ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

ആറ് സെന്റിമീറ്റർ നീളമുള്ള വാലുമായി ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും പുറത്തുവരുന്നത്. മെക്‌സിക്കോയിലാണ് ഈ അപൂർവ്വമായ സംഭവം നടന്നത്. കുഞ്ഞിനെ കണ്ട് ഡോക്ടർമാർ വരെ അമ്പരന്നുപോയി. സി-സെഷൻ ഡെലിവറിയിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ് വാൽ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാൽ നീക്കം ചെയ്തു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കുഞ്ഞ് ജനിച്ച് രണ്ട് മാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോഴാണ് വാൽ അതിവേഗം വളരുന്നതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് വാൽ നീക്കം ചെയ്തത്. ശരീരത്തിന്റെ പിൻഭാഗം…

Read More

ഭൂകമ്പത്തിൽ തകർന്ന തുർക്കിയ്ക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ വിവാദം

ഭൂകമ്പത്തിൽ തകർന്ന തുർക്കിയ്ക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ വിവാദം.കഴിഞ്ഞവർഷം ഉണ്ടായ പ്രളയത്തിൽ പാകിസ്ഥാനെ സഹായിക്കാനായി തുർക്കി നൽകിയ സാധനങ്ങൾ തന്നെയാണ് പാക്കിസ്ഥാൻ തിരിച്ചു തുർക്കിയിലേക്ക് കയറ്റി വിട്ടതെന്ന് പാക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദ് ആരോപിച്ചു. സേനയുടെ സി 130 വിമാനങ്ങളിൽ തുർക്കിയിലേക്ക് പാകിസ്ഥാൻ അടിയന്തര സഹായങ്ങൾ എത്തിച്ചിരുന്നു. എന്നാൽ ഈ സാധനങ്ങൾ എല്ലാം തുർക്കി പാക്കിസ്ഥാന് നൽകിയവയാണ് എന്നാണ് ഷാഹിദ് മസൂദ് ആരോപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ തുർക്കി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെട്ടു വരികയാണെന്ന്…

Read More

കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; 5 മരണം

പാക്കിസ്ഥാനിൽ കറാച്ചി പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് ഭീകരാക്രമണം. 2 പൊലീസ് ഉദ്യോഗസ്ഥരും 3 ഭീകരരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ നഗരത്തിലെ പൊലീസ് ആസ്ഥാനത്തു കടന്നുകയറിയ സായുധരായ 3 ഭീകരരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു സുരക്ഷാസേന വധിച്ചത്. പത്തിലേറെപ്പേർക്കു പരുക്കേറ്റു, ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. മുഖ്യവളപ്പിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ നടത്തിയശേഷമാണു ഭീകരർ അഞ്ചുനിലയുള്ള കെട്ടിടസമുച്ചയത്തിൽ പ്രവേശിച്ചത്. ഭീകരരെ തുരത്താൻ അർധസൈനികവിഭാഗങ്ങളും കുതിച്ചെത്തി. പൊലീസ് മന്ദിരം തിരിച്ചുപിടിച്ചതായി സേന അറിയിച്ചു. ആക്രമണം നടക്കുമ്പോൾ…

Read More

ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് അന്തരിച്ചു; വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം

ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1940 ല്‍ ഷിക്കാഗോയിലാണ് റാക്വല്‍ വെല്‍ഷിന്റെ ജനനം. ജോ റാക്വൽ തേജാദ എന്നാണ് യഥാർത്ഥ പേര്. പിന്നീട് കുടുംബസമേതം സാന്റിയാഗോയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതല്‍ മോഡലിങ്ങിലും സിനിമയിലും താല്‍പര്യമുണ്ടായിരുന്ന വെല്‍ഷ് ആറാം വയസ്സുമുതല്‍ ബാലെ പഠനം ആരംഭിച്ചു. എന്നാല്‍ വെല്‍ഷിന്റെ ശരീരഘടന ബാലെയ്ക്ക് ചേര്‍ന്നതല്ല എന്ന് അധ്യാപിക പറഞ്ഞപ്പോള്‍ പഠനം അവസാനിപ്പിച്ചു. 14-ആം വയസ്സിൽ, മിസ് ഫോട്ടോജെനിക്, മിസ് കോൺടൂർ…

Read More

ഭൂകമ്പ മരണം 55,000 കവിയുമെന്ന് യുഎൻ; 8.7 ലക്ഷം പേർ പട്ടിണിയിലായി

തുർക്കിയിലും സിറിയയിലും കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പം ദുരിതത്തിലാക്കിയത് 2.6 കോടി ജനങ്ങളെ. 8.7 ലക്ഷം പേർ പട്ടിണിയിലായി. തുർക്കിയിൽ 80,000 പേർ ആശുപത്രിയിലും 10 ലക്ഷത്തിലധികം പേർ അഭയകേന്ദ്രങ്ങളിലുമാണ്.  ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം സിറിയയിൽ മാത്രം 53 ലക്ഷം പേർക്കു വീട് നഷ്ടമായി. ആകെ മരണസംഖ്യ 55,000 കവിയുമെന്നു യുഎൻ ദുരിതാശ്വാസ മേധാവി മാർട്ടിൻ ഗ്രിഫിത്സ് പറഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം നിലവിൽ 30,000 ആണ്. ഇരുരാജ്യങ്ങളുടെയും അടിയന്തര ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ 428 ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 353 കോടി…

Read More

സർക്കാരിനെ വിമർശിച്ച കത്തോലിക്കാ ബിഷപ്പിന് 26 വർഷം തടവ്; നിക്കരാഗ്വ പൗരത്വം റദ്ദാക്കി

കത്തോലിക്കാ ബിഷപ്പ് (Catholic bishop) റൊളാൻഡോ അൽവാരസിനെ (Bishop Rolando Alvarez) നിക്കരാഗ്വൻ കോടതി 26 വർഷം തടവുശിക്ഷക്കു വിധിച്ചു. നിക്കരാ​ഗ്വേ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും സർക്കാരിന്റെയും കടുത്ത വിമർശകനാണ് ബിഷപ്പ് റൊളാൻഡോ അൽവാരസ്. അമേരിക്കയിലേക്ക് നാടുകടക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. നിക്കരാ​ഗ്വേയിലെ മതഗൽപ്പ (Matagalpa) രൂപതാദ്ധ്യക്ഷനായ ബിഷപ്പ് അൽവാരസിനെ രാജ്യദ്രോഹം, ദേശീയ അഖണ്ഡത തകർക്കൽ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജയിലിലടച്ചത്. ബിഷപ്പിനു മേൽ പിഴ ചുമത്തുമെന്നും നിക്കരാഗ്വൻ പൗരത്വം റദ്ദാക്കുമെന്നും കോടതി അറിയിച്ചു….

Read More

ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം; 14കാരിയെ മൂന്നാഴ്ചയായി കാണാനില്ല

യുഎസ് സംസ്ഥാനമായ അര്‍കാന്‍സസില്‍ ഇന്ത്യന്‍ വംശജയായ 14 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ മൂന്നാഴ്ചയായി കാണാനില്ല.  ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ട് അമേരിക്കയില്‍നിന്ന് പോകേണ്ടിവരുമെന്ന ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കോണ്‍വേയില്‍നിന്നുള്ള തന്‍വി മരുപ്പള്ളി എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. ബസില്‍ സ്‌കൂളിലേക്കു പോയ തന്‍വിയെ ജനുവരി 17-നാണ് അവസാനമായി പ്രദേശത്തു കണ്ടതെന്നു പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി യുഎസില്‍ നിയമപരമായി ജീവിക്കുന്ന കുടുംബം ഇപ്പോള്‍ യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തില്‍ കുടിയേറ്റ നിയമങ്ങളില്‍പെട്ട്…

Read More

തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി, തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്

തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ(35) മൃതദേഹമാണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്. തുർക്കിയിലെ കിഴക്കൻ അനറ്റോലിയയിലെ മലത്യ നഗരത്തിൽ തകർന്ന 24 നിലകളുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നുമാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇടതുകൈയിൽ പതിച്ചിരുന്ന ടാറ്റൂ നോക്കിയാണ് കുടുംബാംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞത്. ബെംഗളൂരുവിലെ പീന്യ കേന്ദ്രീകരിച്ചുള്ള ഓക്‌സിപ്ലാന്റ്‌സ് ഇന്ത്യയിലെ ഗ്യാസ് പൈപ്പ്‌ലൈൻ ഇൻസ്റ്റലേഷൻ എൻജിനീയറായ വിജയ് കുമാർ ജനുവരി 23 നാണ് പ്രോജക്ട് വർക്കിന്റെ ഭാഗമായി തുർക്കിയിൽ എത്തിയത്. മലത്യയിലെ…

Read More

സഹായം എത്താൻ അന്താരാഷ്ട്ര വിലക്കുകൾ നീക്കണം; ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തേടി സിറിയ

ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തേടി സിറിയൻ എംബസി. ഇന്ത്യൻ പൗരന്മാരിൽനിന്ന് സഹായം തേടുകയും സംഭാവന സ്വീകരിക്കാൻ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. എന്നാൽ സംഭാവന സ്വീകരിക്കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഇതിനുള്ള അനുമതി ലഭിക്കാൻ സമയം വേണം. ഒപ്പം സിറിയയിലേക്ക് സഹായം എത്താൻ അന്താരാഷ്ട്ര വിലക്കുകൾ നീക്കണമെന്നും സിറിയൻ അംബാസിഡർ ഡോ ബാസിം അൽ ഖാത്തിം പറഞ്ഞു. പ്രതിസന്ധി കാലത്ത് രാഷ്ട്രീയം കളിക്കുന്ന രാജ്യങ്ങൾ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  അതേസമയം സിറിയയിലേയും തുർക്കിയിലേയും ദുരിത ബാധിത മേഖലയിൽ…

Read More

തുർക്കി സിറിയ ഭൂചലനം; മരണം 20,000 കടന്നു

തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകന്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഭൂകന്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ മങ്ങുകയാണ്. സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതൽ യുഎൻ സഹായം എത്തിത്തുടങ്ങി. 5 ട്രക്കുകളിലായി അവശ്യവസ്തുക്കൾ എത്തിച്ചു.കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്…

Read More