അമേരിക്കയുടെ പുതിയ എഫ്ബിഐ മേധാവിയായി ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ; നാമനിര്‍‍ദേശം ചെയ്ത് ട്രംപ്

പുതിയ എഫ്ബിഐ മേധാവിയായി ഇന്ത്യൻ വംശജൻ കാഷ് (കശ്യപ്) പട്ടേലിനെ നാമനിര്‍‍ദേശം ചെയ്ത് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ തലപ്പത്തേക്ക് കാഷ് പട്ടേലിനെ നിയമിക്കുന്ന കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. കടുത്ത ട്രംപ് അനുകൂലിയായ കാഷ് പട്ടേൽ എഫ്ബിഐ അടച്ചുപൂട്ടണമെന്ന നിലപാട് വരെ പ്രഖ്യാപിച്ച വ്യക്തിയാണ്. എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കശ്യപ് പട്ടേൽ ചുമതലയേൽക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നായിരുന്നു ട്രംപ് ശനിയാഴ്ച രാത്രി ട്രൂത്ത് സോഷ്യലിൽ…

Read More

ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിച്ചാല്‍ 100% നികുതി; ഭീഷണിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്

ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിച്ചാല്‍ 100% നികുതിയെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാല്‍ 100% ചുങ്കം ചുമത്തുമെന്നാണ് സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ഇക്കാര്യത്തില്‍ ബ്രിക്‌സ് രാജ്യങ്ങളില്‍നിന്ന് ഉറപ്പ് വേണം. മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് ഓര്‍മപ്പെടുത്തി. ‘ഊറ്റാന്‍ മറ്റൊരാളെ…

Read More

ഗുരു ലോകത്തിന് നൽകിയത് എല്ലാ മനുഷ്യരും ഒരു കുടുംബമെന്ന സന്ദേശം; തൻ്റെ ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തി: മാർപാപ്പ

ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും  മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. ശ്രീനാരായണ ഗുരു തൻ്റെ ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്.

Read More

ഇസ്രയേൽ സൈന്യം ഗാസയിൽ വർഷങ്ങളോളം തുടരും ; ഹമാസ് മേഖലയിലേക്ക് തിരികെ എത്തുന്നത് തടയും , പ്രതികരണവുമായി ഇസ്രയേൽ മന്ത്രി അവി ഡിച്ചർ

ഇസ്രായേലി സൈന്യം ഗസ്സയില്‍ വര്‍ഷങ്ങളോളം തുടരുമെന്ന് ഇസ്രായേല്‍ ഭക്ഷ്യസുരക്ഷാ മന്ത്രി അവി ഡിച്ചര്‍. ഹമാസ് മേഖലയില്‍ തിരികെയെത്തുന്നത് തടയുകയും അവിടെ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്‍റെയോ ഫലസ്തീനിയന്‍ അതോറിറ്റിയുടെയോ ഭരണസാധ്യതകളെ തള്ളിപ്പറഞ്ഞുകൊണ്ട് ഉപരോധിക്കപ്പെട്ട പ്രദേശത്ത് ഐഡിഎഫിന്‍റെ ദീര്‍ഘകാല സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് ഡിച്ചറിന്‍റെ പ്രസ്താവന. മെഡിറ്ററേനിയന്‍ തീരത്തിനും ഗാസയുടെ കിഴക്കന്‍ ചുറ്റളവിനുമിടയില്‍ സ്ഥാപിച്ചിട്ടുള്ള സൈനിക മേഖലയായ ഗസ്സയിലെ നെറ്റ്സാരിം ഇടനാഴിയില്‍, ഫലസ്തീന്‍ പ്രദേശത്ത്, പ്രത്യേകിച്ച്…

Read More

ഇസ്രയേലിനെതിരെ ‘ദൈവിക വിജയം ‘ നേടി; വെടിനിർത്തലിന് പിന്നാലെ പ്രതികരണവുമായി ഹിസ്ബുല്ല തലവൻ നയിം കാസെം

ഇസ്രായേലുമായി വെടിനിർത്തലിന് ധാരണയായതിന് പിന്നാലെ പ്രതികരണവുമായി ഹിസ്ബുല്ല തലവൻ നയിം കാസെം. വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിന് ലെബനൻ സൈന്യവുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നയിം കാസെം പറഞ്ഞു. ഇസ്രായേലിനെതിരെ ‘ദൈവിക വിജയം’ നേടിയെന്നും ശത്രുക്കൾക്ക് മുന്നിൽ തല ഉയർത്തിയാണ് നിൽക്കുന്നതെന്നും നയിം കാസെം കൂട്ടിച്ചേർത്തു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഹിസ്ബുല്ല തലവൻ പ്രതികരിക്കുന്നത്. കരാറിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് റെസിസ്റ്റൻസും (ഹിസ്ബുല്ല) ലെബനൻ സൈന്യവും തമ്മിൽ ഉന്നതതല ഏകോപനം ഉണ്ടാകുമെന്ന് നയിം കാസെം വ്യക്തമാക്കി….

Read More

ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം ; പ്രതിഷേധങ്ങൾക്ക് പിന്നാലെ ആവശ്യം ഉന്നയിച്ച് ബംഗ്ലദേശ്

ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബം​ഗ്ലാദേശ്. ഹൈക്കമ്മീഷനിലെ ജീവനക്കാർക്ക് ഭീഷണിയുണ്ടെന്നും ബം​ഗ്ലാദേശ് ചൂണ്ടിക്കാട്ടി. കൊൽക്കത്തയിലെ ഡെപ്യൂട്ടി ഹൈകമ്മീഷനിലേക്കുള്ള മാർച്ച് ആശങ്കാജനകമാണ്. ബം​ഗ്ലാദേശ് പതാകയും മുഖ്യ ഉപദേഷ്ടാവിന്റെ കോലവും കത്തിച്ചതിൽ നടപടി വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. അതേസമയം, ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തിയിരുന്നു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ഇസ്കോണിന്‍റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി.

Read More

യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണം; റഷ്യൻ ആക്രമണം അതിരുകടന്നത്: ജോ ബൈഡൻ

റഷ്യൻ ആക്രമണം അതിരുകടന്നതാണെന്നും യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ വൈദ്യുതി ഉൽ‌പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. ‘‘ ഈ ആക്രമണം അതിരുകടന്നതാണ്. റഷ്യയ്ക്കെതിരായ പ്രതിരോധത്തിൽ യുക്രെയ്ൻ ജനതയെ അടിയന്തരമായി പിന്തുണയ്ക്കേണ്ടതിന്റെ ഓർമപ്പെടുത്തൽ’’ – ബൈഡൻ പറഞ്ഞു. ഇരുനൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ യുക്രെയ്നിന്റെ വൈദ്യുതി ഉൽപാദന ഗ്രിഡ് തകർത്തത്. ഒരു ദശലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കിയ അതിശക്തമായ ആക്രമണം എന്നാണ് ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. ഈ…

Read More

യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം ; വൈദ്യുതി വിതരണം നിലച്ചു

യുക്രെയിനിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം. വൈദ്യുതി വിതരണ സംവിധാനത്തിന് നേരെയാണ് മിസൈൽ ആക്രമണമുണ്ടായത്. 188 മിസൈലുകളും ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായി യുക്രൈൻ ആരോപിച്ചു. വൈദ്യുതി ബന്ധം നിലച്ചു. പുനസ്ഥാപിക്കാനുളള നടപടികൾ പുരോഗമിക്കുന്നതായി യുക്രൈൻ ഊർജ്ജ മന്ത്രി അറിയിച്ചു. യുക്രൈൻ നഗരങ്ങളായ ഒഡെസ, ക്രോപ്പിവ്‌നിറ്റ്‌സ്‌കി, ഖാർകിവ്, റിവ്‌നെ, ലുട്‌സ്‌ക് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ സ്‌ഫോടനശബ്ദം കേട്ടതായി ഉക്രേനിയൻ വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു. വ്യോമ സേന തലസ്ഥാനത്ത് പ്രവർത്തിക്കുന്നതായും ജനങ്ങൾ ഷെൽറ്ററിനുളളിൽ തന്നെ കഴിയണമെന്നും കീവ് മേയർ…

Read More

ചിന്മോയ് കൃഷ്ണദാസ് ജയിലിലേക്ക് ; ജാമ്യം നിഷേധിച്ച് ബംഗ്ലദേശ് കോടതി

ഹൈന്ദവ ആ​​​​ത്മീ​​​​യ നേ​​​​താ​​​​വ് ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​ക്ക് ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ച് ബം​​​​ഗ്ലാ​​​​ദേ​​​​ശ് കോ​​​​ട​​​​തി നടപടിയിൽ ആശങ്കയറിയിച്ച് ഇന്ത്യ. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യാ​​​​ണ് ചി​​​​ന്മ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​റ​​​​സ്റ്റി​​​​ൽ​​​​ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ധാ​​​​ക്ക​​​​യി​​​​ലും ചി​​​​റ്റ​​​​ഗോങ്ങി​​​​ലും ചി​​​​ന്മ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​ന്‍റെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​വുമായി രംഗത്ത് എത്തിയിരുന്നു. സ​​​​മ്മി​​​​ളി​​ത സ​​​​നാ​​​​ത​​​​നി ജോ​​​​തെ നേ​​​​താ​​​​വായ കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രിയെ തി​​​​ങ്ക​​​​ളാ​​​​ഴ്ച ധാ​​​​ക്ക​​​​യി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​ നി​​​​ന്നാ​​​​ണ് പൊലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​യോ​​​​ട‌് അ​​​​നാ​​​​ദ​​​​ര​​​​വ് കാ​​​​ട്ടി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്‌ടോബ​​​​ർ 30ന് ​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത…

Read More

തിരിച്ചറിയിൽ രേഖ കരുതുക’: പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ്

ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാർ ഗോൾഫ് ക്ലബ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്. നിരന്തരമായി ഭീകരവാദികളുടെ ഭീഷണികൾ കാരണം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ യാത്ര ചെയ്യരുതെന്നും ഈ മേഖലയിലേക്കുള്ള യാത്രാ പദ്ധതികൾ പുനഃപരിശോധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സുന്നി-ഷിയാ വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അഫ്ഗാനിസ്ഥാൻ അതിർത്തിയായ…

Read More