
ട്വിറ്ററിന് പരസ്യങ്ങൾ നൽകുന്നത് നിർത്തി ജനറൽ മോട്ടോർസ്
ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങൾ നൽകുന്നത് നിർത്തലാക്കി ജനറൽ മോട്ടോർസ്. താൽക്കാലികമായാണ് പരസ്യങ്ങൾ നൽകുന്നത് നിർത്തിയതെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ടെസ്ലയ്ക്ക് ഒപ്പമെത്താൻ പ്രയത്‌നിക്കുകയാണ് ജനറൽ മോട്ടോർസ്. ട്വിറ്ററിന് വരാൻ പോകുന്ന മാറ്റങ്ങൾ കണ്ട ശേഷമാകും പരസ്യം നൽകണമോയെന്ന കാര്യത്തിൽ തീരുമാനമാകൂയെന്നാണ് ജനറൽ മോട്ടോർസ് വ്യക്തമാക്കുന്നത്. ഇലോൺ മസ്‌കിൻറെ നേതൃത്വം ട്വിറ്ററിനെ എങ്ങനെ ബാധിക്കുമെന്ന് നിരവധി കോണുകളിൽ നിന്ന് ആശങ്കകൾ ഉയരുന്നതിന് ഇടയിലാണ് ജനറൽ മോട്ടോർസ് തീരുമാനം പ്രഖ്യാപിക്കുന്നത്….