സിസിടിവി ദൃശ്യങ്ങൾ തെളിവായി ; ജോലി ചെയ്തിരുന്ന കടയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന യുവതിക്ക് 235 വർഷം തടവ് ശിക്ഷ , മോഷ്ടിച്ചത് 6 കോടിയുടെ സ്വർണം

താൻ ജോലി ചെയ്യുകയായിരുന്ന കടയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതിക്ക് 235 വർഷം തടവ് ശിക്ഷ. തായ്‌ലൻഡിലായിരുന്നു സംഭവം. കടയുടമ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് യുവതി ഒന്നോ രണ്ടോ തവണയല്ല തന്റെ കടയിൽ നിന്നും 47 തവണ മോഷ്ടിച്ചതായി മനസ്സിലായത്. വടക്ക് കിഴക്കൻ തായ്‌ലൻഡിലെ ഖോൻ കെയ്ൻ പ്രദേശത്താണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ജോലിക്കാരിയായ സോംജിത് ഖുംദുവാങ് എന്ന സ്ത്രീയാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ആദ്യം കടയുടമയ്ക്ക് സ്ത്രീ ആഭരണങ്ങൾ മോഷ്ടിക്കുന്നതായി ചെറിയ സംശയം ഉടലെടുക്കുകയായിരുന്നു….

Read More

ഡോ.ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി; സത്യവാചകം ചൊല്ലിക്കൊടുത്ത് പ്രസിഡൻ്റ് അനിരു കുമാര

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേർ അടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്. പ്രതിരോധ, ധനകാര്യ വകുപ്പുകൾ പ്രസിഡന്റ് കൈവശം വയ്ക്കും. മന്ത്രിസഭയിൽ മുസ്ലീം പ്രാതിനിധ്യമില്ല. അധികാരത്തിന്റെ പരിധികളും പരിമിതികളും തിരിച്ചറിയണമെന്ന് ആദ്യ മന്ത്രിസഭായോഗത്തിൽ ദിസനായകെ ഉപദേശിച്ചു. 225 അംഗ പാർലമെന്റിൽ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എൻപിപി അധികാരത്തിലെത്തിയത്. 

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി നൈജീരിയയിൽ; 17 വർഷത്തിനിടയിൽ ആദ്യം

നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻറ് ബോല അഹമ്മദ് ചിനുബുമായി കൂടിക്കാഴ്ച നടത്തും. നൈജീരിയൻ പ്രസിഡൻറിൻറെ കൊട്ടാരത്തിൽ മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകും. ഇന്ത്യ – നൈജീരിയ ചർച്ചയ്ക്കുശേഷം പരസ്പര സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളിൽ രണ്ടു രാജ്യങ്ങളും ഒപ്പു വയ്ക്കും. നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. വൈകിട്ട് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി നൈജീരിയൻ തലസ്ഥാനമായ അബുജയിൽ നിന്ന് ബ്രസീലിലേക്ക് തിരിക്കും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്. ബ്രസീലിൽ…

Read More

ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പ്; അനുര കുമാര ദിസനായകയുടെ പാർട്ടി വൻ വിജയത്തിലേക്ക്

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ(എൻ.പി.പി.) സഖ്യം വലിയ വിജയത്തിലേക്ക്. 225 അംഗ പാർലമെന്റിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 107 സീറ്റുകള്‍ ദിസനായകയുടെ പാര്‍ട്ടി ഇതിനോടകം നേടിക്കഴിഞ്ഞു. അന്തിമഫലം വരുമ്പോള്‍ 150 ലേറെ സീറ്റുകള്‍ എന്‍.പി.പിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയ സഖ്യമാണ് ഇത്തവണ വലിയ വിജയത്തിലേക്ക് കുതിക്കുന്നത്. 35 സീറ്റുകളിൽ ഇതിനോടകം നാഷണൽ പീപ്പിൾസ് പവർ വിജയം ഉറപ്പിച്ചു….

Read More

സ്വകാര്യ വീഡിയോ ഉപയോഗിച്ച് മുതിർന്ന സൈനിക ഉദ്യാഗസ്ഥനെ ബ്ലാക്മെയിൽ ചെയ്തു ; ഇസ്രയേൽ പ്രധാനമന്ത്രിയുടെ വിശ്വസ്ഥനെ ചോദ്യം ചെയ്യും

മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ സ്വകാര്യ വിഡിയോ ഉപയോഗിച്ച് ബ്ലാക്‌മെയിൽ ചെയ്ത സംഭവത്തിൽ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വിശ്വസ്ഥനെ ചോദ്യംചെയ്യാൻ ഇസ്രായേൽ പൊലീസ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് ഓഫ് സ്റ്റാഫ് സാച്ചി ബ്രേവ്മാനെയാണ് അന്വേഷണസംഘം ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. യുദ്ധ കാബിനറ്റ് യോഗത്തിലെ മിനുട്‌സ് തിരുത്താൻ ആവശ്യപ്പെട്ടായിരുന്നു ബ്ലാക്‌മെയിലിങ്ങെന്നാണു വെളിപ്പെടുത്തൽ. നേരത്തെ, നെതന്യാഹുവിന്റെ വിശ്വസ്തനായ വക്താവ് അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയ കേസിലും നടപടി നേരിടുന്നുണ്ട്. ഇസ്രായേൽ ടെലിവിഷനായ ‘കാൻ’ ആണ് സാച്ചിക്കെതിരായ വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു വനിതാ…

Read More

ഇന്ത്യൻ വംശജ തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും; പ്രഖ്യാപനവുമായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്

 യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ ഇന്ത്യൻ വംശജ തുൾസി ഗബാർഡിനെ നാഷനൽ ഇന്റലിജൻസ് ഡയറക്ടറാക്കുമെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾ‍സി നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു. റിപ്പബ്ലിക്കൻ അനുകൂല ചാനലായ ഫോക്സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്‌സെത് പ്രതിരോധ സെക്രട്ടറിയാകും. ആർമി നാഷനൽ ഗാർഡിൽ സേവനമനുഷ്ഠിച്ചിരുന്ന ഹെഗ്സെത് തീവ്രനിലപാടു മൂലം സേനയുമായി തല്ലിപ്പിരിഞ്ഞു രാജിവയ്ക്കുകയായിരുന്നു. അറ്റോർണി ജനറലായി മാറ്റ് ഗെയ്റ്റ്സ്, സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) മേധാവിയായി ജോൺ…

Read More

ട്രംപ് ആദ്യമായി വൈറ്റ് ഹൗസിൽ; ജനുവരിയില്‍ സുഗമമായ അധികാര കൈമാറ്റം ഉറപ്പുനല്‍കി ബൈഡനും ട്രംപും

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കു വേദിയായി വൈറ്റ് ഹൗസ്. ജനുവരിയിൽ സുഗമമായ അധികാര കൈമാറ്റം ഇരുവരും വാഗ്ദാനം ചെയ്തു. “സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, നിങ്ങൾക്ക് സൗകര്യപ്രദമാകാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യും” – ബൈഡൻ പറഞ്ഞു. “രാഷ്ട്രീയം കഠിനമാണ്, പല കാര്യങ്ങളിലും ഇത് വളരെ മനോഹരമായ ലോകമല്ല, പക്ഷേ ഇന്ന് ഇതൊരു മനോഹരമായ ലോകമാണ്. സുഗമമായി അധികാരം കൈമാറ്റം…

Read More

ഇലോൺ മസ്കിന് സുപ്രധാന ചുമതല നൽകി ഡൊണാൾഡ് ട്രംപ് ; ഒപ്പം ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും

വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയുമായ ഇലോൺ മസ്‌കിന് വരുന്ന ട്രംപ് സർക്കാരിൽ സുപ്രധാന ചുമതല. യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ((DOGE) ചുമതലയാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ വംശജന്‍ വിവേക് രാമസ്വാമിയും വകുപ്പിലുണ്ട്. ഇരുവരും ചേര്‍ന്നാണ് വകുപ്പിനെ മുന്നോട്ടുകൊണ്ടുപോകുക. ‘ഡോഗ്’ എന്നാണ് വകുപ്പിന്റെ ചുരുക്കപ്പേര്. അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നിവ ഇവരുടെ ചുമതലകളിൽ ഉൾപ്പെടുന്നു. നേരത്തെ പ്രസിഡൻ്റ് സ്ഥാനാർഥിത്വത്തിലേക്ക് വിവേക് രാമസ്വാമിയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ട്രംപിനായി വിവേക് വഴിമാറുകയായിരുന്നു. സർക്കാരിൻ്റെ…

Read More

യെമൻ തീരത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം

യെമൻ തീരത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ഹൂതി ആക്രമണം. വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണും മിസൈൽവേധ സംവിധാനമുള്ള രണ്ട് കപ്പലുകൾക്കും നേരെയാണ് മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണം പെന്റഗൺ സ്ഥിരീകരിച്ചു. ബാബുൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎസ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായെന്നും യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അത് ഫലപ്രദമായി പ്രതിരോധിച്ചെന്നും പെന്റഗൺ വക്താവ് മേജർ ജനറൽ പാട്രിക്ക് റൈഡർ പറഞ്ഞു. യുഎസ് മിസൈൽവേധ സംവിധാനത്തിന് നേരെയും ആക്രമണമുണ്ടായി. യുഎസ്എസ് സ്റ്റോക്ക്‌ഡേൽ, യുഎസ്എസ് സ്പ്രുൻസ് എന്നിവക്ക്…

Read More

സ്വകാര്യ വീഡിയോ ചോർന്നു ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് പാക് ഇൻഫ്ലൂവൻസർ ഇംഷ റഹ്മാൻ

തൻ്റെ സ്വകാര്യ വീഡിയോ വൈറലായതിനെ തുടർന്ന് പാകിസ്ഥാൻ ടിക് ടോക്ക് താരം ഇംഷ റഹ്മാൻ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സ്വകാര്യ വീഡിയോകൾ മനഃപൂർവ്വം പരസ്യമാക്കിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനം നേരിട്ടതോടെയാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. അടുത്തിടെ മറ്റൊരു സോഷ്യൽമീഡിയ താരം മിനാഹിൽ മാലിക്കിന്റെ സ്വകാര്യ വീഡിയോയും ചോർന്നിരുന്നു. സംഭവം വിവാദമായതോടെ മിനാഹിൽ ഇൻസ്റ്റാഗ്രാമിൽ നിന്ന് രാജിവെച്ചിരുന്നു. ഇംഷയുടെ സ്വകാര്യ വീഡിയോയിൽ നിന്നുള്ള നിരവധി സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ…

Read More