
‘കാപട്യം കയ്യിലിരിക്കട്ടെ, ആദ്യം രാജ്യം വിടൂ’ ; പുടിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനെതിരെ യുക്രൈൻ
റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനത്തെ ആക്ഷേപിച്ച് യുക്രൈനിലെ ഉന്നത ഉദ്യോഗസ്ഥർ. വെടിനിർത്തൽ പ്രഖ്യാപനം കാപട്യമെന്ന് വിശേഷിപ്പിച്ച യുക്രൈൻ പ്രസിഡന്റിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് സന്ധി പ്രഖ്യാപിക്കാൻ റഷ്യ ആഹ്വാനം ചെയ്തതിനെ അപഹസിക്കുകയും ചെയ്തു. ‘റഷ്യ ചെയ്യുന്നത് പോലെ യുക്രൈൻ വിദേശ പ്രദേശങ്ങൾ ആക്രമിക്കുകയോ സാധാരണക്കാരെ കൊല്ലുകയോ ചെയ്യുന്നില്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്’; പോഡോലിയാക് ട്വിറ്ററിൽ കുറിച്ചു. അധിനിവേശ പ്രദേശങ്ങളിലെ സൈന്യത്തെ മാത്രമാണ് യുക്രൈൻ പ്രതിരോധിക്കുന്നതും തിരിച്ച് ആക്രമിക്കുന്നതും. ആദ്യം റഷ്യൻ ഫെഡറേഷൻ യുക്രൈനിലെ അധിനിവേശ പ്രദേശങ്ങൾ വിടണം….