
ഉത്തരകൊറിയയിൽ മക്കള്‍ ഹോളിവുഡ് പടം കണ്ടാല്‍ മാതാപിതാക്കള്‍ ജയിലിലാകും; നിയമം കടുപ്പിച്ച് സർക്കാർ
കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്ന നിയമവുമായി ഉത്തര കൊറിയ. റേഡിയോ ഫ്രീ ഏഷ്യയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ചട്ടം അനുസരിച്ച്, വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണുമ്പോൾ പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആറ് മാസത്തേക്ക് ലേബർ ക്യാമ്പുകളിലേക്കും കുട്ടികൾക്ക് അഞ്ച് വർഷം തടവും ലഭിക്കും. കുട്ടികൾ വിദേശത്തുനിന്നുള്ള സിനിമകളോ മറ്റോ കണ്ടാല്‍ രക്ഷിതാക്കൾക്ക് ഗുരുതരമായ മുന്നറിയിപ്പ് നൽകുക എന്നതായിരുന്നു ഉത്തര കൊറിയയിലെ പഴയ നിയമം ഇതാണ് ഇപ്പോള്‍ മാറുന്നത്….