ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന് വീണ്ടും തിരിച്ചടി ; ജാമ്യ ഹർജി തള്ളി ചിറ്റഗോംഗ് കോടതി

ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചെന്നതടക്കമുള്ള രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷിയസ്നെസ് (ഇസ്കോൺ) ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന് വീണ്ടും തിരിച്ചടി. കൃഷ്ണദാസിന്‍റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. കൃഷ്ണദാസിന്‍റെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി സൈഫുല്‍ ഇസ്ലാം നിരീക്ഷിച്ചു. 42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃഷ്ണദാസിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ചിറ്റഗോംഗില്‍ നടത്തിയ…

Read More

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം ; മാനുഷിക പരിഗണനിയിൽ ഇടപെടാൻ തയ്യാറെന്ന് ഇറാൻ്റെ വിദേശകാര്യ ഉദ്യോഗസ്ഥൻ

യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരി​ഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോ​ഗസ്ഥൻ നിലപാട് വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു. അതേ സമയം, നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തൻ സാമുവൽ ജെറോം പ്രതീക്ഷ പങ്കുവെച്ചിരുന്നു….

Read More

പുതുവർഷത്തിലും ഗാസയ്ക്ക് മേൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; 17 പേർ മരിച്ചു

പുതുവത്സര ദിനത്തിലും ഗാസ്സയിൽ ഇസ്രായേലി​ൻ്റെ കനത്ത ആക്രമണം. 17 പേർ മരിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു. വടക്കൻ ജബലിയയിലും ബുറൈജ്​ അഭയാർഥി ക്യാമ്പിന്​ നേരെയുമായിരുന്നു ആക്രമണം. ജബലിയയിൽ 15 പേരാണ്​ മരിച്ചത്​. ഇതിൽ ഭൂരിഭാഗം പേരും കുട്ടികളാണെന്ന്​ ‘അൽ ജസീറ’ റിപ്പോർട്ട്​ ചെയ്യുന്നു. ഹമാസ് പോരാളികൾ​ വീണ്ടും സംഘടിക്കുന്നതിനാലാണ്​​ ആക്രമണം നടത്തിയതെന്നാണ്​​​ ഇസ്രായേൽ ആരോപിക്കുന്നത്​. എന്നാൽ, വടക്കൻ ഗസ്സയിൽ നിന്ന്​ ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച്​ ബഫർ സോണാക്കി മാറ്റുകയാണ്​ ഇസ്രായേലി​ൻ്റെ ലക്ഷ്യമെന്ന്​ വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്​. ബുറൈജ്​ അഭയാർഥി…

Read More

ബഹിരാകാശത്ത് ന്യൂ ഇയർ ആഘോഷിച്ച് സുനിതാ വില്യംസ് ; ഒരു തവണയല്ല 16 തവണ

ബഹിരാകാശത്ത് 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്. ബഹിരാകാശ നിലയത്തിൽ ഭൂമിയെ ഭ്രമണം ചെയ്യുമ്പോൾ 16 തവണയാണ് സുനിത വില്യംസും സംഘവും സൂര്യോദയം കാണുക. സുനിത വില്യംസ് ഉൾപ്പടെ ഏഴ് പേരാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഐഎസ്എസ് (അന്താരാഷ്ട്ര ബഹിരാകാശ നിലയം).ഒരു ദിവസം 16 തവണ ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നുണ്ട്. അതിനാൽ സംഘത്തിന് ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമയവും കാണാം. അങ്ങനെ ഒരുദിവസം…

Read More

‘റഷ്യയെ രക്ഷിച്ചത് ഞാൻ; ഇനിയും ഒരുപാട് കുതിക്കാനുണ്ട്’: ഭരണനേട്ടങ്ങളിൽ അഭിമാനിക്കണമെന്ന്‌ പുട്ടിൻ

താനാണു റഷ്യയെ രക്ഷിച്ചതെന്ന‌ു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. കാൽ നൂറ്റാണ്ട് ഭരണകാലയളവിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിൽ റഷ്യക്കാർ അഭിമാനിക്കണമെന്നും പുതുവത്സര പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 1999 ഡിസംബർ 31നാണ് പുട്ടിൻ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ‘‘പ്രിയ സുഹൃത്തുക്കളെ, 2025 പിറന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം പൂർത്തിയായി. റഷ്യയ്ക്ക് ഇനിയും ഒരുപാട് കുതിക്കാനുണ്ട്. ഇതിനകം നേടിയ നേട്ടങ്ങളിൽ നമുക്ക് അഭിമാനിക്കാം. ഒരു പുതുവർഷത്തിന്റെ പടിവാതിൽക്കൽ, നമ്മൾ ഭാവിയെ കുറിച്ച് ചിന്തിക്കുകയാണ്. എല്ലാം ശരിയാകുമെന്ന് നമുക്ക് ഉറപ്പുണ്ട്. നമ്മൾ…

Read More

‘പരസ്പരം ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ല’; ഫ്രാൻസിസ് മാർപ്പാപ്പ

മൊബൈൽ ഫോണുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.  കുടുംബങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉപദേശം, ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണിൽ നോക്കിയിരിക്കാതെ കുടുംബാംഗങ്ങൾ തുറന്നു സംസാരിക്കണം. സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.  ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ലെന്ന് പോപ്പ് പറഞ്ഞു. ഇന്നത്തെ കുട്ടികളെ മനസ്സിലാക്കാൻ…

Read More

‘ഹാപ്പി ന്യൂ ഇയർ ‘; പുതുവർഷം പിറന്നു , ആദ്യം പുതുവർഷമെത്തിയത് കിരിബാത്തി ഐലൻ്റിൽ

പുത്തൻ പ്രതീക്ഷകളുമായി ലോകത്ത് പുതുവർഷം പിറന്നു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവത്സരമെത്തിയത്. പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. നാളെ ഇന്ത്യൻ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കർ ഐലന്റിലാണ് പുതുവത്സരം അവസാനമെത്തുക. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് 2025ന്റെ പുതുവത്സരപ്പിറവി. ഇന്ത്യൻ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ക്രിസ്തുമസ് ഐലന്റിൽ പുതുവത്സരം പിറക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ…

Read More

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു. 2023-ൻ്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ…

Read More

ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നു; മരണം 85 ആയി

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 85 ആയതായി ഔദ്യോഗിക റിപ്പോർട്ട്. ആറ് വിമാനജീവനക്കാരും 175 യാത്രക്കാരും ഉള്‍പ്പെടെ 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്. പിന്‍ഭാഗത്തുണ്ടായിരുന്ന രണ്ട് യാത്രക്കാരാണ് രക്ഷപെട്ടത്. മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം. ബാങ്കോക്കിൽ നിന്നെത്തിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സിഗ്നൽ സംവിധാനത്തിലിടിച്ച് കത്തുകയായിരുന്നു….

Read More

കസാഖിസ്ഥാനിൽ ഉണ്ടായ വിമാന അപകടം ; പിന്നിൽ ബാഹ്യ ഇടപെടലെന്ന് അസർബൈജാൻ എയർലൈൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കഴിഞ്ഞദിവസം കസാഖിസ്​ഥാനിൽ വിമാനം തകർന്നുവീണ സംഭവത്തിൽ ബാഹ്യഇടപെടലുണ്ടെന്ന്​ അസർബൈജാൻ എയർലൈൻസി​ൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്​. ഭൗതികവും സാ​ങ്കേതികവുമായ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ്​ അന്വേഷണത്തിൽ മനസ്സിലായിട്ടുള്ളത്​. ക്രിസ്​മസ്​ ദിനത്തിലുണ്ടായ അപകടത്തിൽ 38 യാത്രക്കാരാണ്​ മരിച്ചത്​. വിമാനത്തിൽ 67 പേരുണ്ടായിരുന്നു. 29 പേ​ർ പരിക്കുകളോടെ ചികിത്സയിലാണ്​. അസർബൈജാൻ എയർലൈൻസി​ൻ്റെ ജെ28243 എംബ്രയർ 190 വിമാനമാണ്​ അപകടത്തിൽപെട്ടത്​. അസർബൈജാ​ൻ്റെ തലസ്​ഥാനമായ ബാകുവിൽ നിന്ന്​ റഷ്യയിലെ ചെച്​നിയയിലുള്ള ഗ്രോസ്​നിയിലേക്ക്​ പോവുകയായിരുന്നു വിമാനം. മൂടൽമഞ്ഞ്​ കാരണം ഗ്രോസ്​നിയിൽ ഇറങ്ങാൻ അനുമതി നിഷേധിക്കുകയും കാസ്​പിയൻ കടലി​ൻ്റെ ഭാഗത്തേക്ക്​ തിരിച്ചുവിടുകയും ചെയ്​തു….

Read More