മോദി ലോക ജനപ്രിയൻ; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഏഴാമത്

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സർവേ റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള കൺസൽറ്റിങ് സ്ഥാപനമായ ‘മോണിങ് കൺസൽറ്റ്’ നടത്തിയ സർവേയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോക നേതാക്കളെ പിന്തള്ളി മോദി മുന്നിലെത്തിയത്.  ജനുവരി 26 മുതൽ 31 വരെയായിരുന്നു സർവേ. മെക്സിക്കൻ പ്രസി‍ഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രാദോർ, സ്വിസ് പ്രസിഡന്റ് അലൻ ബെർസെ എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബൈഡൻ ഏഴാമതാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പന്ത്രണ്ടാമത്.

Read More

മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല, വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ

വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ചാണ് പാക്കിസ്ഥാൻ ഗവണ്മെന്റ് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്.  ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ്  പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്. നേരത്തെ വിക്കിപീഡിയയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തരം താഴ്ത്തിയിരുന്നു. നാല്‍പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു ഇത്. ഈ സമയത്തിനുള്ളില്‍ പരാമര്‍ശം നീക്കണമെന്നായിരുന്നു പാകിസ്ഥാന്‍ ടെലികോം അതോറിറ്റി വിക്കി പീഡിയയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ വിക്കി പീഡിയ…

Read More

അയച്ചത് 1995ൽ കിട്ടിയത് 2023ൽ, ശ്രദ്ധ നേടി ഒരു കത്ത്

ഇന്ന് കത്തെഴുതുന്നവരുടെ എണ്ണം വളരെ കുറവാണ്. പ്രിയപ്പെട്ടൊരാളുടെ കത്തിനുവേണ്ടി ദിവസങ്ങളും ആഴ്ചകളും കാത്തിരുന്ന തലമുറയുടെ കാലം കഴിഞ്ഞിരിക്കുന്നു. എഴുത്തിനെ സ്‌നേഹിക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇന്ന് പ്രിയപ്പെട്ടവർക്ക് കത്തെഴുതുന്നത്. ഇപ്പോഴിതാ 27 വർഷങ്ങൾക്കു മുൻപ് അയച്ച ഒരു കത്ത് ശ്രദ്ധ നേടുന്നു. 27 വർഷങ്ങൾക്കു മുമ്പാണെങ്കിലും കിട്ടിയത് അടുത്തിടെയാണ്. കത്തുകിട്ടിയത്, യഥാർഥ മേൽവിലാസത്തിൽതന്നെയാണെങ്കിലും ആളുമാറിപ്പോയി. രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് കത്തിലെ ഉള്ളടക്കത്തിൽ നിന്നും വ്യക്തമായത്. ജോൺ റെയിൻബോ എന്ന വ്യക്തി, ജനുവരി 13നു…

Read More

കോവിഡ് അടിയന്തരാവസ്ഥ യുഎസ് പിൻവലിക്കുന്നു 

കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസിൽ നിലവിലുള്ള ദേശീയ അടിയന്തരാവസ്ഥയും ആരോഗ്യ അടിയന്തരാവസ്ഥയും മേയ് 11 ന് അവസാനിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇതോടെ കോവിഡ്കാല ആശ്വാസപദ്ധതികളും വാക്സീൻ ഉൽപാദനം ഫെഡറൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയതും അവസാനിക്കും.  ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ 2020 മാർച്ചിലാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2021 ൽ ബൈഡൻ അധികാരത്തിലെത്തിയശേഷം ഇതു പലവട്ടം നീട്ടി.  എന്നാൽ, കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ട അവസ്ഥയാണ് ലോകമെങ്ങും ഇപ്പോഴുള്ളതെങ്കിലും കോവിഡ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരുകയാണെന്നു ലോകാരോഗ്യ…

Read More

ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്ത്

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഗൗതം അദാനി. ഏറ്റയിലെ ഏറ്റവും സമ്പന്നനെന്ന നിലയിലും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ാം സ്ഥാനത്തേക്കാണ് അദാനി എത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ 34 ബില്യണ്‍ ഡോളറിന്‍റെ തകര്‍ച്ചയാണ് അദാനി നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ്…

Read More

പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം; 17 മരണം, 83 പേര്‍ക്ക് പരിക്ക്: ഇസ്ലാമാബാദില്‍ ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനില്‍ പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരുമാണ്ട്. 83 പേര്‍ക്ക് പരിക്കുണ്ട്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലീസ് ഓഫീസര്‍ സിക്കന്തര്‍ ഖാന്‍ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

Read More

‘തട്ടിപ്പ് തട്ടിപ്പ് തന്നെ; ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല’: തിരിച്ചടിച്ച് ഹിൻഡൻബർഗ്

യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണമാണെന്ന് പറഞ്ഞ അദാനി ഗ്രൂപ്പിന് മറുപടിയുമായി ഹിൻഡൻബർഗ്. തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പിൽ മറുപടികളുള്ളത് 30 പേജിൽ മാത്രമാണെന്നും ഹിൻഡൻബർഗ് പറഞ്ഞു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ സാമ്പത്തിക വളർച്ച ഇന്ത്യയുടെ വിജയവുമായി കോർത്തിണക്കാൻ ശ്രമിച്ചു….

Read More

‘രാജ്യം സൃഷ്ടിച്ചത് അല്ലാഹു, അഭിവൃദ്ധിപ്പെടുത്താനും അവന് സാധിക്കും’; പ്രതിസന്ധിക്കിടെ പാക് മന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിവാദ പരാമർശവുമായി പാകിസ്ഥാൻ ധനമന്ത്രി. രാജ്യം സൃഷ്ടിച്ചത് അല്ലാഹുവാണെന്നും രാജ്യത്തിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം അല്ലാഹുവിനാണെന്നും  ധനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു. മന്ത്രിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം പാകിസ്ഥാനാണെന്നും അതിന്റെ വികസനത്തിനും സമൃദ്ധിക്കും ഉത്തരവാദി അല്ലാഹുവാണെന്നുമാണ് ഇഷാഖ് ദാർ പറഞ്ഞത്. ഇസ്ലാമാബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) മുതിർന്ന നേതാവ്പ. ഇസ്ലാമിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ടതിനാൽ പാകിസ്ഥാൻ പുരോഗമിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും മന്ത്രി…

Read More

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്

പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ്‌ മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു.

Read More

ഇറാനിൽ ഭൂചലനം: 7 മരണം; 440 പേർക്ക് പരുക്ക്

ഇറാനിലെ വടക്ക് പടിഞ്ഞാറൻ നഗരമായ കോയിയിൽ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴുപേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. 440 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുർക്കി അതിർത്തിയോട് ചേർന്നുള്ള ഇറാന്റെ പ്രധാന നഗരമാണ് കോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. The earthquake occurred in the north-west of Iran, different sources write about the magnitude from 5.6 to 5.9. Two people died, 122 were injured, media reported (pictured…

Read More