ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു

ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. ഇത് ഒൻപതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാമന്ത്രിയാകുന്നത്. രാജ്യത്ത് എറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോർഡും നെതന്യാഹുവിന് സ്വന്തം.  120 അംഗങ്ങളുളള ഇസ്രായേൽ പാർലമെൻറായ നെസറ്റിലെ 63 അംഗങ്ങൾ നെതന്യാഹുവിനെ പിന്തുണച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സഖ്യത്തിൻറെ നേതാവായാണ് ബെഞ്ചമിൻ നെതന്യാഹു ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. നേരത്തെ പ്രസിഡൻറിൻറെ സർക്കാർ രൂപീകരിക്കാനുള്ള ക്ഷണത്തിന് ശേഷം പ്രതികരിച്ച 73-കാരനായ ബെഞ്ചമിൻ നെതന്യാഹു  എല്ലാ…

Read More

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു; വിടവാങ്ങുന്നത് കാല്‍പ്പന്തുകളിയുടെ ദൈവം

ഫുട്ബോള്‍ ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചിതിസയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും താരത്തെ അലട്ടിയിരുന്നു. ലോകമെമ്പാടുമുള്ള കാല്‍പ്പന്തുകളി ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് പെലെ. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി പെലെ ചരിത്രം കുറിച്ചു. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍…

Read More

‘ഇതിലും ഭേദം ഞങ്ങളുടെ തലയറക്കുന്നത്, ഇവിടെ ജനിച്ചതിൽ ദു:ഖിക്കുന്നു, നിസാഹയരായി അഫ്ഗാൻ പെൺകുട്ടികളുടെ വാക്കുകൾ

താലിബാൻ ഭരണം പിടിച്ചടക്കിയത് മുതൽ അഫ്ഗാനിലെ സ്ത്രീകൾ നേരിടേണ്ടി വരുന്ന നീതി നിഷേധത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോഴും അവരുടെ ദുരിതത്തിന് അവസാനമില്ല. സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ വിലക്കിയ നടപടിയിൽ കടുത്ത അമർശമാണ് അഫ്ഗാൻ വനിതകൾ ഉയർത്തുന്നത്.  അഫ്ഗാനിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് യൂണിവേഴ്സിറ്റിയിൽ പോകുന്ന ആദ്യത്തെ സ്ത്രീയാകാൻ സ്വപ്നം കണ്ടിരിക്കുകയായിരുന്നു മർവ. നഴ്സാകുക എന്നായുന്നു അവളുടെ സ്വപ്നം. അതിനായി ഏതാനം മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മാർവയ്ക്ക് ഇന്ന് കാണേണ്ടി വരുന്നത് തന്റെ സഹോദരൻ ഒറ്റയ്ക്ക് സർവകലാശാലയിലേക്ക്…

Read More

അതിശൈത്യത്തിൽ അമേരിക്കയും കാനഡയും; യുഎസിൽ 31 മരണം

ശീതക്കൊടുങ്കാറ്റിൽ അമേരിക്കയില്‍ മരണം 31 ആയി. അതിശക്തമായി തുടരുന്ന ശീതക്കൊടുങ്കാറ്റ് 10 ലക്ഷത്തോളം പേരെ ദുരിതത്തിലാക്കി. ക്രിസ്മസ് ദിനത്തില്‍ വൈദ്യുതിയില്ലാതെ കൊടുംശൈത്യത്തിന്റെ പിടിയിലായിരുന്നു വലിയൊരു വിഭാഗം ജനങ്ങൾ. ന്യൂയോർക്ക്, ബഫലോ നഗരങ്ങളിലാണു സ്ഥിതി സങ്കീർണമായത്.  ‘യുദ്ധസമാനമായ സാഹചര്യത്തിലേക്കാണു കാര്യങ്ങൾ പോകുന്നത്. റോഡിന്റെ വശങ്ങളിലെ വാഹനങ്ങളുടെ കാഴ്ചകൾ ഞെട്ടലുണ്ടാക്കുന്നു. ജീവനു ഭീഷണിയായ അപകടകരമായ സാഹചര്യമാണ്. എല്ലാവരോടും വീടിനകത്തുതന്നെ തുടരാനാണു നിർദേശിച്ചിട്ടുള്ളത്”– ന്യൂയോർക്ക് ഗവർണറും ബഫലോ സ്വദേശിയുമായ കാത്തി ഹോച്ചൽ പറഞ്ഞു. പലയിടത്തും 2.4 മീറ്റർ ഉയരത്തിൽ വരെ മഞ്ഞുമൂടി…

Read More

വനിതാ എൻജിഒ ജീവനക്കാർക്കും വിലക്ക്: പ്രശ്നം വസ്ത്രധാരണമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന എൻജിഒകളിലെ വനിതാ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ ഭരണകൂടം. വസ്ത്രധാരണത്തിൽ ഇസ്‌ലാമിക രീതികൾ പിന്തുടരുന്നില്ല എന്നാരോപിച്ചാണ് ഇത്. രാജ്യത്തെ പ്രാദേശിക, വിദേശ സർക്കാർ ഇതര സംഘടനകൾക്ക് വിലക്ക് സംബന്ധിച്ച് ഉത്തരവു നൽകിയിട്ടുണ്ട്. അതേസമയം, അഫ്ഗാനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഈ നീക്കം ബാധിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന ആശങ്ക പ്രകടിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അഫ്ഗാനിൽ ശൈത്യകാലം കൂടി വരുന്നതോടെ ജനജീവിതം കൂടുതൽ ദുരിതത്തിലാകുമെന്നും അവർക്കു സഹായമെത്തിക്കുന്നതിനെ വിലക്ക് ബാധിക്കുമെന്നും യുഎൻ വക്താവ് പറഞ്ഞു. വനിതകൾ…

Read More

യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുടിൻ

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും വ്യക്തമാക്കി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. മാധ്യമപ്രവര്‍ത്തകരോടാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സികി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് ബൈഡന്‍ സെലന്‍സ്‌കിയ്ക്ക് ഉറപ്പുനല്‍കി. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിന്റെ പ്രസ്താവന. എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും…

Read More

സെലെൻസ്കി വാഷിങ്ടനിൽ: യുഎസും യുക്രെയ്നും സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ യുഎസ് സന്ദർശനത്തിനെതിരെ റഷ്യ. യുഎസ്സോ യുക്രെയ്നോ സമാധാനം ആഗ്രഹിക്കുന്നില്ല എന്നാണ് സെലെൻസ്കിയുടെ സന്ദർശനം വ്യക്തമാക്കുന്നതെന്നാണ് റഷ്യയുടെ ആരോപണം. യുക്രെയ്നെ മുൻനിർത്തി റഷ്യയ്ക്കെതിരെ യുഎസ് പരോക്ഷ ആക്രമണം നടത്തുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.  യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 1.85 ബില്യൻ ഡോളറിന്റെ സൈനിക സഹായം യുക്രെയ്ന് വാഗ്ദാനം ചെയ്യുകയും യുഎസ് കോൺഗ്രസിൽ സംസാരിക്കവേ സെലെൻസ്ക് അത് അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് റഷ്യയുടെ യുഎസ് അംബാസഡർ അനാറ്റോളി…

Read More

ചൈനയിലെ കോവിഡ് കേസുകളുടെ വർധനയിൽ ആശങ്കാകുലന്‍: ഡബ്ല്യുഎച്ച്ഒ മേധാവി

ചൈനയിലെ കോവിഡ് കേസുകളുടെ വർധനയിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. രോഗത്തിന്റെ തീവ്രത, ചികിത്സയിലുള്ളവർ, തീവ്രപരിചരണ ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അഭ്യർഥിച്ച് നടത്തിയ പ്രതിവാര വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ”ചൈനയിലെ നിലവിലെ സ്ഥിതിഗതികളിൽ ഡബ്ല്യുഎച്ച്ഒ വളരെ ആശങ്കാകുലരാണ്. രാജ്യത്തുടനീളമുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഡബ്ല്യുഎച്ച്ഒ ചൈനയ്ക്ക് പിന്തുണ നൽകുന്നു. ക്ലിനിക്കൽ പരിചരണത്തിനും അതിന്റെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും…

Read More

തായ്‌ലാൻഡ് യുദ്ധക്കപ്പൽ മുങ്ങി; 33 നാവികരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

തായ്ലാൻഡ് യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി. 106 പേർ ഉണ്ടായിരുന്ന കപ്പലിൽ നിന്ന് 73 പേരെയും രക്ഷിച്ചു. ഇപ്പോഴും കപ്പലിൽ കുടുങ്ങി കിടക്കുന്ന 33 പേരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തായ്‌ലാൻഡ് നാവികസേനയുടെ സുഖോ തായി എന്ന യുദ്ധക്കപ്പലാണ് തായ്ലൻഡ് ഉൾക്കടലിൽ മുങ്ങിയത്. പ്രക്ഷുബ്ധമായ കടലിൽ കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലായതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി തായ്ലൻഡ് നാവികസേനാ വക്താവ് പറഞ്ഞു. 1987 മുതൽ തായി നാവികസേന…

Read More

വധശിക്ഷകൾക്കെതിരെ പോസ്റ്റിട്ടു; ‘ദ സെയിൽസ്മാൻ’ നടി താരാനെ അലിദൂസ്തി അറസ്റ്റിൽ

ഇറാനിൽ പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. രാജ്യത്ത് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് നടി‌‌യെ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം വധിശിക്ഷക്ക് വിധേയനാക്കിയ യുവാവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് താരാനെ അലിദൂസ്തിയെ അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഓസ്‌കർ പുരസ്കാരം നേടിയ “ദ സെയിൽസ്മാൻ” എന്ന ചിത്രത്തിലെ നായികയാണ് ഇവർ. ചിത്രത്തിലെ താരത്തിന്റെ…

Read More