
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി ; റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൻ
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടൻ രംഗത്തെത്തിയിരിക്കുകയാണ്. കിഴക്കൻ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാൽ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫൻസ് സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് റോബ് മഗോവൻ യുകെ പാർലമെൻ്റ് കമ്മിറ്റി ഹിയറിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈലുകൾ ഉപയോഗിച്ച് യുക്രൈൻ റഷ്യയെ ആക്രമിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നിയുക്ത…