സ്വകാര്യ വീഡിയോ ചോർന്നു ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് പാക് ഇൻഫ്ലൂവൻസർ ഇംഷ റഹ്മാൻ

തൻ്റെ സ്വകാര്യ വീഡിയോ വൈറലായതിനെ തുടർന്ന് പാകിസ്ഥാൻ ടിക് ടോക്ക് താരം ഇംഷ റഹ്മാൻ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സ്വകാര്യ വീഡിയോകൾ മനഃപൂർവ്വം പരസ്യമാക്കിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനം നേരിട്ടതോടെയാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. അടുത്തിടെ മറ്റൊരു സോഷ്യൽമീഡിയ താരം മിനാഹിൽ മാലിക്കിന്റെ സ്വകാര്യ വീഡിയോയും ചോർന്നിരുന്നു. സംഭവം വിവാദമായതോടെ മിനാഹിൽ ഇൻസ്റ്റാഗ്രാമിൽ നിന്ന് രാജിവെച്ചിരുന്നു. ഇംഷയുടെ സ്വകാര്യ വീഡിയോയിൽ നിന്നുള്ള നിരവധി സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ…

Read More

2024 ലെ ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക്; ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം

ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക് 2024 ലെ ബുക്കർ പുരസ്കാരം. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപിക്കുകയാണെന്ന് സാമന്ത പറഞ്ഞു. 50000 പൗണ്ടാണ് അവാർഡ് തുക. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികരുടെ കഥയാണ് ഓർബിറ്റൽ. യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർ ഒറ്റദിവസത്തിൽ 16 സൂര്യാദോയങ്ങൾക്കും അസ്തമയത്തിനും സാക്ഷിയാകുകയും ഭൂഗോളത്തിന്റെ സൗന്ദര്യത്തിൽ ഭ്രമിക്കുകയും…

Read More

വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ ഓടിച്ച് കയറ്റി 62കാരൻ ; 35 പേർ കൊല്ലപ്പെട്ടു , 43 പേർക്ക് പരിക്ക്

വ്യായാമം ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി വയോധികൻ. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം നടന്നത്. അതിക്രമത്തിൽ 35 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനമോടിച്ചിരുന്ന 62 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതി കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപിച്ചതായും പൊലീസ് വ്യക്തമാക്കി. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. 

Read More

വടക്കൻ ഇസ്രായേലിലേയ്ക്ക് 165 റോക്കറ്റുകൾ വർഷിച്ച് ഹിസ്ബുല്ല; ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്

ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാാഹനങ്ങളും കത്തിനശിച്ചു. റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. ഹിസ്ബുല്ലയുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി.  ഗലീലിയെ ലക്ഷ്യമിട്ട് 50 റോക്കറ്റുകളാണ് എത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. ഇവയിൽ ചിലതിനെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. എന്നാൽ, നിരവധി റോക്കറ്റുകളാണ് കാർമിയൽ മേഖലയിൽ പതിച്ചത്….

Read More

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി വിരുന്നിൽ മദ്യവും മാംസവും; എതിർപ്പറിയിച്ച് ബ്രിട്ടനിലെ ഹിന്ദു സമൂഹം

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സംഘടിപ്പിച്ച ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രാജ്യത്തെ ഹിന്ദു സമൂഹത്തിന്റെ എതിർപ്പ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് 10 സ്ട്രീറ്റിലാണ് ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിൽ കമ്മ്യൂണിറ്റി നേതാക്കളും ഉന്നത രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ദീപാലങ്കാരം, കുച്ചിപ്പുടി നൃത്തം എന്നീ കലാപരിപാടികളും അരങ്ങേറി. പ്രധാനമന്ത്രി സ്റ്റാർമർ പാർട്ടിയെ അഭിസംബോധന ചെയ്തു. അതിഥികൾക്ക് ലാംബ് കബാബ്, ബിയർ, വൈൻ എന്നിവ നൽകി. അത്താഴ മെനുവിൽ മദ്യവും സസ്യേതര വിഭവങ്ങളും ഉണ്ടെന്നറിഞ്ഞപ്പോൾ ചില…

Read More

ട്രംപിന്‍റെ വിശ്വസ്ഥ; അമേരിക്കയുടെ പുതിയ യുഎൻ അംബാസഡറായി എലീസ് സ്റ്റെഫാനിക്

അമേരിക്കയുടെ പുതിയ യുഎൻ അംബാസഡറായി എലീസ് സ്റ്റെഫാനികിനെ നിയമിച്ച് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.  നിലവിൽ വാഷിംഗ്ടണിൽ ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭ അംഗമാണ് എലീസ് സ്റ്റെഫാനിക്. എലീസ് ശക്തയായ നേതാവാണെന്നാണ് ട്രംപ് തന്‍റെ രണ്ടാം ടേമിലെ ആദ്യ കാബിനറ്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ചത്. പുതിയ ചുമതല അതീവ വിനയത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു എലീസ് പ്രതികരിച്ചത്. പുതിയ നിയോഗം വലിയ ഉത്തരവാദിത്വമാണ്. ലോകത്തിന് വഴികാട്ടിയായാണ് അമേരിക്കയുടെ പ്രവർത്തനങ്ങൾ. അത് തുടരുന്നതായിരിക്കും പ്രവർത്തനങ്ങൾ, എല്ലാവരുടേയും പിന്തുണ വേണമെന്നും അവർ പ്രതികരിച്ചു. വിദേശ…

Read More

മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും; സന്ദർശക വിസ നിയമങ്ങൾ കർശനമാക്കി കാനഡ

സന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ. നിലവിൽ കാനഡ നൽകി വന്നിരുന്ന പത്ത് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും. അപേക്ഷകരുടെ വ്യക്തി വിവരങ്ങൾ കൂടുതൽ കർശനമായി പരിശോധിച്ചായിരിക്കും ഇനി മൾട്ടിപ്പിൾ, സിംഗിൾ എൻട്രി വിസ നൽകുക. അതേസമയം, വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം കഴിഞ്ഞ ദിവസം കാനഡ അവസാനിപ്പിച്ചിരുന്നു. ഇന്ത്യയുൾപ്പടെ 13 രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള എസ്ഡി എസ് വിസ സംവിധാനമാണ് നിർത്തലാക്കിയത്. ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കാനഡയുടെ ന്യായം….

Read More

അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കപ്പെടും ; ഹിന്ദു ദേവാലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി. നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാനഡയിലെ ബ്രാംപ്‌ടണിൽ റെക്കോർഡ് ചെയ്‌ത വീഡിയോയിലാണ് ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് പന്നു പറഞ്ഞിരിക്കുന്നത്. “അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും” എന്നാണ് വീഡിയോയിൽ പന്നു…

Read More

ലബനാനിലെ പേജർ ആക്രമണം; ഉത്തരവാദിത്വം എറ്റെടുത്ത് ഇസ്രയേൽ

ലബനനിലെ പേജ് ആക്രമണത്തിനും പിന്നിൽ തങ്ങൾ ആണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 3000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 40 ഓളം പേർ കൊല്ലപ്പെടുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്രയേൽ ഏറ്റെടുത്തിരിക്കുന്നത്. ആക്രമണത്തിന് പച്ചക്കൊടി നൽകിയത് താനാണെന്ന് നെതന്യാഹു പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ വക്താവാണ് വാർത്താ ഏജൻസിയായ എ എഫ് പിയോട് പ്രതികരിച്ചത്. ഹിസ്‌ബുള്ള തലവൻ ഹസ്സൻ നസ്രുള്ളയെ വധിച്ച ബെയ്റൂത്തിലെ ആക്രമണത്തിന് പച്ചക്കൊടി നൽകിയത് താനാണെന്നും അദ്ദേഹം പറഞ്ഞതയാണ് സ്ഥിരീകരണം. ഞായറാഴ്ച ചേർന്ന ക്യാബിനറ്റ്…

Read More

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ സമുദ്രാർത്തി ലംഘിക്കുന്നു ; ശ്രീലങ്കയിൽ ഇന്നലെ പിടിയിലായത് 23 പേർ , ഇന്ത്യയോട് നിലപാട് കടുപ്പിച്ച് ശ്രീലങ്കൻ പ്രസിഡൻ്റ്

ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യൻ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്‍റ് അനുര ദിസനായകെ രംഗത്ത്. ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് അനുര ദിസനായകെ മുന്നറിയിപ്പും നൽകി. ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ല. ലങ്കയ്ക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കവരുന്നത് അംഗീകരിക്കാനാകില്ല. വടക്കൻ ലങ്കയിലെ തമിഴ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്താണ് കവരുന്നത്. ഇത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രസിഡന്‍റ് അനുര വ്യക്തമാക്കി….

Read More