പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം; 17 മരണം, 83 പേര്‍ക്ക് പരിക്ക്: ഇസ്ലാമാബാദില്‍ ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനില്‍ പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരുമാണ്ട്. 83 പേര്‍ക്ക് പരിക്കുണ്ട്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലീസ് ഓഫീസര്‍ സിക്കന്തര്‍ ഖാന്‍ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

Read More

‘തട്ടിപ്പ് തട്ടിപ്പ് തന്നെ; ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല’: തിരിച്ചടിച്ച് ഹിൻഡൻബർഗ്

യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണമാണെന്ന് പറഞ്ഞ അദാനി ഗ്രൂപ്പിന് മറുപടിയുമായി ഹിൻഡൻബർഗ്. തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പിൽ മറുപടികളുള്ളത് 30 പേജിൽ മാത്രമാണെന്നും ഹിൻഡൻബർഗ് പറഞ്ഞു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ സാമ്പത്തിക വളർച്ച ഇന്ത്യയുടെ വിജയവുമായി കോർത്തിണക്കാൻ ശ്രമിച്ചു….

Read More

‘രാജ്യം സൃഷ്ടിച്ചത് അല്ലാഹു, അഭിവൃദ്ധിപ്പെടുത്താനും അവന് സാധിക്കും’; പ്രതിസന്ധിക്കിടെ പാക് മന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിവാദ പരാമർശവുമായി പാകിസ്ഥാൻ ധനമന്ത്രി. രാജ്യം സൃഷ്ടിച്ചത് അല്ലാഹുവാണെന്നും രാജ്യത്തിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം അല്ലാഹുവിനാണെന്നും  ധനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു. മന്ത്രിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം പാകിസ്ഥാനാണെന്നും അതിന്റെ വികസനത്തിനും സമൃദ്ധിക്കും ഉത്തരവാദി അല്ലാഹുവാണെന്നുമാണ് ഇഷാഖ് ദാർ പറഞ്ഞത്. ഇസ്ലാമാബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) മുതിർന്ന നേതാവ്പ. ഇസ്ലാമിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ടതിനാൽ പാകിസ്ഥാൻ പുരോഗമിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും മന്ത്രി…

Read More

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്

പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ്‌ മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു.

Read More

ഇറാനിൽ ഭൂചലനം: 7 മരണം; 440 പേർക്ക് പരുക്ക്

ഇറാനിലെ വടക്ക് പടിഞ്ഞാറൻ നഗരമായ കോയിയിൽ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴുപേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. 440 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുർക്കി അതിർത്തിയോട് ചേർന്നുള്ള ഇറാന്റെ പ്രധാന നഗരമാണ് കോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. The earthquake occurred in the north-west of Iran, different sources write about the magnitude from 5.6 to 5.9. Two people died, 122 were injured, media reported (pictured…

Read More

ഗോൾഡൻ ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിക്ക് പരിക്ക്, രണ്ടാം സ്ഥാനത്ത് തുടരുന്നു

ഗോൾഡന് ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിക്ക് നേരിയ പരിക്ക്. നിലവിൽ രണ്ടാം സ്ഥാനത്തുളള അഭിലാഷ് ടോമി നിർണായക സ്ഥാനത്ത് എത്തിയപ്പോഴായിരുന്നു പരിക്ക്. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അഭിലാഷിന് വെല്ലുവിളിയായത്. പരിക്ക് സംബന്ധിച്ച് അഭിലാഷ് ഡോക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് റേസിൽ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്. 2018ൽ പരിക്ക് പറ്റിയ മേഖലകളിൽ സുഗമമായി പൂർത്തിയാക്കാൻ അഭിലാഷിന് സാധിച്ചിരുന്നു. നിലവിൽ അഭിലാഷ് യാത്ര തുടരുകയാണ്. ഇനി ഒൻപതിനായിരം നോട്ടിക്കൽ ദൂരമാണ് അഭിലാഷിന് പിന്നിടാനുളളത്. സെപ്തംബറിലാണ് അഭിലാഷ് യാത്ര…

Read More

കൂപ്പുകുത്തി പാക് കറൻസി: ഭക്ഷണത്തിനായി തമ്മിലടിച്ച് ജനം

ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) കൂടുതൽ വായ്പ ലഭിക്കുന്നതിന് എക്‌സചേഞ്ച് റേറ്റിൽ അയവു വരുത്തിയതോടെയാണ് മൂല്യം കുത്തനെ ഇടിഞ്ഞത്. 24 രൂപയാണ് ഒറ്റദിവസം ഇടിഞ്ഞത്. കറൻസി റേറ്റിൻമേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് റേറ്റ് നിർണയിക്കപ്പെടട്ടെയെന്നും ഐഎംഎഫ് പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യൻ ഡോളർ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. കഴിഞ്ഞ വർഷം അനുവദിച്ച പണം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു.  സാമ്പത്തിക…

Read More

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ വെടിവെയ്പ്പ്; 9 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു

പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഒൻപത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചു. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ ജെനിൻ അഭയാർത്ഥി…

Read More

യുക്രൈന് നേരെ റഷ്യയുടെ മിസൈലാക്രമണവും ഡ്രോൺ സ്ഫോടനങ്ങളും

റഷ്യയിൽ നിന്ന് മിസൈലാക്രമണവും  ഡ്രോൺ സ്ഫോടനങ്ങളും ഉണ്ടായതായി യുക്രൈൻ. രാജ്യമെമ്പാടും വ്യോമാക്രമണ സൈറണുകൾ ഉയർന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം. യുക്രെെനിലേക്ക് നിരവധി യുദ്ധ ടാങ്കുകൾ അയക്കുമെന്ന് ബുധനാഴ്ച ജർമ്മനിയും അമേരിക്കയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ആക്രമണം ഉണ്ടായിരിക്കുന്നത്. യുക്രൈനിലെ റഷ്യൻ അധിനിവേശം 12-ാം മാസത്തിലേക്ക് കടക്കുകയാണ്. റഷ്യ യുക്രൈനിൽ കുറഞ്ഞത് 30 മിസൈലുകളെങ്കിലും വിക്ഷേപിച്ചു. റഷ്യയിലെ മർമാൻസ്ക് ഒബ്ലാസ്റ്റിൽ നിന്ന് പറന്നുയർന്ന ആറ് Tu-95 വിമാനങ്ങളാണ് മിസൈലുകൾ വിക്ഷേപിച്ചതെന്നും യുക്രൈൻ…

Read More

ന്യൂസീലൻഡിൽ ക്രിസ് ഹിപ്‌കിൻസ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

 ന്യൂസീലൻഡിൽ ക്രിസ് ഹിപ്‌കിൻസ് (44) പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജസിൻഡ ആർഡേൻ അപ്രതീക്ഷിതമായി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ക്രിസിനെ ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. 2008 ലാണു ക്രിസ് ആദ്യം പാർലമെന്റിലെത്തിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികാരമേറ്റ ശേഷം മാധ്യമപ്രവർത്തകരെ കണ്ട ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കി. ഈ വർഷം ഒക്ടോബറിലാണ് ന്യൂസീലൻഡിൽ പൊതുതിരഞ്ഞെടുപ്പ്.

Read More