അധികാരമേറ്റാൽ ആദ്യ നടപടി വിദേശ കുടിയേറ്റത്തിനെതിരെ; നാളെ സൂര്യൻ അസ്തമിക്കുന്നതോടെ നമ്മുടെ രാജ്യത്ത് കടന്നുകയറ്റം അവസാനിക്കുവാൻ പോകുന്നുവെന്ന് ട്രംപ്

കുടിയേറ്റത്തെ പൂർണമായും ഒഴിവാക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞ ആദ്യ ദിവസം തന്നെ വിദേശികളുടെ മേൽ കടിഞ്ഞാണിടുമെന്ന് ട്രംപ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സ്ഥാനോഹരണത്തിന്  മുന്നേയുള്ള പ്രചാരണ പരിപാടിയിൽ പങ്കെടുക്കയാണ് ട്രംപ് ഇത് ആവർത്തിച്ചത്. നാളെ സൂര്യൻ അസ്തമിക്കുന്നതോടെ നമ്മുടെ രാജ്യത്ത് കടന്നുകയറ്റം അവസാനിക്കുവാൻ പോകുന്നു. പ്രചാരണത്തിൽ പലതവണയും ട്രംപ് ഇത് തന്നെ ആവർത്തിച്ചു. യുഎസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ആളുകളെ കുടിയൊഴിപ്പിക്കാൻ…

Read More

ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍; പലസ്തീനികളെ മോചിപ്പിച്ചു

ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്. പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു  മോചനം. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. അതിനിടെ, ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്‍റെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേല്‍…

Read More

അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡൻ്റായി ഡൊണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും

അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. പ്രതികൂല കാലാവസ്ഥ മൂലം,1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ നടക്കുക. ട്രംപിൻ്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാൻ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. അതിനിടെ, സ്ഥാനാരോഹണത്തിന് മുൻപ് വാഷിംഗ്ടണിൽ റാലി നടത്തിയിരിക്കുകയാണ് ട്രംപ്. താൻ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേൽ- ഹമാസ് സമാധാന കരാർ നടപ്പായതെന്ന് ട്രംപ് പറഞ്ഞു….

Read More

മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് കൈമാറി; ഗാസയിൽ വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി റിപ്പോർട്ട്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്. ഇന്ന് മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. തുടർന്നാണ് 3 മണിക്കൂർ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു. അതേസമയം, ഇസ്രയേൽ ഇന്നും ഗാസയിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ – ഹമാസ് സമാധാന…

Read More

ഗാസ വെടിനിർത്തൽ കരാർ നടപ്പായില്ല; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നൽകും വരെ വെടിനിർത്തില്ലെന്നാണ് ഇസ്രയേൽ

ഗാസ വെടിനിർത്തൽ കരാർ നിശ്ചയിച്ച സമയത്ത് നടപ്പായില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നൽകും വരെ വെടിനിർത്തില്ലെന്നാണ് ഇസ്രയേൽ അറിയിച്ചത്. അതിനിടെ ഇന്നു തന്നെ പട്ടിക നൽകുമെന്ന് ഹമാസ് അറിയിച്ചു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും യുദ്ധമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇതോടെ സമാധാന കരാറിന്‍റെ ഭാവി എന്താകുമെന്നതിൽ ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നുച്ചയ്ക്ക് 12 മണിക്ക് വെടിനിർത്തൽ നിലവിൽ വരേണ്ടതായിരുന്നു. കരാർ പ്രകാരം ഇന്ന് മൂന്ന് വനിതാ തടവുകാരെ ഹമാസും 30 പാലസ്തീൻ തടവുകാരെ ഇസ്രയേലും…

Read More

ഉയർന്ന സുരക്ഷാ മാനദണ്ഡം: മികച്ച പൈലറ്റ് പരിശീലനം; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനായി എയർ ന്യൂസിലാൻഡ്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ ആയി എയർ ന്യൂസിലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. എയർലൈൻ റേറ്റ്ങ്സ് എന്ന വെബ്സൈറ്റാണ് (AirlineRatings.com) ഈ വർഷത്തെ ഏറ്റവും സുരക്ഷിതമായ വിമാന കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാമതുള്ളത് ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് ആണ്.  ഇരു കമ്പനികളും തമ്മിൽ 1.50 പോയിന്‍റ്  വ്യത്യാസം മാത്രമേയുള്ളൂ. അപകടങ്ങൾ, ഗുരുതരമായ സംഭവങ്ങൾ, അവ കൈകാര്യം ചെയ്ത രീതി, പൈലറ്റിന്‍റെ പരിശീലനം തുടങ്ങിയ മാനദണ്ഡ പ്രകാരമാണ് വിമാന കമ്പനികളെ വിലയിരുത്തുന്നത്. ആഗോളതലത്തിൽ 385 വിമാന കമ്പനികളെ വിലയിരുത്തിയാണ് 25 എയർലൈനുകളുടെ പട്ടിക തയ്യാറാക്കിയത്. …

Read More

‘ഇന്ത്യയിലേക്ക് രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽ വെച്ച് കൊല്ലപ്പെട്ടേനെ’; തുറന്ന് പറഞ്ഞ് ഷെയ്ഖ് ഹസീന

ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് വന്നില്ലായിരുന്നുവെങ്കിൽ താൻ ബംഗ്ലാദേശിൽവെച്ച് കൊല്ലപ്പെടുമായിരുന്നുവെന്ന് ബം​ഗ്ലാദേശ് മുൻ മുഖ്യമന്ത്രി ഷെയ്ഖ് ഹസീന. താനും സഹോദരിയും എങ്ങനെയാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വിവരിക്കുന്ന ഷെയ്ഖ് ഹസീനയുടെ ശബ്ദരേഖ അവരുടെ പാർട്ടി ആയ അവാമി ലീഗാണ് പുറത്തുവിട്ടത്. തന്നെ കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്ന് ശബ്ദസന്ദേശത്തിൽ ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി പറയുന്നു. ഇരുപത് മിനിട്ടുകൂടി അവിടെ നിന്നാൽ ഞങ്ങൾ കൊല്ലപ്പെടുമായിരുന്നു. ദൈവത്തിന്റെ കാര്യമാണ് ആ സമയം സഹായിച്ചത്. തനിക്കെതിരെ മുൻപ് നടന്ന വധശ്രമങ്ങളെ പറ്റിയും ഹസീന…

Read More

വെടി നിർത്തൽ താൽക്കാലികം; ആവശ്യമെങ്കിൽ യുദ്ധം തുടരുമെന്ന് നെതന്യാഹു

 ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികമാണെന്നുംആവശ്യമെങ്കിൽ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും ഇസ്രായേലിന് പോരാട്ടം തുടരാൻ അവകാശമുണ്ടെന്നും വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിടാതെ വെടിനിർത്തലിന് ഇല്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചത്. സുരക്ഷ ക്യാബിനറ്റ് വെടിനിർത്തലിൻ്റെ അന്തിമ തീരുമാനം സർക്കാരിന്…

Read More

ബംഗ്ലാദേശിൽ അഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകൾ യുകെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു

യുകെ സാമ്പത്തിക സേവന- അഴിമതി വിരുദ്ധ വകുപ്പ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മരുമകൾ തുലിപ് സിദ്ദിഖ്. ഹസീന നടത്തിയ അഴിമതികളുടെ പങ്ക് തുലിപിനും ലഭിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വിമർശിച്ചതിന് പിന്നാലെയായിരുന്നു രാജി. ജനുവരി പതിനാലിനായിരുന്നു തുലിപ് സിദ്ദിഖ് രാജി സമർപ്പിച്ചത്. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന നടത്തിയ ‘പകൽ കൊള്ള’യുടെ പ്രയോജനം തുലിപ് സിദ്ദിഖ് പറ്റിയിട്ടുണ്ടെന്നും അതിന് മാപ്പ് പറയണമെന്നുമായിരുന്നു മുഹമ്മദ് യൂനുസിന്റെ ആവശ്യം. ആരോപണങ്ങളെല്ലാം…

Read More

ഭൂമി അഴിമതി കേസ്; ഇമ്രാൻ ഖാനും ഭാര്യയും പ്രതികൾ: 14 വർഷം തടവിന് ശിക്ഷിച്ച് കോടതി

190 മില്യൺ പൗണ്ട് സ്‌റ്റെർലിംഗ് ഭൂമി അഴിമതി കേസിൽ ഇമ്രാൻ ഖാന് 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇസ്ളാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് ഇമ്രാനും ഭാര്യ ബുഷ്‌റാ ബീബിയ്‌ക്കും അഴിമതി കേസിൽ തടവുശിക്ഷ വിധിച്ചത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ യുകെയിൽ നിന്ന് ലഭിച്ച പണവും ഭൂമിയും രാജ്യത്തിന് ലഭിക്കാതെ തൊണ്ണൂറുകളിൽ അദ്ദേഹം സ്ഥാപിച്ച അൽ ഖാദിർ ട്രസ്‌റ്റിനായി ഉപയോഗിച്ചതാണ് അഴിമതി കേസ്. 14 വർഷം തടവിന് പുറമേ ഒരു മില്യൺ പാകിസ്ഥാനി രൂപയും ഇമ്രാന്…

Read More