മലേഷ്യയിലും എച്ച്എംപിവി കേസുകളിൽ വർദ്ധന; മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകി സർക്കാർ

ചൈനയ്ക്ക് പിന്നാലെ മലേഷ്യയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) കേസുകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ‘സ്ട്രെയിറ്റ് ടൈംസ്’ എന്ന മാധ്യമത്തിന്‍റെ റിപ്പോർട്ട് പ്രകാരം മലേഷ്യയിൽ എച്ച്എംപി കേസുകളിൽ ഗണ്യമായ വർധനയുണ്ടായി. 2024ൽ  327 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2023ൽ ഇത് 225 ആയിരുന്നു. 45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വ്യാപനത്തെക്കുറിച്ച് മലേഷ്യൻ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.  പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എച്ച്എംപിവിയുടെ വ്യാപനം തടയുക. സോപ്പ്…

Read More

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറൻ്റ്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വീണ്ടും അറസ്റ്റ് വാറണ്ട്. ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബംഗ്ലാദേശ് കലാപത്തിൽ ഹസീനയെ പ്രതി ചേർത്തിരുന്നു. പിന്നാലെ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ അഭയം നൽകുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഹസീനയെ തിരിച്ചയക്കണമെന്ന് കഴിഞ്ഞ മാസം ബംഗ്ലാദേശ് ശക്തമായ ആവശ്യം മുന്‍പോട്ട് വെച്ചിരുന്നെങ്കിലും ഇന്ത്യ…

Read More

കുടുംബത്തോടൊപ്പം കറങ്ങുന്നതിനിടെ ഗാസ യുദ്ധക്കുറ്റങ്ങളിൽ നടപടി ; ബ്രസീലിൽ നിന്ന് രക്ഷപ്പെട്ട് ഇസ്രയേൽ സൈനികൻ

ഗാസ്സയിലെ യുദ്ധക്കുറ്റം ആരോപിച്ച് ബ്രസീലിയൻ ഫെഡറൽ പൊലീസ് നിയമനടപടികൾ ആരംഭിച്ചതിനു പിന്നാലെ മുന്‍ ഐഡിഎഫ് സൈനികൻ രാജ്യത്തുനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഗാസ്സയിൽ ഒക്ടോബർ ഏഴിനുശേഷം നടക്കുന്ന ആക്രമണത്തിൽ പങ്കെടുത്ത ഐഡിഎഫ് അംഗം യുവാൽ വാഗ്ദാനിയാണ് ഇസ്രായേൽ സഹായത്തോടെ ബ്രസീലിൽ നിന്ന് പുറത്തുകടന്നതെന്ന് പ്രാദേശിക മാധ്യമമായ ‘മെട്രോപോളിസ്’ റിപ്പോർട്ട് ചെയ്തു. കുടുംബത്തോടൊപ്പം ബ്രസീലിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ഇയാൾ. വിവരമറിഞ്ഞ് ‘ഹിന്ദ് റജബ് ഫൗണ്ടേഷൻ'(എച്ച്ആർഎഫ്) എന്ന എൻജിഒ നൽകിയ യുദ്ധക്കുറ്റം ആരോപിച്ചുള്ള പരാതിയിൽ ബ്രസീൽ ഫെഡറൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു….

Read More

ഇന്ത്യയും ഫ്രാൻസും സുപ്രധാന പ്രതിരോധ കരാറിലേക്ക് ; 26 റഫേൽ ജെറ്റുകളും 3 സ്കോർപീൻ അന്തർവാഹിനികളും വാങ്ങും

ഇന്ത്യയും ഫ്രാൻസും സുപ്രധാന പ്രതിരോധ കരാറിലേക്ക്. 26 റഫേൽ ജെറ്റുകൾക്കും 3 സ്കോർപീൻ അന്തർവാഹിനികൾക്കുമാണ് കരാർ. 10 ബില്യൺ ഡോളറിന്‍റെ ഇടപാടാണിത്. സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വൈകാതെ അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ അടുത്ത മാസത്തെ ഫ്രാൻസ് സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം. 22 സിംഗിൾ സീറ്റർ എം ജെറ്റുകളും നാല് ഇരട്ട സീറ്റുള്ള ട്രെയിനറുകളും ഉൾപ്പെടുന്നതാണ് റഫേൽ കരാർ. കരാറിനായുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി…

Read More

അമേരിക്കയിൽ മഞ്ഞ് വീഴ്ച്ചയും ശൈത്യ കൊടുങ്കാറ്റും ; നിരവധി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

മഞ്ഞ് വീഴ്ചയുടേയും കൊടും തണുപ്പിന്റേയും പിടിയിലമർന്ന് 40 ദശലക്ഷം അമേരിക്കക്കാർ. അമേരിക്കയുടെ മൂന്നിൽ രണ്ട് ഭാഗം മേഖലയിലും അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. ശൈത്യ കൊടുങ്കാറ്റ് ശക്തമായതിന് പിന്നാലെ കാൻസാസ് മുതൽ മിസൂറി മുതൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രകൾ വരെ അസാധ്യമാകുന്ന അവസ്ഥയാണ് മിക്കയിടങ്ങളിലും നേരിടുന്നത്. കനത്ത മഞ്ഞ് മൂലം മിക്കയിടങ്ങളിലും കാഴ്ച പോലും ദുഷ്കരമാണ്. മഞ്ഞും ഐസും കനത്ത തണുപ്പും അമേരിക്കയുടെ കിഴക്കൻ മേഖലയിലേക്ക് ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് വിശദമാക്കുന്നത്….

Read More

എച്ച് എം പി വി വൈറസ് ചൈനയിൽ പടരുന്നു ; ആയിരങ്ങൾ ആശുപത്രിയിൽ , ആശങ്കയിൽ ലോകം

എച്ച് എം പി വിവൈറസ് ചൈനയിൽ പടരുന്നു ; ആയിരങ്ങൾ ആശുപത്രിയിൽ , ആശങ്കയിൽ ലോകം ലോകത്തിന് ആശങ്കയായി ചൈനയിൽ എച്ച് എംപി വൈറസ് പടരുന്നു. ശ്വാസകോശ രോഗവുമായി ആയിരങ്ങൾ ആശുപത്രിയിലായി. എന്നാൽ രോഗപ്പകർച്ചയുടെ വിശദംശങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് മഹാമാരിക്ക് അഞ്ച് വർഷമാകുമ്പോഴാണ് ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് പകർച്ചയുണ്ടാകുന്നത്. എച്ച്എംപിവി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് ആയിരങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. രോഗികളാൽ…

Read More

സൂര്യനിൽ പൊട്ടിത്തെറി ഉണ്ടായെന്ന് റിപ്പോർട്ടുകൾ ; ഭൂമിയെ ബാധിച്ചേക്കും , മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

പുതുവര്‍ഷം ആരംഭിച്ചത് സൂര്യനില്‍ അതിശക്തമായ സൗരജ്വാലയോടെ. ഏറ്റവും കഠിനമായ എക്സ് വിഭാഗത്തില്‍പ്പെടുന്ന എക്സ്1.2 സൗരജ്വാലയാണ് 2025 ജനുവരി മൂന്നിനുണ്ടായത്. ഇതിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ റേഡിയോ സിഗ്നലുകളില്‍ തടസം നേരിട്ടേക്കാമെന്നാണ് പ്രവചനം. അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍റെ (NOAA) സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജര്‍ ഈ സൗരജ്വാലയുടെ ചിത്രം പകര്‍ത്തി. അതിശക്തമായ എക്സ്1.2 സൗരജ്വാലയാണ് ജനുവരി മൂന്നിന് ഈസ്റ്റേണ്‍ സമയം രാവിലെ 6.40ന് രേഖപ്പെടുത്തിയത് എന്നാണ് നാസ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. എആര്‍ 3947 എന്ന സണ്‍സ്‌പോട്ട് റീജിയനിലായിരുന്നു…

Read More

‘ആൽക്കഹോൾ ഏഴുതരം കാൻസറിന് കാരണമാകും’; ലേബലിൽ ഉപഭോക്തക്കൾക്ക് മുന്നറിയിപ്പ് നൽകണം: യുഎസ് സർജൻ ജനറൽ

ആൽക്കഹോൾ കാൻസറിന് കാരണമാകുമെന്നതിനാൽ മദ്യക്കുപ്പികളിലെ ലേബലുകളിൽ കാൻസർ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് സർജൻ ജനറൽആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു യു.എസ് സർജൻ ജനറൽ വിവേക് ​​മൂർത്തി ഇക്കാര്യം ആവശ്യപ്പെട്ടത്. ആൽക്കഹോൾ സ്തന, വൻകുടൽ, കരൾ, അർബുദങ്ങൾക്ക് കാരണമമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ ലേബലിൽ ഉപഭോക്താക്കൾ കൃത്യമായ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ജനിതക വൈകല്യങ്ങൾ സംബന്ധിച്ച നിലവിലെ മുന്നറിയിപ്പുകൾക്കൊപ്പം കാൻസർ മുന്നറിയിപ്പും നൽകണം. മദ്യപാനത്തിൻ്റെ പരിധിയെക്കുറിച്ചുള്ള നിലവിലെ മാർ​ഗനിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുകയിലക്കും പൊണ്ണത്തടിക്കും പിന്നിലായി അമേരിക്കയിൽ കാൻസറിന്…

Read More

ചൈനയിൽ വൈറസ് വ്യാപനം: ആശങ്ക വേണ്ട; സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം

ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) ചൈനയിൽ പടരുന്നതായുള്ള വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ശ്വാസകോശ അണുബാധ വലിയ അളവിൽ പെരുകുന്നതായി 2024 ഡിസംബറിൽ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പു കാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം. ചുമയോ പനിയോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. വൈറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ‌ ചൈന…

Read More

ചൈനയിൽ എച്ച്എംപിവി അതിവേഗം പടരുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ രാജ്യം

ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികൾ നിറയുന്നുവെന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. എന്നാൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉയരാനിടയുണ്ട്. ശ്വസന സംബന്ധമായ…

Read More