‘ഗുജറാത്തിലെ കശാപ്പുകാരൻ’: മോദിക്കെതിരെ ബിലാവൽ; പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രിമാർ

ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഇതിനെതിരെ സർക്കാരും ബിജെപി നേതാക്കളും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ലോകം പാക്കിസ്ഥാനെ കാണുന്നത് ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടാണെന്നും അവർ ആ പ്രതിഛായ മാറ്റി നല്ല അയൽക്കാരാകാൻ ശ്രമിക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞതിനോടായിരുന്നു ബിലാവലിന്റെ പരിധിവിട്ട പരാമർശം. ഒസാമ ബിൻ ലാദന് ആതിഥ്യം അരുളുകയും അയൽരാജ്യത്തിന്റെ പാർലമെന്റിനെ ആക്രമിക്കുകയും ചെയ്ത രാജ്യത്തിനു രക്ഷാസമിതിക്കു മുൻപിൽ ധർമോപദേശം നടത്താൻ…

Read More

മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ

വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, മാഷബിൾ, വോയ്സ് ഒഫ് അമേരിക്ക തുടങ്ങിയവയിൽ നിന്നുള്ള ഏതാനും മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ കാരണം വ്യക്തമാക്കാതെ സസ്പെൻഡ് ചെയ്ത് ട്വിറ്റർ. ട്വിറ്ററിനെയും ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിനെയും പറ്റി റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്ന മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾക്കാണ് വിലക്ക്. ആളുകളുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ ട്വിറ്ററിൽ ഡോക്‌സിംഗ് റൂൾ ഏർപ്പെടുത്തിയിരുന്നു. ഇത് മാധ്യമ പ്രവർത്തകർക്കും ബാധകമാണെന്ന് അക്കൗണ്ടുകളുടെ സസ്‌പെൻഷൻ സംബന്ധിച്ച ചോദ്യത്തിന് മസ്‌ക് മറുപടി നൽകി. അതേ സമയം, ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന്…

Read More

കോവിഡ് ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥ അടുത്ത വർഷത്തോടെ അവസാനിച്ചേക്കും- ലോകാരോ​ഗ്യസംഘടന

കോവിഡ് 19 മഹാമാരി ലോകമെമ്പാടും അതിതീവ്രം വ്യാപിച്ച സാഹചര്യത്തിലാണ് ലോകാരോ​ഗ്യസംഘടന ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ അടുത്ത വർഷത്തോടെ ഈ സ്ഥിതിയിൽ മാറ്റം വരുമെന്ന് വ്യക്തമാക്കുകയാണ് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ്. അടുത്ത വർഷത്തോടെ കോവിഡ് മഹാമാരി ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥ അല്ലെന്ന് പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആരോ​ഗ്യ അടിയന്തിരാവസ്ഥ അവസാനിപ്പിക്കുന്നത് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് അടുത്തമാസം ചേരുന്ന കോവിഡ് 19 എമർജൻസി കമ്മിറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ…

Read More

വിമാനയാത്രക്കിടെ കുഞ്ഞിന് ജന്മം നൽകി, സർപ്രൈസ് ബേബി ആണെന്ന് യുവതി

ഇക്വഡോർ : വിമാന യാത്രക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി. ഇക്വഡോറിലെ ഗുയാക്വിലിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം റോയൽ എന്ന ഡച്ച് വിമാനത്തിലാണ് സംഭവം. താൻ ​ഗർഭിണിയാണെന്നറിയാതെയാണ് യുവതി വിമാനത്തിൽ യാത്ര ചെയ്തതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിലെ വാഷ്റൂമിൽ വെച്ചാണ് ടമാര എന്ന യുവതി കുഞ്ഞിനെ പ്രസവിച്ചത്. ഇക്വഡോറിൽ നിന്ന് സ്പെയിനിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ആംസ്റ്റർഡാമിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതിക്ക് വയറുവേദനയുണ്ടായി. അസഹ്യമായപ്പോൾ വാഷ് റൂമിൽ പോകുകയായിരുന്നുവെന്ന് സ്പാർനെ ഗാസ്തുയിസ് ഹാർലെം സുയിഡ് ഹോസ്പിറ്റലിന്റെ വക്താവ്…

Read More

പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ ആക്രമണം; ആറുപേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

പാകിസ്ഥാൻ-അഫ്​ഗാൻ അതിർത്തിയിൽ താലിബാൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. ആറ് സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. 17 പേർക്ക് പരിക്കേറ്റു. കനത്ത വെടിവയ്പ്പിലും പീരങ്കി ഷെല്ലാക്രമണത്തിലുമാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചമൻ അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇരുവിഭാഗവും ചർച്ച നടത്തിയ ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലായെന്നും കാണ്ഡഹാറിലെ അഫ്ഗാൻ ഉദ്യോഗസ്ഥൻ നൂർ അഹമ്മദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവന്നില്ല. അഫ്ഗാൻ അതിർത്തി…

Read More

മനുഷ്യാവകാശ പ്രവർത്തകനോട് നോബൽ പുരസ്‌കാരം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ

നോബല്‍ സമ്മാനജേതാവായ മനുഷ്യാവകാശ പ്രവര്‍ത്തകനോട് പുരസ്‌കാരം തിരികെ നല്‍കണമെന്ന് റഷ്യ സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്. ബെലറൂസിലെ ‘മെമ്മോറിയല്‍’ എന്ന പൗരാവകാശ സംഘടനയുടെ മേധാവിയായ യാന്‍ രാഷിന്‍സ്‌കിയോടാണ് പുരസ്‌കാരം തിരികെ നല്‍കാന്‍ റഷ്യ ആവശ്യപ്പെട്ടത്.   കഴിഞ്ഞ ദിവസം യാന്‍ രാഷിന്‍സ്‌കി ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പുരസ്‌കാരം നിരസിക്കാനുദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം അറിയിച്ചു. റഷ്യയില്‍ ഏറെക്കാലമായി സജീവമായി പ്രവര്‍ത്തിച്ചു പോരുന്ന ‘മെമ്മോറിയല്‍’ എന്ന എന്‍ജിഒക്ക് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു….

Read More

ഫ്രാന്‍സില്‍ ചെറുപ്പക്കാര്‍ക്ക് സൗജന്യ ഗര്‍ഭനിരോധന ഉറ; ലൈംഗിക അണുബാധകള്‍ കുറയ്ക്കുക ലക്ഷ്യം

ലൈംഗിക അണുബാധകളുടെ വ്യാപനംകുറയ്ക്കുന്നതിനായി ഫ്രാന്‍സില്‍ യുവാക്കള്‍ക്ക് ജനുവരിമുതല്‍ ഗര്‍ഭനിരോധന ഉറ സൗജന്യമായി നല്‍കും. അനാവശ്യ ഗര്‍ഭധാരണം തടയലും പദ്ധതിയുടെ പ്രധാനലക്ഷ്യമാണ്. 18-25 പ്രായക്കാര്‍ക്കാണ് ഫാര്‍മസികളില്‍നിന്ന് ഉറകള്‍ സൗജന്യമായി ലഭിക്കുക. യുവാക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പുതിയ കര്‍മപരിപാടികളുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് സൗജന്യം പ്രഖ്യാപിച്ചത്. ഗര്‍ഭധാരണപ്രതിരോധത്തിലെ ചെറുവിപ്ലവമെന്നാണ് അദ്ദേഹം പദ്ധതിയെ വിശേഷിപ്പിച്ചത്. ലൈംഗികവിദ്യാഭ്യാസം ലഭ്യമാക്കുന്ന കാര്യത്തില്‍ ഫ്രാന്‍സ് ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. 2021-നും 2022-നുമിടയ്ക്ക് ലൈംഗികരോഗവ്യാപനങ്ങളില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഫ്രാന്‍സിലുണ്ടായത്. 25 വയസ്സില്‍ താഴെയുള്ള…

Read More

മാസങ്ങള്‍ നീണ്ട പ്രതിഷേധം; ഹിജാബ് നിയമങ്ങള്‍ പുനപരിശോധിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഹിജാബ് നിയമങ്ങള്‍ പുന പരിശോധിക്കാന്‍ ഇറാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകളുടെ വസത്ര ധാരണം സംബന്ധിച്ച് ദശാബ്ദങ്ങള്‍ പഴക്കമുള്ള നിയമമാണ് പുനപരിശോധിക്കാന്‍ പോവുന്നതെന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍റെ അറ്റോണി ജനറല്‍ മൊഹമ്മദ് ജാഫര്‍ മോണ്ടസേറിയെ ഉദ്ധരിച്ചാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട്. പാര്‍ലമെന്‍റും നിയമ സംവിധാനവും ഹിജാബ് സംബന്ധിയായ നിയമങ്ങള്‍ പുനപരിശോധിക്കുമെന്ന് ഇറാന്‍റെ അറ്റോണി ജനറല്‍ വെള്ളിയാഴ്ച വിശദമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും ഭരണഘടന നടപ്പിലാക്കാന്‍ വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന്…

Read More

യുക്രൈൻ എംബസികളിലേക്ക് ദുരൂഹ പാക്കേജുകൾ

യൂറോപ്പിലെ നിരവധി യുക്രൈൻ എംബസികളിലേക്ക് മൃഗങ്ങളുടെ കണ്ണുകൾ അടങ്ങിയ പാഴ്സലുകൾ എത്തിയതായി റിപ്പോർട്ട്.   ഈ ആഴ്ച ആദ്യം കത്ത് ബോംബുകളും ലഭിച്ചതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.  മാഡ്രിഡിലെ യുക്രൈൻ എംബസിയിലേക്ക് വെള്ളിയാഴ്ചയാണ് മൃഗങ്ങളുടെ കണ്ണുകൾ അടങ്ങിയ ഒരു പാഴ്സൽ ലഭിച്ചത്. യൂറോപ്പിലുടനീളമുള്ള എംബസികളിൽ ലഭിച്ചതിന്  സമാനമായതാണ് ഇതും എന്ന്  സ്പെയിനിലെ യുക്രൈൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച പൊലീസ് സ്പാനിഷ് തലസ്ഥാനത്തെ എംബസി പരിസരം വളയുകയും  നായ്ക്കളെ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്….

Read More

കറുത്ത വംശജയുടെ കോഫി കപ്പിന് പുറത്ത് അധിക്ഷേപം; ജീവനക്കാരനെതിരെ നടപടി

കറുത്ത വംശജയായ സ്ത്രീയുടെ കോഫി കപ്പിന് പുറത്ത് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സ്റ്റാര്‍ബക്സ് ജീവനക്കാരനെതിരെ നടപടി. പ്രമുഖ കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്സിന്‍റെ കാപ്പി ഓര്‍ഡര്‍ ചെയ്ത കറുത്ത വംശജയുടെ കപ്പിന് പുറത്ത് കുരങ്ങ് എന്നായിരുന്നു ജീവനക്കാരന്‍ എഴുതിയത്. ഓര്‍ഡര്‍ ചെയ്തയാളുടെ പേര് രേഖപ്പെടുത്തേണ്ട ഇടത്തായിരുന്നു അധിക്ഷേപകരമായ ഈ പരാമര്‍ശം. മോണിക് പഗ് എന്ന വനിതയ്ക്കാണ് പ്രമുഖ കോഫി ബ്രാന്‍ഡില്‍ നിന്ന് തിക്താനുഭവം ഉണ്ടായത്. ഓര്‍ഡര്‍ സ്വീകരിക്കുന്ന സമയത്ത് മോണികിന്‍റെ പേര് ചോദിച്ചിരുന്നുവെങ്കിലും ലഭിച്ച കോഫി കപ്പിന്‍റെ പുറത്ത്…

Read More