
ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് അന്തരിച്ചു; വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം
ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1940 ല്‍ ഷിക്കാഗോയിലാണ് റാക്വല്‍ വെല്‍ഷിന്റെ ജനനം. ജോ റാക്വൽ തേജാദ എന്നാണ് യഥാർത്ഥ പേര്. പിന്നീട് കുടുംബസമേതം സാന്റിയാഗോയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതല്‍ മോഡലിങ്ങിലും സിനിമയിലും താല്‍പര്യമുണ്ടായിരുന്ന വെല്‍ഷ് ആറാം വയസ്സുമുതല്‍ ബാലെ പഠനം ആരംഭിച്ചു. എന്നാല്‍ വെല്‍ഷിന്റെ ശരീരഘടന ബാലെയ്ക്ക് ചേര്‍ന്നതല്ല എന്ന് അധ്യാപിക പറഞ്ഞപ്പോള്‍ പഠനം അവസാനിപ്പിച്ചു. 14-ആം വയസ്സിൽ, മിസ് ഫോട്ടോജെനിക്, മിസ് കോൺടൂർ…