യുഎസിൽ വെടിവയ്പ്; രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു

യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു. യുഎസിലെ അയോവയിൽ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോവയിലെ ഡെസ് മോയ്നസിലെ യൂത്ത് ഔട്ട്റീച്ച് സെന്ററിൽ ഇന്ത്യൻ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങൾക്കായുള്ള പരിപാടിക്കിടെയാണ് വെടിവയ്പ്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലെന്ന് ഡെസ് മോയ്‌നസ് പൊലീസ് അറിയിച്ചു. അതേസമയം, കലിഫോർണിയയിൽ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിൽ ഉണ്ടായ വെടിവയ്പിൽ 7 പേർ…

Read More

പാകിസ്താനിലെ വൈദ്യുതി പ്രതിസന്ധി: ഇസ്ലാമബാദ്, കറാച്ചി, പെഷാവർ, ലാഹോർ നഗരങ്ങൾ ഇരുട്ടിൽ

 പാകിസ്താനിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. കൂടുതൽ നഗരങ്ങളിൽ വൈദ്യുതി നിലച്ചുവെന്നാണ് വിവരം. ഇസ്ലാമാബാദ്, കറാച്ചി, പെഷാവർ, ലാഹോർ നഗരങ്ങൾ മണിക്കൂറുകളായി ഇരുട്ടിലാണ്. ഇന്നലെ രാത്രിയോടെയാണ് പാകിസ്ഥാന്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇരുട്ടിലായത്.പാക് തലസ്ഥാനമായ ഇസ്ലാമാബാദും, വാണിജ്യ നഗരമായ കറാച്ചിയും, ലാഹോറും പെഷാവാറിലുമെല്ലാം വൈദ്യുതി  നിലച്ചു. വൈദ്യുതി ഗ്രിഡിലുണ്ടായ കുഴപ്പമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.12 മണിക്കൂറിന് ശേഷം മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാനാകൂയെന്ന് ഊർജ്ജ മന്ത്രാലയം ഔദ്യോഗി വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.  എന്നാൽ യാഥാർത്ഥ്യം അതല്ലെന്നും വിമർശനമുണ്ട്.കടുത്ത കടക്കെണിയിൽപ്പെട്ടിരിക്കുന്ന പാകിസ്ഥാനിൽ…

Read More

ടോയ്ലെറ്റ് സീറ്റിലിരിക്കുന്ന സ്ത്രീയുടെ ചിത്രമെടുത്ത് വാക്വം ക്ലീനര്‍

റോബോട്ടിക് വാക്വം ക്ലീനർ ഇന്ന് മിക്ക വീടുകളുടെയും ഭാഗമായി കഴിഞ്ഞു. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഈ വീട്ടുപകരണത്തിന് ആവശ്യക്കാരുമേറെയാണ്. മെക്കാനിക്കൽ സെൻസറുകൾ, ഒപ്റ്റിക്കൽ സെൻസറുകൾ, പ്രത്യേക സോഫ്റ്റ്‌വെയർ എന്നിവ അടിസ്ഥാനമാക്കിയുള്ള റോബോട്ടിക് വാക്വം ക്ലീനറുകൾ ഏറെക്കുറെ തനിയെയാണ് പ്രവർത്തിക്കുന്നത്. വ്യത്തിയാക്കേണ്ട സ്ഥലം ഏതാണോ അത് മാപ്പ് ചെയ്ത് കൊടുക്കുന്ന പണി മാത്രമേയുള്ളൂ. നിശ്ചിത സമയത്തിനകം പണി തീർത്ത് തരും.  ഇത്തരം ഉപകരണങ്ങളെ കണ്ണടച്ച് വിശ്വസിക്കാൻ വരട്ടെ. തരം കിട്ടിയാൽ ഇവയെ സ്വകാര്യതയിലേക്ക് കൈ കടത്തും. അതിന് തെളിവാണ്…

Read More

ഭരണസിരാ കേന്ദ്രത്തിലെ ആക്രമണം; സൈനിക മേധാവിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്‍റ്

ബ്രസീലിലെ ഭരണ സിരാ കേന്ദ്രങ്ങളിൽ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നടപടികളുമായി പ്രസിഡന്‍റ് ലുല ഡ സിൽവ. സൈനിക മേധാവി ജനറൽ ജൂലിയോ സീസർ ഡ അറൂഡയെ പ്രസിഡന്‍റ് പുറത്താക്കി. സുപ്രീം കോടതിയിലേക്കും പാർലമെന്‍റിലേക്കും അടക്കം മുൻ പ്രസിഡന്‍റ് ബൊൽസനാരോയുടെ അനുയായികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടെന്ന് സിൽവ ആരോപിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് സൈനിക മേധാവിയുടെ പിരിച്ചുവിടൽ. മുൻ പ്രസിഡന്‍റ് ജൈർ ബൊൽസനോരോയുടെ പങ്ക് ഉൾപ്പടെ അക്രമ സംഭവങ്ങളിൽ സുപ്രീംകോടതിയുടെ…

Read More

സീറ്റ് ബെൽട്ട് ധരിക്കാത്തതിന് പിഴ; പൊലീസ് നടപടി നേരിടുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായി റിഷി സുനക്

യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴയിട്ട് ബ്രിട്ടിഷ് പൊലീസ്. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി റിഷി സുനക് തന്നെ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതോടെയാണ് ബ്രിട്ടീഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്. മുമ്പ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് റിഷി സുനക് വിമര്‍ശന വിധേയനായിരുന്നു. ഇപ്പോള്‍ വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയാണ് റിഷി സുനക് സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തത്. കാറിന്‍റെ…

Read More

ക്രിസ് ഹിപ്കിന്‍സ് അടുത്ത ന്യൂസീലന്‍ഡ് പ്രധാനമന്ത്രി

രാജിപ്രഖ്യാപിച്ച ജസിന്‍ഡ ആര്‍ഡേണിന് പകരം ലേബര്‍ പാര്‍ട്ടി എം.പി. ക്രിസ് ഹിപ്കിന്‍സ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയാവും. ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രകാലത്തേക്ക് ഹിപ്കിന്‍സിന് സ്ഥനത്ത് തുടരാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ല. എം.പിയെന്ന നിലയില്‍ എട്ടുമാസം കൂടിയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. നിലവില്‍ പോലീസ്- വിദ്യാഭ്യാസ- പൊതുസേവന മന്ത്രിയാണ് ഹിപ്കിന്‍സ്. 2008-ല്‍ ആദ്യമായി പാര്‍ലമെന്റ് അംഗമായ ഹിപ്കിന്‍സ് 2020ലാണ് ആദ്യമായി മന്ത്രിയായത്. അന്ന് കോവിഡ് വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാജ്യത്ത് കോവിഡ് പിടിച്ചുകെട്ടുന്നതില്‍ ജസിന്‍ഡയ്ക്ക് ഒപ്പം നിര്‍ണ്ണായക പങ്കാണ് ഹിപ്കിന്‍സ് വഹിച്ചത്. ജസിന്‍ഡയ്ക്ക്…

Read More

ലോക സാമ്പത്തിക ഫോറം നടക്കുന്ന സമയം ദാവോസിൽ ലൈം​ഗികതൊഴിലാളികൾക്ക് വൻ ഡിമാൻഡ്; റിപ്പോർട്ട്

ഇത്തവണത്തെ വേൾഡ് ഇക്കണോമിക് ഫോറത്തിന് വേദിയാകാനുള്ള തയ്യാറെടുപ്പിലാണ് സ്വിറ്റ്സർലൻഡിലെ ദാവോസ്. മീറ്റിംഗിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ലോകനേതാക്കളും വ്യവസായികളും ഒത്തുകൂടുന്നതിനാൽത്തന്നെ ദാവോസിൽ ലൈംഗിക തൊഴിൽ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. അതിഥികൾക്ക് അകമ്പടി സേവിക്കുന്നത് മുതൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ പല കാര്യങ്ങൾക്കും തങ്ങളെ അവർ സമീപിക്കുമെന്ന് ആർഗൗവിലെ ഒരു സെക്സ് വർക്കർ ഏജൻസിയുടെ മാനേജർ പറയുന്നു. എല്ലാ വർഷത്തേയും പോലെ, അഞ്ച് ദിവസത്തെ വാർഷിക മീറ്റിംഗാണ് ഇത്തവണയും. കാലാവസ്ഥാ വ്യതിയാനം, ജീവിതച്ചെലവിലെ പ്രതിസന്ധി, ഭക്ഷ്യ അരക്ഷിതാവസ്ഥ…

Read More

ആര്‍ട്ട് ഗാലറിക്ക് മുന്‍പില്‍ നിരത്തില്‍ കഴിഞ്ഞ വനിതയ്ക്കെതിരെ വാട്ടര്‍ സ്പ്രേ പ്രയോഗം, 71 കാരന്‍ അറസ്റ്റില്‍

വീടില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീയ്ക്കെതിരെ വെള്ളം സ്പ്രേ ചെയ്ത 71 കാരന്‍ അറസ്റ്റില്‍. തന്‍റെ ആര്‍ട്ട് ഗാലറിക്ക് മുന്‍പില്‍ ഇരുന്ന നിരാലംബയായ സ്ത്രീയെയാണ് 71കാരന്‍ വെള്ളം സ്പ്രേ ചെയ്ത് ഓടിക്കാന്‍ ശ്രമിച്ചത്. ജനുവരി ആദ്യം നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതിന്‍റെ പിന്നാലെ ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാന്‍സ്ഫ്രാന്‍സിസ്കോയിലെ നോര്‍ത്ത് ബീച്ചിലെ സംഭവം. നോര്‍ത്ത് ബീച്ചിലെ ഫോസ്റ്റര്‍ ഗ്വിന്‍ ഗാലറിയ്ക്ക് മുന്നിലായിരുന്നു സംഭവം. ഷാനന്‍ കൊള്ളിയര്‍ ഗ്വിന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ആര്‍ട്ട് ഗാലറിക്ക് മുന്നിലെ…

Read More

യുക്രെയ്നിൽ റഷ്യ പരാജയപ്പെട്ടാലും അവർ ഭീഷണി: നാറ്റോ

യുക്രെയ്നിൽ റഷ്യ പരാജയപ്പെട്ടാലും അവർ എന്നും നാറ്റോയ്ക്ക് ഒരു ഭീഷണിയാണെന്ന് സംഘടനയുടെ ചെയർമാൻ അഡ്മിറൽ റോബ് ബൗർ. ”യുദ്ധത്തിന്റെ ഫലം എന്തുതന്നെയായിക്കോട്ടെ, റഷ്യയ്ക്ക് ഇത്തരം അതിമോഹം ഉണ്ടായിരിക്കും. അതുകൊണ്ട് ആ ഭീഷണി ഒഴിവാകില്ല” – ബ്രസൽസിലെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോടു ബൗർ പറഞ്ഞു. ”റഷ്യ അവർക്ക് എന്താണോ ഉള്ളത് അത് പുനഃസംഘടിപ്പിക്കും. ഈ യുദ്ധത്തിൽനിന്ന് അവർ പാഠം പഠിക്കും. സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കും. എത്ര വർഷം കൊണ്ട് റഷ്യ സ്വയം മെച്ചപ്പെടുത്തിയെടുക്കുമെന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു”– അഡ്മിറൽ കൂട്ടിച്ചേർത്തു. നാറ്റോ…

Read More

വീണ്ടും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ ആമസോണ്‍; 2300 പേര്‍ക്കുകൂടി നോട്ടീസ് അയച്ചു

ആമസോണിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയ ആമസോണ്‍ ഇപ്പോഴിതാ 2,300 ജീവനക്കാര്‍ക്ക് കൂടി നോട്ടീസ് അയച്ചുവെന്നാണ് വിവരങ്ങള്‍. യു.എസിലെ തൊഴില്‍ നിയമം അനുസരിച്ച് കൂട്ടപ്പിരിച്ചുവിടലിന് 60 ദിവസം മുന്‍പ് പിരിച്ചുവിടല്‍ ബാധിക്കുന്ന ജീവനക്കാരെ ഇക്കാര്യം അറിയിച്ചിരിക്കണം. യു.എസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ഒടുവിലത്തെ പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 മാര്‍ച്ച് മുതല്‍ കമ്പനി പിരിച്ചുവിടല്‍ ആരംഭിക്കും. ആഗോള തലത്തില്‍ താല്‍കാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4…

Read More