യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച്‌ റഷ്യ

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച്‌ റഷ്യ. യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്കി പറഞ്ഞു. രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവ‍ര്‍ണര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി…

Read More

സമാധാന നൊബേൽ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് സംഘടനകൾക്കും

ഈ വർഷത്തെ സമാധാന നൊബേൽ മനുഷ്യാവകാശ പ്രവർത്തകനും രണ്ടു മനുഷ്യാവകാശ സംഘടനകൾക്കും. ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, യുക്രെയ്ൻ മനുഷ്യാവകാശ സംഘടനയായ സെന്റർ ഫോർ സിവിൽ ലിബർറ്റീസ് എന്നിവയ്ക്കുമാണ് പുരസ്‌കാരം. ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലിസ് ബിയാലിയാട്സ്‌കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആൾ കൂടിയാണ് അദ്ദേഹം.

Read More

രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. കരോളിൻ ആർ.ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്ലെസ് എന്നിവർക്കാണ് പുരസ്‌കാരം. ‘ക്ലിക് കെമിസ്ട്രിയിലെയും ബയോഓർത്തോഗനൽ കെമിസ്ട്രിയിലെയും’ സംഭാവനകൾക്കാണ് പുരസ്‌കാരം. ബാരി ഷാർപ്ലെസിന് രണ്ടാം തവണയാണ് നൊബേൽ പുരസ്‌കാരം ലഭിക്കുന്നത്. ബെഞ്ചമിൻ ലിസ്റ്റ് (ജർമനി), ഡേവിസ് മാക്മില്ലൻ (അമേരിക്ക) എന്നിവർക്കായിരുന്നു 2021ലെ പുരസ്‌കാരം. അസിമട്രിക് ഓർഗനോ കാറ്റലിസ്റ്റുകൾ വികസിപ്പിച്ചതിനായിരുന്നു പുരസ്‌കാരം.

Read More

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്;  ക്വാണ്ടം മെക്കാനിക്‌സിലെ സംഭാവനകൾക്കാണ് പുരസ്‌കാരം

ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്. അലെയ്ൻ ആസ്‌പെക്ട് (ഫ്രാൻസ്), ജോൺ എഫ്. ക്ലൗസർ (യുഎസ്), ആന്റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലെ നിർണായക സംഭാവനകൾക്കാണ് പുരസ്‌കാരം. സ്റ്റോക്കോമിലെ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.  കഴിഞ്ഞ വർഷം സ്യുകുറോ മനാബെ, ക്ലൗസ് ഹാസ്സെൽമാൻ, ഗിയോർജിയോ പാരിസി തുടങ്ങിയവർക്കായിരുന്നു പുരസ്‌കാരം. ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്.   

Read More

സിഎൻഎൻ ചാനലിനെതിരേ മാനനഷ്ടക്കേസുമായി ട്രംപ്;47.5 കോടി ഡോളർ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിഎൻഎൻ ചാനലിനെതിരേ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 475 മില്ല്യൺ ഡോളറിന്റെ(47.5 കോടി ഡോളർ) മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2024 ലെ തിരഞ്ഞെടുപ്പിൽ താൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന ഭയത്തിൽ സിഎൻഎൻ തനിക്കെതിരേ ക്യാംപയിൻ നടത്തിയെന്ന് ഫ്ളോറിഡയിലെ ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ ട്രംപ് ചൂണ്ടിക്കാട്ടുന്നു. വിശ്വസനീയമായ വാർത്താ ഉറവിടം എന്ന ഖ്യാതി ഉപയോഗിച്ചുകൊണ്ട് സിഎൻഎൻ പ്രചരണം നടത്തി വായനക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചു. രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്താനാണ് സിഎൻഎൻ ശ്രമിച്ചതെന്ന് കോടതിയിൽ…

Read More

വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബോവിന്

വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബോവിന്. മനുഷ്യന്റെ ജനിതക പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം. സ്റ്റോക്ക്ഹോമിലെ കരോലിൻക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പെർൽമാൻ ആണ് പ്രഖ്യാപനം നടത്തിയത്. 10 മില്യൻ സ്വീഡിഷ് ക്രൗൺസ്(ഏകേദശം 7.37 കോടി രൂപ) ആണ് പുരസ്‌കാരത്തുക. ആദിമമനുഷ്യന്റെ ജനിതകഘടനയും മനുഷ്യപരിണാമവുവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകൾ മുൻനിർത്തിയാണ് സ്വാന്റെയെ പുരസ്‌കാരത്തിനു പരിഗണിച്ചതെന്നാണ് അവാർഡ് കമ്മിറ്റി അറിയിച്ചത്.

Read More

ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടന്റെ രാജാവ്

ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടന്റെ രാജാവ്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് മകന്‍ ചാൾസിന് അധികാര കൈമാറ്റം.  രാജ്ഞിയുടെ നിര്യാണത്തില്‍ യു.കെ മുഴുവന്‍ സമ്പൂര്‍ണ്ണ ദുഖാചരണം ഏര്‍പ്പെടുത്തി. 10 ദിവസം പാര്‍ലമെന്‍റ് നടപടികളില്ല. ലണ്ടന്‍ ബ്രിഡ്‍ജ് ഈസ് ഡണ്‍ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദേശം. ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ഭരണാധികാരിയാണ് വിടവാങ്ങിയത്. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. വിദ്യാഭ്യാസം മികച്ച അധ്യാപകരുടെ കീഴിലായിരുന്നു. 1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും…

Read More

എലിസബത്ത് രാജ്ഞി അന്തരിച്ചു; കണ്ണീരണിഞ്ഞ് ബ്രിട്ടന്‍

കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു . 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1952 ല്‍ രാജഭരണമേറ്റു. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. ഏറ്റവും കൂടുതല്‍…

Read More

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച ശ്രീലങ്കയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഇരുവരും പിന്നീട് കുറ്റവിമുക്തരായി. 1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം….

Read More

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെയെത്തിക്കുന്ന ദൗത്യമായ ആർട്ടിമിസിന് ഇന്നു തുടക്കം. പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 ഇന്ന് വൈകിട്ട് 6.04ന് ഫ്‌ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് കുതിച്ചുയരും. പരീക്ഷണാർഥമുള്ള ഈ ദൗത്യത്തിൽ മനുഷ്യയാത്രികരില്ല. എങ്കിലും ഓറിയൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ആദ്യദൗത്യം ശ്രമിക്കും. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനും നാസ പദ്ധതിയിടുന്നു. ലോകത്തിലെ ഏറ്റവും കരുത്തുറ്റതും 322 അടി ഉയരമുള്ള റോക്കറ്റുമായ സ്പേസ് ലോഞ്ച്…

Read More