ഗാസ വെടിനിർത്തൽ ; അടിയന്തര യുദ്ധ ക്യാബിനറ്റിൽ വോട്ടിംഗ് നീളുന്നു , ഇസ്രയേലിൻ്റെ നീക്കം വെടിനിർത്തലിന് വിലങ്ങുതടിയാകുന്നു

ഗാസ്സ വെടിനിർത്തൽ കരാർ പ്രഖ്യാപനത്തിന് വിലങ്ങുതടിയായി ഇസ്രായേൽ നീക്കം. അടിയന്തിര യുദ്ധ ക്യാബിനറ്റ് വോട്ടിങ് നീളുന്നു. കരാർ വ്യവസ്ഥകളിൽ നിന്ന് ഹമാസ് പിന്നോട്ടു പോയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. അതേസമയം കരാർ പൂർണാർഥത്തിൽ അംഗീകരിക്കുന്നതായി ഹമാസ് നേതാവ് ഇസ്സത്തുൽ റാശിഖ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ഖത്തർ പ്രധാനമന്ത്രി ഗാസ്സ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. ഹമാസ് അപ്പോൾ തന്നെ കരാർ അംഗീകരിച്ചിരുന്നെങ്കിലും ക്യാബിനറ്റ് യോഗത്തിന് ശേഷം മാത്രമേ നിലപാട് വ്യക്തമാക്കൂ എന്നാണ് ഇസ്രായേൽ അറിയിച്ചിരുന്നത്. അതിനിടെയാണ്…

Read More

മിഠായികളിലും പാനീയങ്ങളിലും ചേർക്കുന്ന കൃത്രിമ നിറത്തിന് നിരോധനമേർപ്പെടുത്തി യുഎസ്; ക്യാൻസർ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

ഭക്ഷ്യ വസ്തുക്കളിലും പാനീയങ്ങളിലും നിറം നൽകാൻ ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പർ- 3 എന്ന രാസവസ്തുവിന് നിരോധനം ഏർപ്പെടുത്തി അമേരിക്ക. മൃഗങ്ങളിൽ ക്യാൻസർ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ ഫുഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ബുധനാഴ്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. മിഠായികളും ചെറികളും ഉൾപ്പെടെ ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കളിലും ഫ്രൂട് ഡ്രിങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മിൽക് ഷേക്കുകളിലും നിറം നൽകാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന രാസ വസ്തുവാണിത്. ലിപ്സ്സ്റ്റിക്ക് ഉൾപ്പെടെയുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളിൽ റെഡ് നമ്പർ 3…

Read More

അദാനി കമ്പനിയ്ക്ക് എതിരെ വൻ വെളിപ്പെടുത്തൽ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു; വെളിപ്പെടുത്തി സ്ഥാപകൻ

അദാനി കമ്പനികൾക്കെതിരെ വൻ വെളിപ്പെടുത്തൽ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. പ്രവർത്തിച്ചുവന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്നും ഹിൻഡൻബർഗ് പറയുന്നു. ഹിൻഡൻബ‌ർഗ് ഓദ്യോഗിക എക്സ് പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2023 ജനുവരിയിൽ അദാനി കമ്പനിക്കെതിരായ വിവരങ്ങൾ ഹിൻഡർബർഗ് പുറത്തുവിട്ടിരുന്നു. ഇത് അന്ന് വലിയ രീതിയിൽ വിവാദമായി. ഓഹരിമൂല്യത്തിൽ അദാനി കൃത്രിമം കാണിച്ചെന്നായിരുന്നു ഹിൻഡർബർഗ് വെളിപ്പെടുത്തൽ. കൃത്രിമ നടപടികളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാണിച്ചുവെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു….

Read More

മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും; 8 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന

റുവാണ്ടയിൽ ഭീതിവിതച്ച മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും. വടക്കുപടിഞ്ഞാറൻ ടാൻസാനിയയിൽ മാർബർഗ് വൈറസ് ബാധിച്ച് എട്ട് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആകെ ഒൻപത് പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. അയൽരാജ്യമായ റുവാണ്ടയിൽ രോഗം ബാധിച്ച് 15 പേർ മരിച്ചിരുന്നു. ജനുവരി 10 ന് ടാൻസാനിയയിലെ കഗേര മേഖലയിൽ മാർബർഗ് വൈറസിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഡബ്ള്യുഎച്ച്ഒ വ്യക്തമാക്കി. രണ്ട് രോഗികളുടെ സാമ്പിളുകൾ ടാൻസാനിയയിലെ ദേശീയ ലബോറട്ടറിയിൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. തലവേദന, കടുത്ത പനി, നടുവേദന, വയറിളക്കം,…

Read More

ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ യാഥാർത്ഥ്യമാകുന്നു, കരട് രേഖ കൈമാറി

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്ന് റിപ്പോർട്ട്. വെടിനി‍ർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസിനും ഇസ്രായേലിനും കൈമാറിയെന്നാണ് വിവരം. മധ്യസ്ഥ ശ്രമംങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങൾക്കും ഖത്തറാണ് കരട് രേഖ കൈമാറിയതെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സും അറബ് ന്യൂസുമടക്കം റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്ത‌‍റും അമേരിക്കയും നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതി. സമാധാനം ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ ഉണർത്തുന്ന വാർത്തയാണ്…

Read More

മെറ്റയുടെ ‘ഫാക്ട് ചെക്കിങ്’ നയംമാറ്റം; ‘ലക്ഷക്കണക്കിനു മനുഷ്യർ പച്ചക്കള്ളം വായിക്കുന്ന സ്ഥിതി വരും’: വിമർശനവുമായി ജോ ബൈഡൻ

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാർക്ക് സക്കർബർഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തലാക്കിയതിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ. മെറ്റയുടെ നയംമാറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം വിമർശിച്ചു. ലക്ഷക്കണക്കിന് മനുഷ്യർ പച്ചക്കള്ളങ്ങൾ വായിക്കുന്ന അവസ്ഥയിലേക്കാകും ഇതു നയിക്കുകയെന്നും ബൈഡൻ കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. ‘അമേരിക്ക എന്ന ആശയത്തിനു തന്നെ വിരുദ്ധമാണിത്. നമ്മളെല്ലാം സത്യം പറയാനാണ് ആഗ്രഹിക്കുന്നത്. സത്യം പറയുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.’-അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്കുമുൻപാണ് ഫാക്ട് ചെക്കിങ് പ്രോഗ്രാം…

Read More

മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് അവരുടെ ശബ്ദവും അവരുടെ ഇഷ്ടങ്ങളും ഇല്ലാതാക്കുന്നതിന് തുല്യം: ആ​ഗോള ഉച്ചകോടി സംഘടിപ്പിച്ച് പാകിസ്ഥാൻ

മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ നടന്ന ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാതെ താലിബാൻ. ഉച്ചകോടിയിൽ പങ്കെടുക്കാനായി താലിബാൻ ഭരണകൂടത്തിന് ഔദ്യോഗിക ക്ഷണം നൽകിയിരുന്നെങ്കിലും ആരും പങ്കെടുത്തില്ലെന്ന് പാകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഖാലിദ് മഖ്ബൂൽ സിദ്ദിഖി പറഞ്ഞു.  പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അവരുടെ ശബ്ദവും അവരുടെ ഇഷ്ടങ്ങളും ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പെൺകുട്ടികൾക്ക് തുല്യമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള മുസ്ലീം ലോകം കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ശോഭനമായ…

Read More

ടേക്ക് ഓഫിനിടെ എഞ്ചിൻ തകരാറിലായി ; എമർജൻസി എക്സിറ്റിലൂടെ പുറത്ത് കടന്ന് യാത്രക്കാർ , ഒഴിവായത് വൻ ദുരന്തം

കനത്ത മണ്ണിൽ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്, എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക് പരിക്ക്. 200ഓളം യാത്രക്കാർക്കാണ് അമേരിക്കയിലെ അറ്റ്ലാൻറ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയത്. അറ്റ്ലാൻറയിൽ നിന്ന് മിനെപോളിസിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻ വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്. ടേക്ക് ഓഫ് ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് എൻജിൻ തകരാറ് പൈലറ്റ് ശ്രദ്ധിക്കുന്നത്. ഇതോടെ റൺവേയിൽ തന്നെ എമർജൻസി വാതിലുകളിലൂടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. മഞ്ഞ് വീഴ്ച…

Read More

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് 215 കോടി രൂപ;  പാരിതോഷിക തുക കൂട്ടി അമേരിക്ക

വെനസ്വേല പ്രസിഡന്റ്  നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് ഉതകുന്ന വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷിക തുക കൂട്ടി അമേരിക്ക. മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയാണ് അമേരിക്ക നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾക്കുള്ള പ്രതിഫല തുക 25 മില്യൺ ഡോളറായി (2154886335 രൂപ) ഉയർത്തിയത്. രാജ്യാന്തര തലത്തിൽ മദൂറോയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മദൂറോ മൂന്നാമതും അധികാരമേൽക്കുന്നത്. ആഭ്യന്തര മന്ത്രി  ഡിയോസ്ഡാഡോ കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾക്കും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ആഭ്യന്തര മന്ത്രി വ്ലാദിമിർ പഡ്രിനോയ്ക്കെതിരായ വിവരങ്ങൾക്ക് 15 മില്യൺ…

Read More

ഹഷ് മണി കേസ് ; ഡൊണാൾഡ് ട്രംപിനെ കുറ്റവിമുക്തനാക്കി കോടതി

അമേരിക്കയിൽ വലിയ വിവാദമായ ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വലിയ ആശ്വാസമായി കോടതി വിധി. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ട്രംപിനെ, ശിക്ഷയിൽ നിന്നും നിരുപാധികം ഒഴിവാക്കിക്കൊണ്ടുള്ള വിധിയാണ് ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചൻ പുറപ്പെടുവിച്ചത്. ട്രംപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞെങ്കിലും ജയിൽശിക്ഷയോ, പിഴയോ കോടതി ശിക്ഷയായി വിധിച്ചിട്ടില്ല. നിയുക്ത പ്രസിഡന്‍റ് എന്ന പരിഗണന നൽകികൊണ്ടുള്ള വിധിയാണ് ജുവാൻ മെർച്ചൻ പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ…

Read More