
മനുഷ്യ മാംസം കാര്‍ന്ന് തിന്നുന്ന ബാക്ടീരിയയുടെ എണ്ണത്തില്‍ വന്‍ വര്‍ധന
കാലാവസ്ഥാ വ്യതിയാനം നിമിത്തം മാംസം നശിപ്പിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം കൂടുന്നതായി റിപ്പോര്‍ട്ട്. വെള്ളത്തിലുള്ള അതീവ അപകടകാരിയായ ബാക്ടീരിയയുടെ തോത് വര്‍ധിപ്പിക്കുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിന് പങ്കുണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. കുറഞ്ഞ ലവണാംശമോ ഉപ്പിന്റെ അംശമോ ഉള്ള ചെറുചൂടുള്ള വെള്ളത്തിലാണ് സാധാരണ ഗതിയില്‍ വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയെ കാണുന്നത്. അതിനാല്‍ തന്നെ സബ്ട്രോപിക്കല്‍ പ്രദേശങ്ങളില്‍ ഇത്തരം ബാക്ടീരിയകളെ കാണുന്നത് സാധാരണമാണ്. എന്നാല് അടുത്തിടെയായി മറ്റ് മേഖലകളിലും ബാക്ടീരിയയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനേ തുടര്‍ന്ന് നടത്തിയ പരിശോധനകളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍…