ഗുണനിലവാരമില്ല; ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കെതിരെ ഡബ്ല്യുഎച്ച്ഒ

ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന ‘ഗുണനിലവരമില്ലാത്ത’ രണ്ട് സിറപ്പുകൾ ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്കു നൽകരുതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. സിറപ്പുകൾക്കെതിരെ ഡിസംബറിൽ ഉസ്ബെക്കിസ്ഥാൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ആംബ്രനോൾ സിറപ്പ്, ഡോക്-1 ബാക് സിറപ്പ് എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പു പുറപ്പെടുവിച്ചിരിക്കുന്നത്. നിർമാതാക്കൾ സിറപ്പിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന രേഖകൾ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഈ സിറപ്പുകൾ കഴിച്ച് 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്ബെക്കിസ്ഥാന്റെ ആരോപണം. എഥിലിൻ…

Read More

യുഎസിൽ വിമാനസർവീസുകൾ പുനരാരംഭിച്ചു തുടങ്ങി; സൈബർ ആക്രമണത്തിന് തെളിവില്ല

യുഎസിൽ തടസ്സപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു തുടങ്ങി. ഇന്നലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) സംവിധാനത്തിൽ വന്ന സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണനിലയിലേക്കു മടങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെയാണ് യുഎസിലെ വ്യോമയാന മേഖല സ്തംഭിച്ചത്. സാങ്കേതിക തകരാറിനെത്തുടർന്ന് ഇതുവരെ 9500 വിമാനങ്ങള്‍ വൈകുകയും 1300ൽ പരം സർവീസുകൾ റദ്ദാക്കുകയും ചെയ്തുവെന്ന് വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ അറിയിച്ചു. ഈ കണക്ക് ഇനിയും വർധിക്കുമെന്നാണ് വിവരം. സെപ്റ്റംബർ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നത് എന്നാണ് വിമാനങ്ങൾ…

Read More

നികുതി വെട്ടിപ്പ്; ട്രംപിന്‍റെ വിശ്വസ്തന് അഞ്ച് മാസം തടവ്

ട്രംപിന്‍റെ വിശ്വസ്തനെ നികുതിവെട്ടിപ്പിന് ശിക്ഷിച്ച് അമേരിക്കൻ കോടതി. ട്രംപ് ഓർഗനൈസഷന്‍റെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറായിരുന്ന, അലൻ വൈസൽബെർഗി (75) നാണ് ന്യൂയോർക്ക് കോടതി അഞ്ച് മാസത്തെ തടവ് വിധിച്ചത്. ട്രംപ് ഓ‌ർഗനൈസേഷനെ പതിനഞ്ച് വർഷത്തോളം നികുതി വെട്ടിക്കാൻ സഹായിച്ചതിനാണ് ശിക്ഷ. 2005 മുതല്‍ 2021 വരെ ട്രംപിന്‍റെ റിയല്‍ എസ്റ്റേറ്റ് ആന്‍റ് എന്‍റര്‍ടൈന്‍മെന്‍റ് ഗ്രൂപ്പിന്‍റെ പ്രസിഡന്‍റായിരുന്നു അലൻ വൈസൽബെർഗ്.  വിചാരണയ്ക്കിടെ 15 ഓളം നികുതി തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നിട്ടുള്ളതായി അദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു. അലൻ വീസൽബർഗിന് 1.7 മില്യൺ…

Read More

അഫ്ഗാന്‍; ഒന്ന് മുതല്‍ ആറാം ക്ലാസുവരെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് താലിബാന്‍റെ അനുമതി

പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് താലിബാന്‍റെ അനുമതി. ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് താലിബാന്‍റെ വിദ്യാഭ്യാസ മന്ത്രാലയം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആറാം ക്ലാസിൽ താഴെയുള്ള പെൺകുട്ടികൾക്കായി സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം കത്ത് നൽകി. ഇസ്ലാമിക വസ്ത്രധാരണം പാലിച്ച് പെണ്‍കുട്ടികള്‍ക്ക് സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ വിദ്യാഭ്യാസം തുടരാമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം കത്തിൽ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  സര്‍വ്വകലാശാല വിദ്യാഭ്യാസമടക്കം എല്ലാ ക്ലാസുകളിലേക്കുമുള്ള വിദ്യാര്‍ത്ഥിനികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള…

Read More

സുരക്ഷിത മദ്യപാനം എന്നൊന്നില്ല, ഒരുതുള്ളിപോലും ദോഷം ചെയ്യും: ലോകാരോ​ഗ്യസംഘടന 

ആരോ​ഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോ​ഗ്യസംഘടന. മദ്യപാനത്തിന്റെ ഉപയോ​ഗം വർധിക്കുന്നതിനൊപ്പം കാൻസർ സാധ്യത കൂടി വർധിക്കുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. യൂറോപ്പിൽ അമിത മദ്യപാനം മൂലം 200 മില്യൺ ആളുകൾ കാൻസർ സാധ്യതാ പട്ടികയിലുണ്ടെന്നും സംഘടന പറയുന്നു. ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞതും മിതമായ രീതിയിലുമുള്ള മദ്യത്തിന്റെ ഉപയോ​ഗം പോലും യൂറോപ്യൻ മേഖലയിൽ കാൻസർ സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ആഴ്ച്ചയിൽ 1.5ലിറ്റർ വൈനിൽ കുറവോ, 3.5 ലിറ്റർ ബിയറിൽ കുറവോ, 450 മില്ലിലിറ്ററിൽ…

Read More

നഴ്സുമാരുടെ സമരം യുഎസിലും; ന്യൂയോർ‌ക്കിൽ 7100 നഴ്സുമാർ പണിമുടക്കുന്നു

വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ, സമരം യുഎസിലേക്കും വ്യാപിക്കുന്നു. ന്യൂയോർക്കിലെ ഏറ്റവും വലിയ 2 ആശുപത്രികളിലെ 7100 നഴ്സുമാരാണ് സമരം ചെയ്യുന്നത്. മോണ്ടെഫിയോർ മെഡിക്കൽ സെന്ററിലെ 3500 നഴ്സുമാരും മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്സുമാരും ഇന്നലെ പണിമുടക്ക് ആരംഭിച്ചു. ആവശ്യത്തിനു നഴ്സുമാർ ഇല്ലാത്തത് ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷൻ അറിയിച്ചു….

Read More

നഴ്സുമാരുടെ സമരം യുഎസിലും; ന്യൂയോർ‌ക്കിൽ 7100 നഴ്സുമാർ പണിമുടക്കുന്നു

വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ, സമരം യുഎസിലേക്കും വ്യാപിക്കുന്നു. ന്യൂയോർക്കിലെ ഏറ്റവും വലിയ 2 ആശുപത്രികളിലെ 7100 നഴ്സുമാരാണ് സമരം ചെയ്യുന്നത്. മോണ്ടെഫിയോർ മെഡിക്കൽ സെന്ററിലെ 3500 നഴ്സുമാരും മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്സുമാരും ഇന്നലെ പണിമുടക്ക് ആരംഭിച്ചു. ആവശ്യത്തിനു നഴ്സുമാർ ഇല്ലാത്തത് ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷൻ അറിയിച്ചു….

Read More

കൗതുകമുണര്‍ത്തി ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനം; വര്‍ഷവും ദിനവും വ്യത്യസ്തം 

കുട്ടികളുടെ ജനനം ഏറെ സന്തോഷം പകരുന്ന ഒന്നാണ്‌. ഇരട്ടക്കുട്ടികളാണെങ്കില്‍ ആഹ്‌ളാദം ഇരട്ടിയാകും. എന്നാല്‍ ടെക്‌സാസിലെ കേലി ജോയുടേയും ഭര്‍ത്താവ് ക്ലിഫിന്റേയും ഇരട്ടക്കുട്ടികളുടെ ജനനം സന്തോഷത്തോടൊപ്പം അത്യധികം കൗതുകകരവുമായി. രണ്ട് വ്യത്യസ്തദിനങ്ങളില്‍ വ്യത്യസ്ത വര്‍ഷങ്ങളിലാണ് ദമ്പതിമാരുടെ ഇരട്ടക്കുഞ്ഞുങ്ങളായ ആനി ജോയുടേയും എഫി റോസിന്റേയും പിറവി എന്നതാണ് കൗതുകമുണര്‍ത്തുന്നത്. 2022 ഡിസംബര്‍ 31 ന് രാത്രി 11.55 നാണ് ആനിയുടെ ജനനം. ആറ് മിനിറ്റിന് ശേഷം, അതായത് 2023 ജനുവരി ഒന്നിന് 12.01 നാണ് എഫി ജനിച്ചതെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്…

Read More

‘പതിനേഴാം വയസ്സിൽ ഒരുസ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചു’; വെളിപ്പെടുത്തി ഹാരി രാജകുമാരൻ

പതിനേഴാം വയസ്സിൽ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ബ്രിട്ടനിലെ ഹാരി രാജകുമാരൻ. തന്റെ ആത്മകഥയിലാണ് ഹാരി ദുരനുഭവം വെളിപ്പെടുത്തിയത്. 17ാം വയസ്സിൽ ഒരു സ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചെന്ന് ഹാരി വ്യക്തമാക്കി. പബ്ബിന് പിന്നിലെ വയലിൽ വെച്ചാണ് തന്നേക്കാൾ പ്രായമുള്ള സ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചത്. അന്ന് താൻ മയക്കുമരുന്ന് ഉപയോ​ഗിച്ചതായും ഹാരി വെളിപ്പെടുത്തി. അതേസമയം, ആത്മകഥ വിവാദമായതോടെ സ്പാനിഷ് പതിപ്പ് പിന്‍വലിച്ചു. ഈ മാസം 10നാണ് ആത്മകഥ പുറത്തിറക്കാനിരുന്നതെങ്കിലും സ്പാനിഷ് പതിപ്പ് നേരത്തെ പുറത്തിറങ്ങുകയായിരുന്നു. മാധ്യമങ്ങൾ വാർത്തയാക്കിയതോടെ…

Read More

ആന്റ് ഗ്രൂപ്പില്‍നിന്ന് ജാക് മാ പിന്മാറി: നിയന്ത്രണം ഇനി പത്തംഗ സംഘത്തിന്

ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിക്കുന്നു. ശനിയാഴ്ച പുറത്തുവിട്ട അറിയിപ്പ് പ്രകാരം ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഇനി പത്തംഗ സംഘത്തിനായിരിക്കും. അപ്രതീക്ഷിത തിരിച്ചടിയാണ് ലോകത്തെതന്നെ അറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ആന്റ് ഗ്രൂപ്പിന്റെ തലപ്പത്തുനിന്നൊഴിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം റെഗുലേറ്റര്‍മാരെ വിമര്‍ശിച്ചുകൊണ്ട് ജാക് മാ നടത്തിയ പ്രസംഗത്തിനുശേഷമാണ് പൊതുവേദികളില്‍നിന്ന് അദ്ദേഹം അപ്രത്യക്ഷമായത്. ചൈനീസ് റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നുവെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവെന്നുമായിരുന്നു…

Read More