
ഭരണസിരാ കേന്ദ്രത്തിലെ ആക്രമണം; സൈനിക മേധാവിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്‍റ്
ബ്രസീലിലെ ഭരണ സിരാ കേന്ദ്രങ്ങളിൽ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നടപടികളുമായി പ്രസിഡന്‍റ് ലുല ഡ സിൽവ. സൈനിക മേധാവി ജനറൽ ജൂലിയോ സീസർ ഡ അറൂഡയെ പ്രസിഡന്‍റ് പുറത്താക്കി. സുപ്രീം കോടതിയിലേക്കും പാർലമെന്‍റിലേക്കും അടക്കം മുൻ പ്രസിഡന്‍റ് ബൊൽസനാരോയുടെ അനുയായികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടെന്ന് സിൽവ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേധാവിയുടെ പിരിച്ചുവിടൽ. മുൻ പ്രസിഡന്‍റ് ജൈർ ബൊൽസനോരോയുടെ പങ്ക് ഉൾപ്പടെ അക്രമ സംഭവങ്ങളിൽ സുപ്രീംകോടതിയുടെ…