സൂക്ഷിക്കുക; ഇടക്കിടെ മൂക്കിൽ കൈയിടുന്നത് ഡിമെൻഷ്യയ്ക്ക് കാരണമാകും

ചിന്തിക്കാനുള്ള കഴിവ്, ഓർമ്മശക്തി, ശ്രദ്ധ, യുക്തി,സ്ഥലകല ബോധം നഷ്ടപ്പെടുക തുടങ്ങിയ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിമെൻഷ്യ അഥവാ മറവി രോഗം. മസ്തിഷ്‌കത്തിലെ നാഡീകോശങ്ങൾ ക്ഷയിക്കുന്നതിനാൽ ഓർമയും ബുദ്ധി ശക്തി ക്രമേണ നശിക്കും.ഹാർവാർഡ് ഹെൽത്ത് പറയുന്നതനുസരിച്ച്, 65 വയസ്സിന് മുകളിലുള്ള മുതിർന്നവരിൽ മുതൽ അഞ്ചുമുതൽ എട്ടു ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള ഡിമെൻഷ്യയുണ്ട്. ഡിമെൻഷ്യയ്ക്ക് അനാരോഗ്യകരമായ ശീലങ്ങൾ കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായപ്പെടുന്നു. അത്തരം ചില മോശം ശീലങ്ങളിതാ. മൂക്കിൽ ഇടക്കിടക്ക് കൈയിടുക മൂക്കിൽ ഇടക്കിടക്ക് കൈയിടുന്നത് ഡിമെൻഷ്യ, അൽഷിമേഴ്‌സ്…

Read More

ബിസിനസിന്റെ വലിയ സാധ്യതകള്‍ എനിക്കു മുന്നില്‍ തുറന്നിട്ടത് അച്ഛന്‍: ബീനാ കണ്ണന്‍

ടെക്‌സ്റ്റൈല്‍ ബിസിനസ് രംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യമാണ് ബീനാ കണ്ണന്‍. മലയാളി സ്ത്രീകളുടെ സ്വപ്‌നങ്ങളിലെ വസ്ത്രങ്ങള്‍ക്ക് അഴകും വര്‍ണങ്ങളും നല്‍കി സാക്ഷാത്കരിച്ച ശീമാട്ടി എന്ന വസ്ത്ര വ്യാപാരശൃംഖലയുടെ അമരക്കാരി. ലോകത്തിലെ ഏറ്റവും നീളം കൂടിയ പട്ടുസാരി നെയ്ത് ഗിന്നസ് റിക്കോര്‍ഡ് കരസ്ഥമാക്കിയ ഡിസൈനര്‍ കൂടിയാണ് ബീന. നേരത്തെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ബിസിനസ് ജീവിതത്തെക്കുറിച്ചു തുറന്നുപറയുന്നുണ്ട് ബീനാ കണ്ണന്‍. വിവാഹം കഴിയുന്നതിനു മുമ്പുതന്നെ ബിസിനസ് രംഗത്തേക്കു വന്നിരുന്നുവെന്ന് ബീനാ കണ്ണന്‍. ഡിഗ്രി പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ…

Read More

വോഗ് മാഗസിൻ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ കവർ മോഡലായി 106 വയസുകാരി

ഫാഷൻ തരംഗങ്ങളെ ആളുകളിലേക്ക് എത്തിക്കുന്ന ഒന്നാണ് വോഗ് മാഗസിൻ. പലപ്പോഴും ചരിത്രം കുറിച്ചിട്ടുണ്ടെങ്കിലും വോഗ് ഫിലിപ്പീൻസിന്റെ ഏപ്രിൽ ലക്കത്തിന്റെ കവർ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ്. തദ്ദേശീയ ടാറ്റൂ ആർട്ടിസ്റ്റായ അപ്പോ വാങ്-ഓഡ് എന്ന 106 വയസുകാരിയാണ് കവർ പേജിൽ മോഡലായി എത്തിയിരിക്കുന്നത്. 85-ാം വയസ്സിൽ ബ്രിട്ടീഷ് വോഗിന്റെ കവറിൽ ഇടം നേടിയ ഡാം ജൂഡി ഡെഞ്ചിനെ പിന്തള്ളി അപ്പോ വാങ്-ഓഡ് ഇപ്പോൾ ഏറ്റവും പ്രായമേറിയ വോഗ് കവർ മോഡലായിരിക്കുകയാണ്. വടക്കൻ ഫിലിപ്പൈൻസിലെ കലിംഗ പ്രവിശ്യയിലെ ബുസ്‌കലാൻ എന്ന വിദൂര…

Read More

കൊവിഡിന് ശേഷം കൗമാരക്കാർക്കിടയിൽ ഈറ്റിംഗ് ഡിസോർഡർ വർദ്ധിച്ചു

കൊവിഡിന് ശേഷം കൗമാരക്കാരിൽ ഈറ്റിങ് ഡിസോർഡർ വർദ്ധിച്ചുവെന്ന് ഗവേഷകരുടെ വാദം. ഭക്ഷണത്തോട് അമിതമായ ആസക്തി തോന്നുക, എന്തു കിട്ടിയാലും വലിച്ചുവാരി തിന്നാനുള്ള തോന്നൽ, അതല്ലെങ്കിൽ ശരീരഭാരം കൂടുമോയെന്ന ഭയത്താൽ ഭക്ഷണം തീരെ കഴിക്കാതിരിക്കൽ തുടങ്ങിയവയൊക്കെ ഈറ്റിങ് ഡിസോർഡറിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. അത്ര നിസ്സാരക്കാരനായല്ല ഇതിനെ കാണേണ്ടത്. ഒരാളുടെ മാനസിക-ശാരീരിക നിലയെ തന്നെ ഈറ്റിങ് ഡിസോർഡർ തകർത്തുകളയും. മഹാരമാരിയ്ക്ക് ശേഷം ഈറ്റിങ് ഡിസോർഡർ എന്ന അവസ്ഥ പലരിലും കൂടിയെന്നും പ്രത്യേകിച്ചും കൗമാരക്കാരിൽ ഈറ്റിങ് ഡിസോർഡർ ഇരട്ടിയായി എന്നും ഗവേഷകർ…

Read More

എവറസ്റ്റ് പോലും മുങ്ങുന്ന സമുദ്രഗർത്തത്തിൽ ജീവിക്കുന്ന അദ്ഭുതമത്സ്യം ഏതാണെന്നറിയാമോ…

പസഫിക് സമുദ്രത്തിൽ ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ജപ്പാനു ചുറ്റുമുള്ള വൻ ഗർത്തങ്ങളിൽ ശസ്ത്രജ്ഞർ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയ ഒരു മത്സ്യം ഗവേഷകരെ അദ്ഭുതപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന് 8,849 മീറ്റർ ആണ് ഉയരം. ആ കൊടുമുടിയെപ്പോലും മുക്കാൻ താഴ്ചയുള്ള ആഴങ്ങളിൽ ജീവിക്കുന്ന മത്സ്യത്തെ കണ്ടെത്തിയത് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ്. പസഫിക് സമുദ്രത്തിലെ 7,300 മുതൽ 9,300 വരെ ആഴമുള്ള ഇസു-ഓഗസാവര, റ്യൂക്കു എന്നീ ഗർത്തങ്ങളിലാണ് ഓസ്ട്രേലിയയിൽനിന്നുള്ള സംഘം ഗവേഷണങ്ങൾ…

Read More

35-ാം വയസിൽ വിശ്രമജീവിതം; അമേരിക്കൻ യുവാവ് സമ്പാദിച്ചുകൂട്ടുന്നത് കോടികൾ

വിശ്രമജീവിതത്തെക്കുറിച്ച് ആവലാതിപ്പെടുന്നവരാണ് അധികവും. വാർധക്യത്തിൽ രോഗവും കൂടി പിടിപെട്ടാൽ ജീവിതം പിന്നെ ദുരിതമായിത്തീരും. ഒറ്റപ്പെട്ടുപോകുമോ, കുടുംബാംഗങ്ങളിൽനിന്ന് അവഗണനയും പീഡനങ്ങളും നേരിടേണ്ടിവരുമോ, തന്റെ സമ്പാദ്യം വാർധക്യജീവിതത്തിനു തികയുമോ… ഇത്തരത്തിലുള്ള ആശങ്കകളാണ് പലർക്കും. നാണയപ്പെരുപ്പത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെയും അമിത നികുതിയുടെയും കാലഘട്ടത്തിൽ സമ്പാദ്യമെന്നതു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. പക്ഷേ, ചെറിയരീതിയിലുള്ള സമ്പാദ്യശീലം നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും. ഭാവി ജീവിതം സുരക്ഷിതമാക്കാനും കഴിയും. ഭാവിയിലേക്കു കരുതലൊന്നുമില്ലാതെ ധൂർത്തടിച്ചു ജീവിക്കുന്നവർക്ക് അമേരിക്കയിൽനിന്നുള്ള ടാനർ ഫിൾ എന്ന 29കാരനെ മാതൃകയാക്കാം. യുവാവിന്റെ…

Read More

ലോകത്തിലെ ഏറ്റവും വലിയ സൈക്കിളിന്റെ അപാര കഥ..!

ഇതു ലോകത്തിലെ ഏറ്റവും വലിയ സൈക്കിളിന്റെ കഥയാണ്. 2177 കിലോഗ്രാം തൂക്കമുള്ള സൈക്കിൾ മൂന്നു വർഷം കൊണ്ടാണ് നിർമിച്ചത്. സൈക്കിളിന്റെ മറ്റൊരു പ്രത്യേകത സ്‌ക്രാപ്പ് മെറ്റൽ ഉപയോഗിച്ചാണ് സൈക്കിൾ നിർമിച്ചിതെന്നതും കൗതുകരം. സൈക്കിളിനു പേരുമുണ്ട് ക്ലീൻ ജോഹന്ന. സെബാസ്റ്റ്യൻ ബട്ട്ലർ എന്ന ജർമൻകാരനാണ് ഭീമൻ സൈക്കിൾ നിർമിച്ചത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ദേശീയ പതിപ്പായ ജർമനിയിലെ റെക്കോർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലീൻ ജോഹന്ന ഇതിനോടകംതന്നെ ഇടം പിടിച്ചിട്ടുണ്ട്. അഞ്ചു മീറ്റർ നീളവും രണ്ടു മീറ്റർ ഉയരവുമുണ്ട് സൈക്കിളിന്….

Read More

തെരുവില്‍ കൊതിയൂറുന്ന ഭക്ഷണവുമായി ദമ്പതികള്‍; രുചിക്കൂട്ടുകള്‍ അവരെ വൈറലാക്കി

ജീവിതം ചിലപ്പോള്‍ അങ്ങനെയൊക്കെയാണ്. എങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നതെന്നു പോലും മനസിലാകുകയില്ല. കാലം നമ്മളെ വലിയ ജീവിതാധ്യായങ്ങള്‍ പഠിപ്പിക്കുന്നു. ചുറ്റും നോക്കൂ, ഓരോരോ വേഷങ്ങള്‍! ഒരു ചാണ്‍ വയറിനുവേണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു..! ഫരീദാബാദില്‍നിന്നുള്ള ഒരു വീഡിയോ എല്ലാവരെയും ചിന്തിപ്പിക്കുന്നതാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ നെറ്റിസണ്‍സ് ഏറ്റെടുത്തുകഴിഞ്ഞു. വഴിയരികില്‍ രാജ്മ റൈസ് വില്‍ക്കുന്ന ദമ്പതികള്‍- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്കു രുചികരമായ ഭക്ഷണം വിളമ്പുന്ന ദമ്പതികളുടെ വീഡിയോ ആണിത്. രുചികരമായ രാജ്മ റൈസ് ആണ് അവര്‍ വില്‍ക്കുന്നത്. വെറും 40…

Read More

ആന ഒരു ഭീകരജീവിയാണോ..?

ആനകളെ കാണാം ട്രക്കിങ്ങും നടത്താം..! ആന എന്നും അദ്ഭുതവും കൗതുകവുമാണ്. ഉത്സവങ്ങളില്‍ നെറ്റിപ്പട്ടം കെട്ടി നില്‍ക്കുന്ന ആനയെ കാണാന്‍ തന്നെ എന്തൊരു ചന്തമാണ്! പേരും പെരുമയുള്ള എത്രയോ ആനകളുണ്ട് കേരളത്തില്‍. ആനകള്‍ക്ക് ഫാന്‍സ് ക്ലബ് ഉള്ള നാടുകൂടിയാണ് കേരളം. ഉത്സവപ്പറമ്പുകളില്‍ തങ്ങളുടെ പ്രിയപ്പെട്ട കരിവീരന്മാരെ കാണാനും സെല്‍ഫി എടുക്കാനും കൊതിക്കുന്ന എത്രയോ പേരുണ്ട് നമുക്കു ചുറ്റും! ആനയുടെ കൂടെ ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടോ..? അങ്ങനെയൊരു ആഗ്രമുണ്ടെങ്കില്‍ മടിക്കേണ്ട എറണാകുളം ജില്ലയിലെ കപ്രിക്കാട് ഗ്രാമത്തിനടുത്ത് അഭയാരണ്യം എന്ന…

Read More

സ്വന്തം കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്നത് ഉചിതമോ അല്ലയോ?; മറുപടി വിദഗ്ധർ പറയും

നടി ഛവി മിത്തൽ തന്റെ മകൻ അർഹാമിന്റെ ചുണ്ടിൽ ചുംബിക്കുന്നതിൻറെ ചിത്രങ്ങൾ പങ്കുവച്ചതോടെ കമൻറുകളിലൂടെ ഒരു സംഘം ഇവർക്കെതിരെ തിരിഞ്ഞിരുന്നു. ചിലർ ഇത് തീർത്തും അനുചിതമെന്ന് വിശേഷിപ്പിച്ചു, ചിലർ ഇതിനെ ബാലപീഡനം എന്ന് വിശേഷിപ്പിക്കുന്ന പരിധി വരെ പോയി. മുൻകാലങ്ങളിൽ, അഭിനേതാക്കളായ ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, സെയ്ഫ് അലി ഖാൻ, ആയിഷ ടാകിയ ആസ്മി എന്നിവരും നടി ഹിലാരി ഡഫ്, മുൻ ഗായിക വിക്ടോറിയ ബെക്കാം തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖരും സമാനമായ ആക്രമണങ്ങൾ…

Read More