ഐഎസ് തലവൻ അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്‌ഐഎസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്‌ഐഎസ് വക്താവ് അബു ഉമർ അൽ മുഹജിർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ ഹാഷിമി കൊല്ലപ്പെട്ടതെന്നു പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നു. എന്നാൽ എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ പറയുന്നില്ല. ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തിരഞ്ഞെടുത്തുവെന്നും സന്ദേശത്തിൽ പറയുന്നു. അബു അൽ ഹുസൈൻ ഹുസൈനി അൽ ഖുറേഷിയാണ് പുതിയ നേതാവ്. ഈ വർഷം…

Read More

കോവിഡ് നിയന്ത്രണങ്ങൾ: ചൈനയിൽ പ്രക്ഷോഭം പടരുന്നു

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ രാജി ആവശ്യപ്പെട്ടും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ വ്യാപിക്കുന്നതു തടയാൻ ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് സർവസന്നാഹങ്ങളും ഉപയോഗിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും ഇളവു നൽകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ തുടങ്ങിയ സമരം വളരെപ്പെട്ടെന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം വ്യാപിച്ചത്. ഷാങ്ഹായിലും ഹാങ്ഷൂവിലുമടക്കം പ്രക്ഷോഭകാരികൾ അറസ്റ്റിലായിട്ടുണ്ട്. ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് പട്രോളിങ് ശക്തമാക്കിയതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകാരികൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തി ഒത്തുകൂടാൻ സാധ്യതയുണ്ടെന്ന വിവരത്തെ…

Read More

മങ്കിപോക്സിന് പുതിയ പേരുമായി ലോകാരോഗ്യ സംഘടന

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്. മങ്കിപോക്സ് ഇനി മുതല്‍ എംപോക്സ് (mpox) എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകാരോഗ്യസംഘടന. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെ ആണ്  പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോഗ്യസംഘടന ചർച്ചകൾ ആരംഭിച്ചത്. ഒടുവിൽ തിങ്കളാഴ്ച്ച പേരുമാറ്റിയ വിവരം ലോകാരോഗ്യസംഘടന പരസ്യമാക്കുകയായിരുന്നു.  ദശകങ്ങളോളം പഴക്കമുള്ള രോഗത്തിന്റെ പേരുമാറ്റാൻ പ്രധാനമായും…

Read More

ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തിയാകുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം: കിം ജോങ് ഉൻ

ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തി സ്വന്തമാക്കുക എന്നതാണ് തന്റെ രാജ്യത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞതായി റിപ്പോർട്ട്. രാജ്യത്തിന്റെ പുതിയ ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ  (ഐസിബിഎം) പരീക്ഷണം കിം പരിശോധിക്കുകയും  ആണവായുധങ്ങൾ ഉപയോഗിച്ച് യുഎസ് ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഈ പ്രഖ്യാപനമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  “ആണവശക്തി കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസ്സും പരമാധികാരവും സംരക്ഷിക്കുന്നതിനാണ്. ലോകത്തിലെ ഏറ്റവും ശക്തമായ, തന്ത്രപരമായ ശക്തിയെ സ്വന്തമാക്കുക എന്നതാണ്…

Read More

ബലാത്സംഗ കേസ്; പോപ് ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് വിധിച്ചു

കനേഡിയൻ- ചൈനീസ് പോപ് ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് വിധിച്ച് ബെയ്ജിംഗിലെ കോടതി. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 2020-ലാണ് ഗായകനെ കുടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മൂന്ന് സ്ത്രീകളെ 2020 നവംബർ മുതൽ ഡിസംബർ വരെ തന്റെ വീട്ടിൽ വെച്ച് ക്രിസ് വു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് ചായോങ് ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതി ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചു. 2021 ജൂലൈ 31 ന് ബെയ്ജിംഗിൽ വെച്ച്…

Read More

ചൈനയിൽ കോവിഡ് തരംഗം: കേസുകൾ കുത്തനെ ഉയരുന്നു

കോവിഡിനെ തടയാനായി വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രോഗവ്യാപനം. ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്ന് നാഷനൽ ഹെൽത്ത് ബ്യൂറോ പറയുന്നു. ഏപ്രിൽ 13നുശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും, സമ്പൂർണ അടച്ചിടൽ ഉൾപ്പെടെയുള്ള സീറോ കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്ത ചൈനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക്…

Read More

യു എസ്സിൽ സ്വവർഗ്ഗാനുരാഗികളുടെ നിശാ ക്ലബ്ബിൽ വെടിവെയ്പ്പ് ; ഖേദം വെളുപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡൻ

യു എസ് : കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിൽ നടത്തിയ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടത്തിനെത്തുടർന്ന് ഖേദം പ്രകടിപ്പിച്ച് യു എസ് പ്രസിഡണ്ട് ജോ ബൈഡൻ. സ്വവര്‍ഗാനുരാഗികള്‍ക്കായി പാര്‍ട്ടി നടത്താറുള്ള കൊളറാഡോയിലെ ക്യൂ ക്ലബ്ബിലാണു വെടിവയ്പ് നടന്നത്.വെടിവെയ്പ്പിൽ 5 പേർ കൊല്ലപ്പെട്ടതായും 25 പേർക്കു പരുക്കേറ്റതായും പൊലീസ് അറിയിച്ചു. സ്വവർഗാനുരാഗികളായസ്ത്രീകളും പുരുഷന്മാരും മാത്രമാണ് ഇവിടെ സന്ദർശനത്തിനെത്തുക. നവംബർ 19 ശനിയാഴ്ച 22 കാരനായ ആൻഡേഴ്സൺ ലീ ആൾഡ്രിച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിൽ പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്….

Read More

‘ജനത്തിന്റെ വാക്കുകൾ ദൈവത്തിന്റേതും’: ട്രംപിന് വിണ്ടും ട്വിറ്ററിലേക്ക് പ്രവേശനം നൽകി മസ്‌ക്

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റർ നടപടി തിരുത്തി ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക്. യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയതിനു പിന്നാലെ ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ട്വിറ്ററിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചതോടെയാണ് ഇലോൺ മസ്‌ക്കിന്റെ പ്രഖ്യാപനം. ഇലോൺ മസ്‌ക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപ് ട്വിറ്ററിൽ തിരികെയെത്തി. പോളിൽ…

Read More

ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ പക്ഷിയെ വീണ്ടും 140 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കണ്ടെത്തി

140 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമുഖത്ത് നിന്ന് കാണാതായെന്ന് വിലയിരുത്തിയ അപൂര്‍വ്വയിനം പ്രാവിനെ വീണ്ടും കണ്ടെത്തി. ബ്ലാക്ക് നേപ്പഡ് ഫെസന്‍റ് പീജയണ്‍ എന്ന പ്രാവിനത്തില്‍ പെടുന്ന പക്ഷിയെയാണ് വീണ്ടും കണ്ടെത്തിയത്. വംശനാശം സംഭവിച്ചുവെന്ന് കരുതിയ ഇനം പ്രാവായിരുന്നു ഇത്. പാപ്പുവ ന്യൂ ഗിനിയയിലാണ് അപൂര്‍വ്വ കണ്ടെത്തല്‍. ഒരുമാസം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തല്‍. ദ്വീപിനുള്ളിലെ വനത്തിനുള്ളില്‍ നിന്നാണ് ബ്ലാക്ക് നേപ്പഡ് ഫെസന്‍റിനെ വീണ്ടും കണ്ടെത്തിയത്. ഏറെ നാള്‍ നീണ്ട് നിന്ന തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങിയ സംഘത്തിന്‍റെ ക്യാമറയിലേക്കാണ് നിലത്തു കൂടി…

Read More

ആദ്യമായി മകളുമായി പൊതുവേദിയിൽ കിം ജോങ് ഉൻ; ചിത്രം പുറത്തുവിട്ടു

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ആദ്യമായി ലോകത്തിന് മുന്നിൽ മകളുമായി പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉത്തരകൊറിയ വികസിപ്പിച്ച പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻറെ വിക്ഷേപണത്തിനാണ് കിം മകൾക്കൊപ്പം എത്തിയത്. ഉത്തരകൊറിയയുടെ വാർത്ത ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) യാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങളിൽ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അത് വിക്ഷേപിക്കുന്ന മൊബൈൽ ലോഞ്ച് പ്ലാറ്റ്ഫോമിൽ സ്ഥാപിക്കപ്പെട്ടതും, കിം ജോങ് ഉൻ ഒരു പെൺകുട്ടിയുമായി കൈകോർക്കുന്നതായി കാണുന്നുണ്ട്. കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഹ്വാസോങ്-17…

Read More