
വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകിയാല്‍ പണി പോകും: മുന്നറിയിപ്പുമായി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല
അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഡേറ്റ് ചെയ്യാന്‍ പാടില്ലെന്ന നിര്‍ദ്ദേശവുമായി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല. സര്‍വ്വകലാശാലയുടെ പുതിയ പോളിസി അനുസരിച്ചാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകുന്ന അധ്യാപകരെ പുറത്താക്കുമെന്ന മുന്നറിയിപ്പാണ് സര്‍വ്വകലാശാല അധ്യാപകര്‍ക്ക് നല്‍കുന്നത്. അടുത്ത മാസം മുതല്‍ നിര്‍ദ്ദേശം പ്രാബല്യത്തിലാവുമെന്നും സര്‍വ്വകലാശാല വിശദമാക്കുന്നു. തൊഴില്‍പരമല്ലാത്ത ഒരു വിധ അടുത്തിടപഴകലും പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വകലാശാല വിശദമാക്കുന്നു. സര്‍വ്വകലാശാലയിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയതിന്‍റഎ അടിസ്ഥാനത്തിലാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നയം രൂപീകരിച്ചതെന്നും സര്‍വ്വകലാശാല വിശദമാക്കുന്നു. ലൈംഗിക ദുരുപയോഗത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തനം നടത്തുകയും…