക്കി കാനഡ; ഇന്ത്യയുൾപ്പെടെയുള്ള 14 രാജ്യങ്ങളിൽ  നിന്നുള്ള  വിദ്യാ‌ർത്ഥികൾക്ക് തിരിച്ചടി: പുതിയ നടപടിയുമായി കാനഡ

രാജ്യാന്തര വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) നിർത്തലാക്കി കാനഡ. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം. ഇന്ത്യ, ബ്രസീൽ, ചെെന, കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്. അപേക്ഷയും രേഖകളും സമർപ്പിച്ച് 20 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന സംവിധാനമാണ് അവസാനിപ്പിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും തുല്യഅവസരവും സുതാര്യതയും ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിശ്വാസ്യത…

Read More

ആറ് മാസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടതിൽ ഏറെയും സ്ത്രീകളും കുട്ടികളും ; റിപ്പോർട്ട് പുറത്തുവിട്ട് യുഎൻ

ആറ് മാസത്തിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ. യുദ്ധം സാധാരണക്കാരെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കാണ് യുഎൻ പുറത്ത് വിടുന്നത്. ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോർട്ട് വിശദമാക്കുന്നത്. ഹമാസിനെതിരെ ഇസ്രയേൽ ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവമാണ് ഇത്രയധികം ആൾനാശത്തിന് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നു. വലിയ ചുറ്റവിലുള്ള ആളുകളെ ബാധിക്കുന്ന രീതിയിലുള്ള ആളുകളേയും കെട്ടിടങ്ങളേയും തകർക്കാൻ മാത്രം പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ഐക്യരാഷ്ട്രസഭ…

Read More

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല ; പ്രതിശ്രുത വരനുമായുള്ള വിവാഹ നിശ്ചയം വേണ്ടെന്ന് വെച്ച് യുവതി

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിനായി യുഎസ് ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, വോട്ടിംഗ് ചെയ്യുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വരനുമായുള്ള വിവാഹനിശ്ചയം ഒഴിവാക്കി എന്ന വെളിപ്പെടുത്തലുമായി യുവതി. ഒരു റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് ഫ്ലോറിഡ സ്വദേശിയായ യുവതി ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. സ്ഥാനാർത്ഥികളിൽ ആരെയും ഇഷ്ടപ്പെടാത്തതിനാൽ തന്‍റെ പ്രതിശ്രുത വരൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിസമ്മതിച്ചുവെന്നാണ് യുവതിയുടെ പരാതി. ഭാവി വരന്‍റെ ഈ പ്രവർത്തിയെ താൻ ആശങ്കയോടെയാണ് കാണുന്നതെന്നും അതിനാൽ ഇതു പോലെയുള്ള ആളുമായി വിവാഹബന്ധം മുന്നോട്ടുകൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ലന്നും…

Read More

ട്രംപ് അധികാരത്തിൽ ; കുതിച്ച് കയറി ക്രിപ്റ്റോ , ബിറ്റ്കോയിൻ ആദ്യമായി 75,000 ഡോളർ കടന്നു

ട്രംപ് അധികാരത്തിലെത്തുമെന്ന സൂചനകള്‍ വന്നതോടെ കുതിച്ചുകയറി ബിറ്റ്കോയിന്‍ വില. ബിറ്റ്കോയിന്‍ ആദ്യമായി 75,000 ഡോളര്‍ കടന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിറ്റ്കോയിന്‍ വില 9 ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസമായി ബിറ്റ്കോയിന്‍റെ വില 20.28 ശതമാനം ആണ് വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ 112 ശതമാനം ആണ് വിലയിലുണ്ടായ വര്‍ധന. ക്രിപ്റ്റോകറന്‍സി വിപണിക്ക് ട്രംപിന്‍റെ നയങ്ങള്‍ കൂടുതല്‍ അനുകൂലമാണെന്നാണ് ബിറ്റ്കോയിന്‍ നിക്ഷേപകരുടെ വിശ്വാസം. ക്രിപ്റ്റോകളെ സാമ്പത്തിക മുഖ്യധാരയിലേക്ക് എത്തിക്കുന്നത് തന്നെയാണ് ലക്ഷ്യം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ…

Read More

ചരിത്ര ജയം കുറിച്ച് ഡൊണാൾഡ് ട്രംപ് ; ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ആം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു. 

Read More

യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; വിധി നിർണയിക്കുന്ന സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന്‍റെ മുന്നേറ്റം

ട്രംപ് ഇതുവരെ 230 ഇലക്ടറൽ വോട്ടുകൾ നേടിയതായാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിന് 200 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ ആറിലും ട്രംപാണു മുന്നിൽ. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ഇതിൽ ഏറെ നിർണായകമായ നോർത്ത് കരോലിനയിൽ ട്രംപ് ജയിച്ചു. ജോർജിയയിലും ട്രംപ് ജയത്തിനരികെയാണ്. അരിസോന, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്….

Read More

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളിൽ ട്രംപിന് മുന്നേറ്റം: വെർമോണ്ടിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ് വിജയിച്ചു

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനനിമിഷങ്ങളിലേക്ക് കടക്കവേ ആദ്യ ഫലസൂചനകൾ പുറത്തുവന്ന് തുടങ്ങി. ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപ് മുന്നിലാണ്. കെന്റക്കി, ഇൻഡ്യാന സംസ്ഥാനങ്ങളിൽ ട്രംപ് മുന്നിലാണ്. ഇൻഡ്യാനയിൽ 11 ഇലക്ടറൽ വോട്ടും കെന്റക്കിയിൽ എട്ട് വോട്ടുമാണ് ട്രംപ് ഇതുവരെ നേടിയത്. വെർമോണ്ടിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ് വിജയിച്ചു. വെർമോണ്ടിലെ മൂന്ന് ഇലക്ട്രറൽ വോട്ടുകളും കമലാ ഹാരിസിന് ലഭിച്ചു. അമേരിക്കയിലെ ആദ്യത്തെ വോട്ട് വടക്കന്‍ ന്യൂഹാംഷെയര്‍ സംസ്ഥാനത്തെ ഡിക്സ്വില്‍ നോച്ച് എന്ന…

Read More

ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ; സ്ഫോടനം വടക്കൻ ഇസ്രയേൽ സന്ദർശനത്തിന് തൊട്ട് മുൻപ്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ട്. വടക്കൻ ഇസ്രായേലിൽ നെതന്യാഹുവിന്റെ സന്ദർശനത്തിനു തൊട്ടുമുൻപ് ഡ്രോൺ ആക്രമണം നടന്നു. ഹിസ്ബുല്ല ആക്രമണം ശക്തമായ മേഖലയിലാണു സംഭവം. ഇതേതുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി യാത്ര റദ്ദാക്കി മടങ്ങുകയായിരുന്നു. ലബനാൻ അതിർത്തിയോട് ചേർന്ന മെറ്റൂലയിലാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സുരക്ഷാഭീഷണിയെ തുടർന്ന് മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാരെയും മേഖലയിൽ സേവനത്തിലുള്ള സൈനികരെയും കാണാനായി നെതന്യാഹു എത്തുന്നതിന് 20 മിനിറ്റ് മുൻപാണ് ഡ്രോൺ പൊട്ടിത്തെറിച്ചത്. ആക്രമണസമയത്ത് പ്രധാനമന്ത്രിയുടെ…

Read More

ഖലിസ്ഥാന്റെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പില്‍ നടന്ന അതിക്രമങ്ങളില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീന്ദര്‍ സോഹിയെ സസ്‌പെന്‍ഡ് ചെയ്തു. അതിക്രമത്തിന്റെ വിഡിയോയില്‍ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഹരീന്ദര്‍ സോഹി ഖലിസ്ഥാന്‍ കൊടിയുമായി നില്‍ക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. Just in: One of the pro-Khalistan protestors who attacked the Hindu Sabha Temple yesterday was an off-duty cop from @PeelPolice Sgt Harinder Sohi. The fears that…

Read More