ചൈനയിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി

ചൈനയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്ത സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ദക്ഷിണ ചൈനീസ് നഗരമായ ഷുഹായിൽ കഴിഞ്ഞ മാസമുണ്ടായ ദാരുണമായ സംഭവത്തിൽ 62 വയസുകാരനായ ഫാൻ വിഖിയു എന്നയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞു. 2014ന് ശേഷ ചൈന കണ്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട സംഭവം നവംബർ 11നാണ് നടന്നത്. ഒരു സ്പോട്സ് കോംപ്ലക്സിന് മുന്നിൽ വ്യായാമം ചെയ്യുകയായിരുന്ന ആൾക്കൂട്ടത്തിന് ഇടയിലേക്ക് 62കാരൻ തന്റെ എസ്‍യു‍വി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു….

Read More

വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും നിരോധനം ഇല്ല;  നിരോധനം ഔദ്യോഗികമായി പിന്‍വലിച്ച് ഇറാന്‍

ഇനി വാട്‌സ്ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും വിലക്കില്ല. വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഔദ്യോഗികമായി പിന്‍വലിച്ച് ഇറാന്‍. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജന്‍സി (ഐ.ആര്‍.എന്‍.എ) ആണ് വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇറാന്‍ ഔദ്യോഗികമായി പിന്‍വലിച്ച വാര്‍ത്ത പുറത്ത് വിട്ടത്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നല്‍കിയ വാക്കായിരുന്നു ഈ വിലക്ക് പിന്‍ലിക്കല്‍. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നടത്തിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരന്നു ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ എടുത്തു കളയുമെന്നത്….

Read More

മാരുതി 800ന്റെ ഉപജ്ഞാതാവ്; സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു

സുസുക്കി  മുൻ ചെയർമാൻ ഒസാമു സുസുക്കി (94) അന്തരിച്ചു. അർബുദ രോഗബാധിതനായിരുന്നു. ഡിസംബർ 25നാണ് മരിച്ചതെന്ന് കമ്പനി അറിയിച്ചു. 40 വർഷത്തോളം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമുവായിരുന്നു. സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയതിൽ വലിയ പങ്കുവഹിച്ച ഒസാമു 2021ലാണ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തുനിന്നു മാറിയത്. ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ…

Read More

സിറിയൻ മുൻ പ്രസിഡൻ്റിൻ്റെ അനുയായികളും വിമത സേനയും ഏറ്റുമുട്ടി ; 17 പേർ കൊല്ലപ്പെട്ടു

മുൻ സിറിയൻ പ്രസിഡൻ്റ് ബാഷർ അസദിൻ്റെ അനുയായികളും വിമത സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അസദിന്റെ ഭരണകാലത്തെ ഉദ്യോ​ഗസ്ഥരെ പിടികൂടാനുള്ള ഓപ്പറേഷനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് റിപ്പോർട്ടിൽ പറയുന്നു. ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്‌ടിഎസ്) അംഗങ്ങളാണ് കൊല്ലപ്പെട്ടവരിലേറെയും. 14 ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് അബ്ദുൾ റഹ്മാൻ സ്ഥിരീകരിച്ചു. ബഷാർ അൽ-അസാദുമായി…

Read More

ഖസാകിസ്ഥാനിൽ വിമാനം തകർന്ന് വീണ് അപകടം ; നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകൾ

ഖസാകിസ്താനില്‍ യാത്രാവിമാനം തകർന്നുവീണ് നിരവധി പേർ മരിച്ചു. റഷ്യയിലേക്ക് പോകുകയായിരുന്ന അസർബൈജാന്‍ എയർലൈൻസിൻ്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 67 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.പ്രാദേശിക സമയം പതിനൊന്നരയോടെയാണ് അപകടം. ഖസാകിസ്താനിലെ മാംഗ്‌സ്‌റ്റോ മേഖലയിലെ അക്‌തൗ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. മൂടൽമഞ്ഞ് കാരണം വഴിതിരിച്ച് വിട്ടിരുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതായി ഖസാഖിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.

Read More

ക്രിസ്തുമസിനെ വരവേറ്റ് ലോകം ; ക്രിസ്തുമസ് സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ

യേശു ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും അക്രമവും കാരണം തക‍ർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. 25 വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നതോടെ കത്തോലിക്കാ സഭയുടെ ജൂബിലി വിശുദ്ധ വർഷാഘോഷങ്ങൾക്കും…

Read More

ഷെയ്ഖ് ഹസീനയെ ഉടൻ മടക്കി അയക്കണമെന്ന ബംഗ്ലദേശിൻ്റെ ആവശ്യം ; മറുപടി നൽകാതെ ഇന്ത്യ

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യത്തിൽ നിലവിൽ പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്ത്യൻ ഒദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ ഒപ്പിടാത്ത ഒരു കത്താണ് ലഭിച്ചത്. അതിൽ ഇപ്പോൾ പ്രതികരണങ്ങളില്ലെന്ന് ഔദ്യോകിക വൃത്തങ്ങൾ പ്രതികരിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ…

Read More

പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്; കനാൽ ഞങ്ങളുടേത്, അത് അങ്ങനെ തന്നെ തുടരും: പാനമ പ്രസിഡന്റ്

 പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് എതിരെ പാനമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ. ‘‘പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പാനമയുടേതാണ്. അത് അങ്ങനെ തന്നെ തുടരും. ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും വിട്ടുവീഴ്ചയ്ക്കുള്ളതല്ല. ലോകത്ത് എവിടെയാണെങ്കിലും പാനമയുടെ പൗരന്മാർ ആ വികാരം ചങ്കിൽ കൊണ്ടുനടക്കുന്നവരാണ്. അതു ഞങ്ങളുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗമാണ്. മാറ്റാനൊക്കാത്ത പോരാട്ടമാണ്’’ – എക്സിൽ പങ്കുവച്ച കുറിപ്പിൽ മുളിനോ വ്യക്തമാക്കി. പാനമ കനാലിലൂടെ പോകുന്ന…

Read More

ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞ് കയറി അപകടം ; രണ്ട് പേർ മരിച്ചു , നിരവധി പേർക്ക് പരിക്ക് , സംഭവം ജർമനിയിൽ

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. 68 പേർക്ക് പരിക്കേറ്റു. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി അതേസമയം സംഭവത്തിലെ ആക്രമണ സാധ്യത പൊലീസ് തള്ളുന്നില്ല. കാർ ഓടിച്ചിരുന്ന 50 വയസുകാരനായ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സൗദി പൗപരനായ ഇയാൾ ഡോക്ടറാണെന്നും റിപ്പോർട്ടുകളുണ്ട്. ഈസ്റ്റേൺ ജർമനിയിലെ മാഗ്‍ഡെബർഗ് നഗരത്തിലുള്ള ക്രിസ്മസ് മാർക്കറ്റിലായിരുന്നു സംഭവം. ആൾക്കൂട്ടത്തിലേക്ക് പാ‌ഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് വിവരം. നിരവധിപ്പേർക്ക്…

Read More

കനേഡിയൻ സർക്കാർ പ്രതിസന്ധിയിൽ ; മന്ത്രിസഭയിൽ അഴിച്ച് പണിയുമായി ജസ്റ്റിൻ ട്രൂഡോ

സർക്കാർ ആടിയുലയുന്നതിനിടെ മന്ത്രിസഭയിൽ വൻ മാറ്റവുമായി കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിൻ ട്രൂഡോ. പുതിയ എട്ട് മന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നത്. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് മാറ്റം. രണ്ട് മൂന്നും വകുപ്പുകൾ വഹിച്ചിരുന്നവർക്ക് ചുമതലാ ഭാരം കുറയ്ക്കാനും നീക്കം കാരണമായിട്ടുണ്ട്. പുതിയ മന്ത്രിമാർക്കുള്ള ചുമതലാ കൈമാറ്റം പൂർത്തിയായതായാണ് ജസ്റ്റിൻ ട്രൂഡോ വിശദമാക്കുന്നത്. സ്വന്തം പാർട്ടിയിൽ അടക്കം രാജി ആവശ്യം ശക്തമാവുന്നതിനിടെ…

Read More