
ഗവേഷകർ അമ്പരന്നു!; 1000 വർഷം പഴക്കമുള്ള ബുദ്ധപ്രതിമയ്ക്കുള്ളിൽ സന്യാസിയുടെ ശരീരാവശിഷ്ടം
ഒരു സിടി സ്‌കാൻ ഫലം ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചു! ബുദ്ധന്റെ പ്രതിമയ്ക്കുള്ളിൽ മമ്മിഫൈ ചെയ്ത സന്യാസിയുടെ ശരീരാവശിഷ്ടങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. ബുദ്ധപ്രതിമയുടെ പഴക്കമോ 1000 വർഷം! തുടർന്ന്, ഗവേഷകരും ചരിത്രകാരന്മാരും വിശദമായ പഠനം ആരംഭിച്ചു. എന്തിനായിരിക്കാം ബുദ്ധപ്രതിമയ്ക്കുള്ളിൽ സന്യാസിയുടെ ശരീരം മമ്മിഫൈ ചെയ്തത്? എന്തുതരം അനുഷ്ടാനമായിരിക്കാം അത്? ആരായിരിക്കാം ഈ ബുദ്ധസന്യാസി? ഗവേഷകരുടെ മുന്നിലൂടെ ചോദ്യങ്ങളുടെ വൻതിരകൾതന്നെ ഉയർന്നുവന്നു. അവർ ചില നിഗമനങ്ങളിൽ എത്തിച്ചേർന്നു. കാലപ്പഴക്കംകൊണ്ടു സംഭവിച്ച കേടുപാടുകൾ പരിഹരിക്കാനാണ് നെതർലൻഡ്സിലെ മ്യൂസിയത്തിലേക്ക് ചൈനയുടെ കൈവശമുണ്ടായിരുന്ന ബുദ്ധപ്രതിമ എത്തിക്കുന്നത്….