കുഞ്ഞുങ്ങൾക്ക് ബേബി ഫുഡ് കൊടുക്കുമ്പോൾ അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബേബി ഫുഡിൽ അമിതമായി മധുരം അടങ്ങിയിട്ടുണ്ടെന്നും അത് കു‍ഞ്ഞുങ്ങളിൽ മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും ലോകാരോ​ഗ്യ സംഘടന പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ആറ് മാസം വരെയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ തന്നെ നൽകണമെന്നും ഡോക്ടർ പറയുന്നു. ആറ് മാസം മുമ്പ് പരസ്യങ്ങളിൽ കാണുന്ന മധുരം അടങ്ങിയ ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് പരമാവധി നൽകാതിരിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൃത്രിമ രുചി ആദ്യം മുതലേ നാവിൽ ശീലിക്കുന്ന കുഞ്ഞുങ്ങൾക്ക് പിന്നീട് എരിവും ചവർപ്പും കലർന്ന പച്ചക്കറികളോടും കിഴങ്ങുകളോടും താൽപര്യം നഷ്ടപ്പെടുന്നു….

Read More

ഗർഭിണികളാകാൻ യൂറോപ്യൻ സ്ത്രീകൾ ഇന്ത്യയിലെത്തുന്ന ഗ്രാമം!

ഗർഭിണികളാകാൻ യൂറോപ്യൻ സ്ത്രീകൾ ഇന്ത്യയിലെ ലഡാക്ക് മേഖലയിലെ ഗ്രാമത്തിലെത്തുന്നു..! അത്ഭുതം തോന്നുന്നു അല്ലേ. എന്നാൽ, അത്ഭുതപ്പെടേണ്ട, അങ്ങനെയൊരു ഗ്രാമമുണ്ട് ഇന്ത്യയിൽ. ലഡാക്കിലെ ബിയാമ, ധാ, ഹാനു, ദർചിക് ഗ്രാമങ്ങളിലാണ് ഗർഭം ധരിക്കാൻ മാത്രം യൂറോപ്യൻ വനിതകൾ എത്തുന്നത്. ബ്രൊഖപ യുവാക്കളിൽ നിന്നാണ് യുവതികൾ ബീജം സ്വീകരിക്കുന്നത്. ഇവിടെയെത്തുന്ന വിദേശ വനിതകൾ തങ്ങൾക്കിഷ്ടപ്പെട്ട പുരുഷനെ തെരഞ്ഞെടുക്കുന്നു. അവരോടൊപ്പം ഗർഭിണിയാകുന്നതുവരെ അവർ താമസിക്കുന്നു. ഗർഭധാരണം നടന്നതിനു ശേഷം അവർ തങ്ങളുടെ സ്വന്തം രാജ്യത്തേക്കു മടങ്ങുന്നു.  എന്താണ് ബ്രൊഖപ പുരുഷന്മാരുടെ പ്രത്യേകത? …

Read More

ആഘോഷിക്കാം കാഷ്മീരിൽ ശൈത്യകാലം

ജമ്മു കാഷ്മീരിൽ ശൈത്യകാലം ആഘോഷിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. ആഭ്യന്തര സഞ്ചാരികളും അന്താരാഷ്ട്ര സഞ്ചാരികളുടെയും എണ്ണത്തിൽ വൻ വർധനയാണ് ഈ വർഷമുണ്ടായത്. താഴ്‌വരയിലെ സുരക്ഷാപ്രശ്നങ്ങൾ അവസാനിച്ചതോടെ ധാരാളം ടൂറിസ്റ്റുകൾ ലോകത്തിലെ സ്വർഗം എന്നറിയപ്പെടുന്ന കാഷ്മീരിലേക്ക് ഒഴുകാൻ തുടങ്ങി. റെക്കോർഡ് വരുമാനമാണ് സർക്കാരിന് ഈ വർഷം ലഭിച്ചത്. ഒരു കോടിയിലേറെ സഞ്ചാരികൾ ഈ വർഷം കാഷ്മീരിലെത്തിയെന്നാണ് കണക്ക്. ഡിസംബറിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ വർധനയാണുണ്ടാകുന്നതെന്ന് അധികൃതർ പറയുന്നു. സഞ്ചാരികളുടെ എണ്ണത്തിൽ സമീപകാലത്തെ റെക്കോർഡാണ് കാഷ്മീർ കണ്ടത്. സഞ്ചാരികളെ…

Read More

ബദാം കുതിർത്ത് കഴിക്കുന്നത് ശീലമാക്കിയാൽ ഗുണങ്ങൾ ചെറുതല്ല കേട്ടോ !

ഡ്രൈ നട്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. തടി കൂട്ടാതിരിയ്ക്കാനും പല തരം രോഗങ്ങള്‍ക്കുള്ള പരിഹാരവുമെല്ലാമാണിത്. ദിവസവും ഒരു പിടി ഡ്രൈ നട്‌സ് ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നു തെളിഞ്ഞിട്ടുമുണ്ട്. കഴിയ്ക്കുന്ന രീതി ബദാമിന്റെ ഗുണങ്ങള്‍ ലഭിയ്ക്കാന്‍ പ്രധാനമാണ്. പലപ്പോഴും നാം കേട്ടു കാണും, ഇത് കുതിര്‍ത്തിയാണ് കഴിയ്‌ക്കേണ്ടതെന്ന്. ഇങ്ങിനെ പറയുവാന്‍ കാരണങ്ങളും പലതുമുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, പോളിഫെനോൾസ്, അവശ്യ ഫാറ്റി ആസിഡുകൾ, ഡയറ്ററി ഫൈബറുകൾ തുടങ്ങിയ അവശ്യ…

Read More

ഇനി നിങ്ങളുടെ ഫ്രിഡ്‌ജും തിളങ്ങട്ടെ…

ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ തീരെ കുറവായിരിക്കും. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചെറുതല്ല. പലരുടെയും വീടുകളിലെ ഫ്രീഡ്ജ് തുറന്നാല്‍ അസഹനീയമായ ഗന്ധം വരാറുണ്ട്. നമ്മുടെ അടുക്കളയും സ്ളാബുമെല്ലാം വൃത്തിയാക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഫ്രിഡ്ജ് വൃത്തിയാക്കലും. വൃത്തിയുള്ള ഫ്രിഡ്ജ് എന്നാൽ നിങ്ങളുടെ കുടുംബത്തിന് ശുദ്ധവും പുതിയതുമായ ഭക്ഷണം ലഭിക്കും എന്നാണ് അർത്ഥമാക്കുന്നത്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന അണുക്കളുടെ പ്രജനനം തടയുക എന്നതാണ്. പഴകിയ സാധനങ്ങളും മറ്റും…

Read More

അത്താഴത്തിന് ശേഷം പഴങ്ങളോട് പറയു NO NO !

പഴങ്ങള്‍ കഴിയ്ക്കാന്‍ പലര്‍ക്കും പലതരം സമയങ്ങളുണ്ട്. ചിലർക്ക് രാവിലെ, ചിലര്‍ക്ക് ഇടനേരത്ത്, ചിലര്‍ക്ക് അത്താഴശേഷം എന്നിങ്ങനെ പോകുന്നു ഇത്. വില കൂടിയ പഴവര്‍ഗങ്ങളല്ലെങ്കിലും അത്താഴശേഷം ഒരു പഴം പലരുടേയും പതിവാണ്. ആരോഗ്യ വിദഗ്ധർ പറയുന്നത് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ്. എന്തെന്നു വെച്ചാൽ, ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നതുൾപ്പടെ, നെഞ്ചെരിച്ചിൽ, വയറുവീർക്കൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതായത് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് ശരിയായ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. അപ്പോൾ പിന്നെ രാത്രിയിൽ…

Read More

കറിവേപ്പില കേട് കൂടാതെ സൂക്ഷിക്കാം അതും ഒരു വർഷം വരെ !!!

നമ്മുടെ പാചകത്തിൽ ഒഴിച്ച് കൂടാൻ ആകാത്ത ഒന്നാണ് കറിവേപ്പില. പാചകത്തില്‍ മാത്രമല്ല മുടിയുടെ വളര്‍ച്ചയ്ക്കും സൗന്ദര്യത്തിനുമൊക്കെ കറിവേപ്പില ഉപയോഗിച്ചുള്ള പല വിദ്യകളും ആളുകള്‍ ഉപയോഗിക്കാറുണ്ട്. വിഷം അടിക്കാത്ത കറിവേപ്പില ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും ഇത് വീട്ടില്‍ വളര്‍ത്താന്‍ ശ്രമിക്കും എന്നാൽ കറിവേപ്പില സുലഭമായി ലഭിക്കാത്ത ആളുകൾ പലപ്പോഴും ഇത് സൂക്ഷിച്ച് വയ്ക്കാന്‍ കഷ്ടപ്പെടാറുണ്ട്. കറിവേപ്പില കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്നര്‍ക്കായി ചില നുറുങ്ങ് വിദ്യകള്‍ ഇതാ… തണ്ടുകള്‍ ഇല്ലാതെ പറിച്ച് എടുത്താല്‍ കറിവേപ്പില ചീത്തയായി പോകാനുള്ള സാധ്യതകള്‍…

Read More

മുടിയഴകിന് കാപ്പിപ്പൊടി കൊണ്ടൊരു മാജിക് ടോണിക്

തല മുടിയുടെ സംരക്ഷണത്തിന് കൃത്രിമവഴികളേക്കാൾ നല്ലത് നാടൻ രീതികളാണ്. നമ്മുടെ വീട്ടിലുള്ള പല കൂട്ടുകളും ഉപയോഗിച്ച് നമുക്ക് കേശസംരക്ഷണം സാധ്യമാക്കാം.  പാർശ്വഫലങ്ങളോ അമിത പണച്ചെലവോ ഇല്ല എന്നതാണ് ഇത്തരം രീതികളുടെ പ്രധാന സവിശേഷത. ഇത്തരത്തിൽ കോഫി അഥവാ കാപ്പി പൊടി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം … നിങ്ങളുടെ മുടിയുടെ വേരുകളെ ഉത്തേജിപ്പിക്കാനും അവയുടെ ഘടന മെച്ചപ്പെടുത്താനും കോഫി ഹെയര്‍ മാസ്‌കുകള്‍ക്ക് കഴിയും. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയര്‍ മാസ്ക്…

Read More

കരി പിടിച്ച പാത്രങ്ങൾ എങ്ങനെ വൃത്തിയാക്കും? ഇതാ ചില പൊടിക്കൈകൾ

പല ആളുകളെയും കുഴയ്ക്കുന്ന സംഗതിയാണ്. എത്ര തേച്ചുരച്ച് കഴുകിയാലും കരി പിടിച്ച പാത്രങ്ങൾ വൃത്തിയാകുന്നില്ല എന്നത്. എന്നാൽ ആ പരാതി ഇനി വേണ്ട. ചില പൊടിക്കൈകളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. പാത്രങ്ങള്‍ നമ്മള്‍ നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ ഇതിന്റെ ചുവടില്‍ ന ല്ല കട്ടിയില്‍ അഴുക്ക് പിടിച്ചിരിക്കുന്നത് കാണാം അല്ലേ ? ഇത്തരം അഴുക്കുകള്‍ പെട്ടെന്ന് മാറ്റിയെടുക്കാന്‍ സാധിക്കുകയില്ല. ചിലപ്പോള്‍ പഴക്കം ചെന്നവയാകാം. ചിലത്, കറികളിലെ ഓയില്‍ കട്ടിപിടിച്ച് ഇരിക്കുന്നവയാകാം. എന്തായാലും ഇത്തരം കറകള്‍ വേഗത്തില്‍ മാറ്റിയെടുക്കാന്‍…

Read More

ചിലങ്ക കെട്ടിയ കർഷക

ചിലങ്കയുടെ താളമാണ് തപസ്യയിലേക്കെത്തുമ്പോള്‍ ആദ്യം വരവേല്‍ക്കുക. വിശാലമായ ഹാളില്‍ പല പ്രായത്തിലുള്ളവര്‍ നൃത്തം അഭ്യസിക്കുന്നുണ്ടാകും. ഇവര്‍ക്കിടയില്‍ ചുവടുകള്‍ വ്യക്തമാക്കി ആര്‍.എല്‍.വി സുമ നരേന്ദ്ര തിരക്കിലാകും. ഇടയ്ക്ക് പുറത്തിറങ്ങി തന്റെ കൃഷിയിടത്തിലെ ജോലികള്‍ ചെയ്യാനും സമയം കണ്ടെത്തും. കൃഷിയും നൃത്തവും സുമയ്ക്കു പ്രാണനാണ്, രണ്ടില്‍ ഏതിനോടാണ് ഇഷ്ടം കൂടുതലെന്നു ചോദിച്ചാല്‍ മറുപടിയില്ല. കൃഷിയും നൃത്തവും ഒഴിവാക്കിയൊരു നിമിഷത്തെക്കുറിച്ചു ചിന്തിക്കാനാവില്ല. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അടൂര്‍ സ്വദേശി സുമയുടെ വിശേഷങ്ങള്‍ * ഗ്രാമത്തിന്റെ നന്മയായി…

Read More