ലോക ജനസംഖ്യ  800 കോടി കടക്കും: ഐക്യരാഷ്ട്ര സഭ

ലോക ജനസംഖ്യ ഇന്ന് 800 കോടി കടക്കും. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക വകുപ്പിന്റെ ജനസംഖ്യാ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ജനസംഖ്യയുടെ കാര്യത്തിൽ ചൈനയെ വരും വർഷങ്ങളിൽ ഇന്ത്യ മറികടക്കുമെന്നാണ് നിരീക്ഷണം.  നവംബർ 15 ലോകത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിനം തന്നെയാണ്. ജനസംഖ്യയുടെ തോത് വലിയ രീതിയിൽ വർദ്ധിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥാപനമാണ് മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ്. രാജ്യത്തെ ജനസംഖ്യയുായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ അടക്കം നിർണായകമായ, പ്രാതിനിധ്യം…

Read More

‘ദ ടെര്‍മിനില്‍’ സിനിമയ്ക്ക് പ്രചോദനമായ മെഹ്‌റാൻ കരിമി അന്തരിച്ചു

പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തില്‍ ജീവിക്കുകയായിരുന്ന ഇറാനിയൻ പ്രവാസിയായ മെഹ്‌റാൻ കരിമി നാസേരി അന്തരിച്ചു. സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗിന്റെ ‘ദ ടെർമിനൽ’ എന്ന ചിത്രത്തിന് പ്രചോദനമായ വ്യക്തിയാണ് മെഹ്‌റാൻ കരിമി. ശനിയാഴ്ച ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ ടെർമിനൽ 2 എഫിൽ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നത്. സർ ആൽഫ്രഡ് എന്ന പേരിലും അറിയപ്പെടുന്ന മെഹ്‌റാൻ അടുത്ത ആഴ്ചകളിൽ വീണ്ടും വിമാനത്താവളത്തിൽ താമസിക്കുന്നുണ്ടെന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് പറയുന്നു. ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ…

Read More

ചൈനീസ് ദേശീയ​ഗാനത്തെ അപമാനിച്ചു, ഹോങ്കോങ് ഓൺലൈൻ ജേണലിസ്റ്റിന് തടവുശിക്ഷ

ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചതിന് ഹോങ്കോങ്ങിൽ യുവതിക്ക് തടവുശിക്ഷ. 2021 ജൂലൈയിൽ ​ഹോങ്കോങ് താരം ഒളിമ്പിക്‌സ് സ്വർണം നേടിയ സമയം ചൈനീസ് ദേശീയഗാനം ആലപിച്ചപ്പോൾ കൊളോണിയൽ കാലത്തെ ഹോങ്കോങ് പതാക വീശിയതിനാണ് 42-കാരിയായ ഓൺലൈൻ ജേണലിസ്റ്റ് പോള ല്യൂങ്ങിനെ മൂന്ന് മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. തനിക്ക് ഓട്ടിസവും പഠന പ്രശ്‌നങ്ങളുമുണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും ല്യൂങ് പറഞ്ഞു. ഹോങ്കോങ് ഫെൻസർ താരം എഡ്ഗർ ചിയുങ്ങിന്റെ മെഡൽദാന ചടങ്ങ് ഷോപ്പിങ് മാളിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുമ്പോൾ ലിയൂങ് പഴയ…

Read More

ഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയിലെത്തി; കൂട്ടപ്പിരിച്ച് വിടലില്‍ പണി പോയി ഇന്ത്യന്‍ യുവാവ്

ഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയില്‍ എത്തിയിട്ട് രണ്ട് ദിവസം മാത്രം. മെറ്റയിൽ കൂട്ടപ്പിരിച്ചു വിടലില്‍ ജോലി പോയ ഇന്ത്യക്കാരന്റെ പോസ്റ്റ് വൈറലാവുന്നു. ഹിമാന്‍ഷും വി എന്ന യുവാവിന്‍റെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിലാണ് ഹിമാന്‍ഷു തനിക്ക് സംഭവിച്ച ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മെറ്റയിലെ ജോലിക്കായി ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തിയിട്ട് രണ്ട് ദിവസം മാത്രമാണ് ആയിട്ടുള്ളതെന്ന് യുവാവ് പറയുന്നു. ഐഐടി ഖരക്പൂറിലെ പഠനശേഷം ഗിറ്റ്ഹബ്ബ്, അഡോബ്, ഫ്ലിപ്കാര്‍ട്ട് അടക്കമുള്ള ബ്രാന്‍ഡുകളില്‍ ജോലി ചെയ്ത ശേഷമാണ് ഹിമാന്‍ഷുവിന് മെറ്റയില്‍ അവസരം ലഭിക്കുന്നത്….

Read More

നേപ്പാളിൽ ഭൂചലനം; ആറു മരണം റിപ്പോർട്ടു ചെയ്തു

നേപ്പാളിൽ വൻ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 1.57ന് ആണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദോത്തി ജില്ലയിൽ വീട് തകർന്ന് ആറു പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ ഇന്ത്യയിലെ ‍ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർചലനങ്ങളുണ്ടായി. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് ഭൂമി കുലുങ്ങിയത്. ഏകദേശം 10 സെക്കൻഡോളം നീണ്ടു നിന്നതായി നിരവധിപ്പേർ ട്വീറ്റ് ചെയ്തു. നേപ്പാൾ അതിർത്തിയോടു ചേർന്ന ഉത്തരാഖണ്ഡിലെ പിത്തോർഗഡ് ആണ് ഭൂചലനത്തിന്റെ…

Read More

രക്തവും ഇനി മനുഷ്യനിർമ്മിതം , മനുഷ്യനില്‍ പരീക്ഷണം ആരംഭിച്ച് ബ്രിട്ടീഷ് ഗവേഷകര്‍,

ലണ്ടന്‍ : പരീക്ഷണശാലയില്‍ തയാറാക്കിയ രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ച് ബ്രിട്ടീഷ് ഗവേഷകര്‍. ലാബ് രക്തം മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നു വിശദമായി പഠിക്കുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. രണ്ടു പേരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ രക്തം കുത്തിവച്ചത്. ആരോഗ്യമുള്ള പത്തുപേരിലാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണം വിജയമായാല്‍ മനുഷ്യചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകും ലാബ് രക്തത്തിന്റെ ഉപയോഗം. ഇതോടെ അത്യാവശ്യഘട്ടങ്ങളില്‍ രക്തദാതാക്കളെത്തേടി നടക്കേണ്ട സാഹചര്യവും അപൂര്‍വ രക്തഗ്രൂപ്പുകള്‍ ലഭിക്കുന്നതിലെ പ്രയാസവും ഒഴിവാക്കാം. ബ്രിസ്റ്റല്‍, കേംബ്രിജ്, ലണ്ടന്‍ എന്നിവിടങ്ങളിലെയും എന്‍.എച്ച്.എസ്. ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെയും ഗവേഷകസംഘമാണ്…

Read More

നാവികസേന കസ്റ്റഡിയിലെടുത്ത സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു; സംഘത്തിലെ 15 പേരെ ഹോട്ടലിലേക്ക് മാറ്റി

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്റെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു. കപ്പലിലെ ജീവനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള 15 പേരെ ഹോട്ടലിലേക്കു മാറ്റിയതായാണ് വിവരം. കപ്പലിലെ ജീവനക്കാരെ മുൻപുണ്ടായിരുന്ന ഹോട്ടലിലേക്കു തന്നെ മാറ്റുന്നതായി കപ്പലിൽ സനുവിനൊപ്പമുള്ള കൊച്ചി സ്വദേശി മിൽട്ടൻ അറിയിച്ചതായി ഭാര്യ ശീതൾ  പറഞ്ഞു. സർക്കാർ ഇടപെടൽ നിമിത്തം തന്നെ നൈജീരിയയ്ക്കു…

Read More

ഗിനിയിൽ കപ്പലിലെ മലയാളി ചീഫ് ഓഫിസറെ  അറസ്റ്റ് ചെയ്ത് നൈജീരിയയ്ക്ക് കൈമാറി

ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോയി. മറ്റുള്ളവരെയും ഉടൻ നൈജീരിയയ്ക്ക് കൈമാറുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. 3 മലയാളികളടക്കം 16 ഇന്ത്യക്കാരാണ് തടവിലാക്കപ്പെട്ട 26 നാവികരിലുൾപ്പെട്ടത്. ഇവർ കഴിയുന്ന കപ്പലിന്റെ എൻജിൻ തകരാർ പരിഹരിച്ചതോടെ എപ്പോൾ വേണമെങ്കിലും നൈജീരിയയിലേക്ക് കൊണ്ടുപോകാമെന്നും ഓരോ നിമിഷവും ജീവൻ കൂടുതൽ അപകടത്തിലാവുകയാണെന്നും സംഘത്തിലെ മലയാളികളിൽ ഒരാളായ വിജിത് വി.നായർ നേരത്തേ അറിയിച്ചിരുന്നു….

Read More

ട്വിറ്ററിൽ ഇനി ദൈർഘ്യമേറിയ കുറിപ്പുകളും; മാറ്റങ്ങളുമായി  ഇലോൺ മസ്‌ക്

ട്വിറ്ററിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ട്വിറ്ററിൽ ഇനിമുതൽ ചെറു കുറിപ്പുകൾക്കു പകരം ദൈർഘ്യമേറിയ കുറിപ്പുകൾ പങ്കുവെക്കാൻ സാധിക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്ന് മസ്‌ക് വ്യക്തമാക്കി. ‘ട്വിറ്ററിൽ നീണ്ട കുറിപ്പുകൾ വൈകാതെ തന്നെ ട്വീറ്റ് ചെയ്യാൻ സാധിക്കും, നോട്ട് പാഡുകൾ സ്‌ക്രീൻ ഷോട്ടായി ഉപയോഗിക്കുന്നത് അവസാനിക്കും’, മസ്‌ക് ട്വീറ്റ് ചെയ്തു. ‘ട്വിറ്റർ നോട്‌സ് പോലെയാണോ?’ എന്ന ഉപയോക്താവിന്റെ ചോദ്യത്തിന് അത് ‘പോലെ ഉള്ള ഒന്ന്’ എന്നായിരുന്നു മസ്‌കിന്റെ ഉത്തരം. നിലവിൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്യാനാവുക പരമാവധി…

Read More

ഗർഭിണിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ

അർകെൻസ : യു എസ് ലെ അർകെൻസയിൽ മൂന്നു മാസം ഗർഭിണിയായ യുവതിയെ തട്ടികൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. മൂന്നു മക്കളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ നിന്നും ഭ്രൂണത്തെ വേർപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. പ്രസ്തുത കേസിൽ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികൾ അറസ്റ്റിലായി. കൊലപ്പെടുത്താനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. ആഷ്‍ലി ബുഷ് എന്ന 31 വയസുകാരിയായ യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണു യുവതിയെ അവസാനമായി കാണുന്നത്.പിന്നീട് മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു. ഈ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതിമാരായ ആംബർ…

Read More