
സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി എം എ യൂസഫലി
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ യൂസഫലി. സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു. അതേസമയം ദൈവം ക്ഷമാശീലരുടെ കൂട്ടത്തിലാണെന്നും പുറമെ നിന്നുള്ള ആരോപണങ്ങൾ തന്നെയോ ലുലുവിനെയോ ബാധിക്കില്ലെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ലൈഫ് മിഷൻ വിഷയത്തിൽ…