
സിഇഒ ഇലോൺ മസ്കിന്റെ വിശ്വസ്തയ്ക്കും ജോലി പോയി; ഇപ്പോൾ സാരോപദേശം
ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടൽ നടക്കുമ്പോൾ സിഇഒ ഇലോൺ മസ്കിന്റെ വിശ്വസ്തയായി ഒപ്പംനിന്ന ട്വിറ്റർ ബ്ലൂ മേധാവി എസ്തർ ക്രോഫോർഡിനെ കഴിഞ്ഞയാഴ്ചയാണ് മസ്ക് പിരിച്ചുവിട്ടത്. കൂടെയുള്ളവരെ പിരിച്ചുവിട്ടപ്പോൾ കുത്തക മുതലാളിക്കൊപ്പം നിന്നതിനു കിട്ടിയശിക്ഷയാണിതെന്നാണു പലരുടെയും നിരീക്ഷണം. ആത്മാർഥതക്കൂടുതൽ കാരണം വീട്ടിൽപ്പോകാതെ ഓഫിസിൽ നിലത്തുകിടന്നുറങ്ങുന്ന എസ്തറിന്റെ ചിത്രം അന്നു പ്രചാരം നേടിയിരുന്നു. ട്വിറ്റർ വെരിഫൈഡ് ബട്ടണു പണം വാങ്ങാനുള്ള ആശയവും എസ്തറിന്റേതായിരുന്നു. അന്നത്തെ ചിത്രത്തോടൊപ്പമാണു ജോലി പോയ എസ്തറിനെതിരായ പരിഹാസം. എന്നാൽ, കഠിനാധ്വാനം സംബന്ധിച്ച തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് എസ്തർ…