മദ്യപാനം കുറയ്ക്കണോ… ചൈനയുടെ ചിപ്പ് ചികിത്സ ഫലപ്രദം

മദ്യപാനം ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. മുഴുകുടിയന്മാര്‍ പോലും രാവിലെ കെട്ടുവിടുമ്പോള്‍ പറയും ഇനി കഴിക്കില്ലെന്ന്. എന്നാല്‍, പതിവു പോലെ കുറച്ചുകഴിയുമ്പോള്‍ വീണ്ടും പെഗായും കുപ്പിയായും അടി തുടങ്ങും. ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ മാത്രമേ മദ്യപാനത്തില്‍നിന്നു മോചനം നേടാനാവൂ. മദ്യപരെക്കൊണ്ട് നശിച്ച കുടുംബാംഗങ്ങള്‍ക്ക് ചൈനയില്‍ നിന്നൊരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മദ്യപാനം നിയന്ത്രിക്കാന്‍ നൂതന ചികിത്സയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ചിപ്പ് ചികിത്സയാണ് അവര്‍ പരീക്ഷിച്ചത്. പരീക്ഷണം വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് ഡോക്ടര്‍മാര്‍. അഞ്ചുമാസം വരെ മദ്യപാനം ഫലപ്രദമായി…

Read More

ബൈക്ക് വാങ്ങാന്‍ എട്ടു വയസുകാരന്‍ ഒപ്പിച്ച പണി കണ്ടോ..!

ഈ തലമുറയിലെ കുട്ടികള്‍ ജനിച്ചവീഴുന്നതുതന്നെ ഡിജിറ്റല്‍ ലോകത്തേക്കാണ്. കുട്ടിക്കാലം തൊട്ടുതന്നെ കുട്ടികള്‍ മൊബൈല്‍ ഫോണും ഡെസ്‌ക് ടോപ്പും ലാപ്‌ടോപ്പും ഉപയോഗിക്കാന്‍ ശീലിക്കുന്നു. ഓണ്‍ലൈനിലെ അനന്തസാധ്യതകളിലാണ് ഇൗ തലമുറയിലെ കുട്ടികള്‍ ജീവിക്കുന്നത്. മാതാപിതാക്കളുടെ മൊബൈല്‍ഫോണിലെ ആപ്പുകള്‍ തുറന്ന് പതിനായിരക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും രക്ഷിതാക്കള്‍ വെട്ടിലാകുന്നതും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അതെല്ലാം നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം വളരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ടത്. പിതാവിന്റെ വിലകൂടിയ വാച്ച് ഓണ്‍ലൈനില്‍ വിറ്റ് തനിക്കു…

Read More

വരാനിരിക്കുന്നത് റെക്കോഡ് താപനില; വെന്തുരുകുമോ ജീവന്‍..?

പുതിയ കലാവസ്ഥാ മുന്നറിയിപ്പു നല്‍കി യുഎന്‍. ലോകത്തു വന്‍ കാലാവസ്ഥാ വ്യതിയാനമാണു സംഭവിക്കാന്‍ പോകുന്നതെന്നായിരുന്നു യുഎന്നിന്റെ മുന്നറിയിപ്പ്. ലോകചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായിരിക്കും വരുന്ന അഞ്ചുവര്‍ഷം രേഖപ്പെടുത്തുക! വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎംഒ) ബുധനാഴ്ച പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ആഗോളതാപനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്. ഭൂമിയുടെ ശരാശരി താപനില അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ റെക്കോഡിലെത്തിയേക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല ഗവേഷകര്‍. 2027വരെയുള്ള കാലയളവില്‍ വ്യാവസായിക കാലഘട്ടത്തിനു മുമ്പുള്ള നിലകളില്‍നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസ് (2.7 ഡിഗ്രി ഫാരന്‍ഹീറ്റ്)…

Read More

കാണ്ടാമൃഗത്തെ പൂച്ചയാക്കിയ വൈല്‍ഡ് ഫോട്ടോഗ്രഫര്‍, അപൂര്‍വ വീഡിയോ കാണാം

മൃഗങ്ങളുടെ വീഡിയോ പങ്കുവയ്ക്കാനും കാണാനും സമൂഹമാധ്യമങ്ങളില്‍ വലിയ കൂട്ടായ്മ തന്നെയുണ്ട്. വന്യജീവികളെ നേരിട്ടുകാണാനും അടുത്തറിയാനുമായി യാത്രകള്‍ പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. നേരത്തെ, സൗത്ത് ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ ഗാര്‍ത്ത് ഡി ബ്രൂണോ ഓസ്റ്റിന്‍ പങ്കുവച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം വലിയ മാധ്യമശ്രദ്ധയാണു നേടിയത്. ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടുക്കുകയും ചെയ്തു. വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു മൃഗം അടുത്തെത്തുന്നതിനു മുമ്പുതന്നെ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുന്നവരാണ് അധികവും. എന്നാല്‍ ഓസ്റ്റിന്‍ ചെയ്തതു മറ്റുള്ളവരില്‍ ഭയവും…

Read More

കാണ്ടാമൃഗത്തെ പൂച്ചയാക്കിയ വൈല്‍ഡ് ഫോട്ടോഗ്രഫര്‍, അപൂര്‍വ വീഡിയോ കാണാം

മൃഗങ്ങളുടെ വീഡിയോ പങ്കുവയ്ക്കാനും കാണാനും സമൂഹമാധ്യമങ്ങളില്‍ വലിയ കൂട്ടായ്മ തന്നെയുണ്ട്. വന്യജീവികളെ നേരിട്ടുകാണാനും അടുത്തറിയാനുമായി യാത്രകള്‍ പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. നേരത്തെ, സൗത്ത് ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ ഗാര്‍ത്ത് ഡി ബ്രൂണോ ഓസ്റ്റിന്‍ പങ്കുവച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം വലിയ മാധ്യമശ്രദ്ധയാണു നേടിയത്. ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടുക്കുകയും ചെയ്തു. വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു മൃഗം അടുത്തെത്തുന്നതിനു മുമ്പുതന്നെ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുന്നവരാണ് അധികവും. എന്നാല്‍ ഓസ്റ്റിന്‍ ചെയ്തതു മറ്റുള്ളവരില്‍ ഭയവും…

Read More

രാജശാസനകള്‍ മുഴങ്ങിയ കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം

ചരിത്രമുറങ്ങുന്ന നിര്‍മിതിയാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ വേനല്‍ക്കാല വസതിയായ അമ്മച്ചിക്കൊട്ടാരം. കുട്ടിക്കാനത്തിനു സമീപമാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ചരിത്രമുറങ്ങുന്ന കൊട്ടാരത്തിന് 210 വര്‍ഷം പഴക്കമുണ്ട്. പ്രതാപകാലത്തിന്റെ സ്മരണകളുടെ തലയെടുപ്പില്‍ അമ്മച്ചിക്കൊട്ടാരം സഞ്ചാരികളെ ആകര്‍ഷിച്ചുനില്‍ക്കുന്നു. തിരുവിതാംകൂര്‍ തായ്‌വഴി ഭരണകാലത്ത് റാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു. ‘അമ്മച്ചി’ പദവിയാണ് രാജാവിന്റെ പത്‌നിക്കുണ്ടായിരുന്നത്. അങ്ങനെയാണ് രാജാവിന്റെ പത്‌നി താമസിച്ചിരുന്ന കൊട്ടാരത്തിനു അമ്മച്ചിക്കൊട്ടാരം എന്നു പേരു ലഭിച്ചത്. അക്കാലത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ മൂലം രാമവര്‍മയാണ് കൊട്ടാരം പണികഴിപ്പിച്ചത്. 25 ഏക്കര്‍ ചുറ്റളവിലാണ് കൊട്ടാരം…

Read More

അസാധ്യമായത് ഒന്നുമില്ല; സാരിയില്‍ സ്‌കീയിംഗ് നടത്തുന്ന യുവതി, വൈറല്‍ വീഡിയോ കാണാം

ആ യുവതി ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ കീഴടക്കി. അസാധ്യമായതെന്നു പലര്‍ക്കും തോന്നുന്ന കാര്യമാണ് അവര്‍ ചെയ്തു മാതൃകയായത്. ഒരു പക്ഷേ, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ലോകത്തിലെ ആദ്യത്തെ സംഭവുമായിരിക്കാം ഇത്! ആ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയി. സാരിയുടുത്ത് മഞ്ഞുമലകളിലൂടെ സ്‌കീയിംഗ് നടത്തുന്ന യുവതിയാണ് വീഡിയോയിലെ താരം. യുവതി അത്ര നിസാരക്കാരിയല്ല, സാത്തി (സൗത്ത് എഷ്യന്‍ ആര്‍ട്‌സ് ആന്‍ഡ് തിയേറ്റര്‍ ഹൗസ്) ന്റെ സിഇഒ ദിവ്യ മയ്യയാണ് ആണ് വൈറല്‍ താരം. പിങ്ക് നിറത്തിലുള്ള സാരിധരിച്ച് മഞ്ഞുമൂടിയ മലകളിലൂടെ…

Read More

അദ്ഭുതം തന്നെ, ആനക്കൂട്ടത്തെ ബഹുമാനിക്കുന്ന കടുവ! വിഡിയോ കാണാം

വനത്തിനുള്ളിലെ മൃഗങ്ങളുടെ ജീവിതം മനുഷ്യനെന്നും അദ്ഭുതമാണ്. ദിവസങ്ങളായി അരിക്കൊമ്പൻ എന്ന കാട്ടാനയുടെ വിശേഷങ്ങളാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. അരിക്കൊമ്പനെ പിടിക്കുന്നതും തേക്കടിയിലേക്കു കൊണ്ടുപോകുന്നതും ഉൾക്കാട്ടിൽ തുറന്നുവിട്ടതുമെല്ലാം മാധ്യമങ്ങൾ പൂരം പോലെ ആഘോഷിച്ചു. ഇപ്പോൾ ഉൾക്കാട്ടിൽനിന്നുള്ള മറ്റൊരു സംഭവം വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നു. ആനക്കൂട്ടത്തിനു കടന്നുപോകാൻ വഴിയിൽനിന്നു മാറിനിൽക്കുന്ന കടുവയാണ് ഇപ്പോൾ താരം. ആനത്താരയിലൂടെ കടന്നുപോകുന്ന ആനക്കൂട്ടത്തെ കണ്ട കടുവ പതുങ്ങിക്കിടക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അവസാനത്തെ ആനയും കടന്നുപോകുന്നതുവരെ കടുവ പതുങ്ങിക്കിടക്കുന്നു. കടുവ പുല്ലിൽ പതുങ്ങിക്കിടക്കുന്നത് ആനകൾ ശ്രദ്ധിക്കുന്നതേയില്ല. ആനകൾ കടന്നുപോയതിനു…

Read More

കണ്ടിട്ടുണ്ടോ; അക്കാ തങ്കച്ചിപ്പാറ ഒരു പറുദീസയാണ്

വിദേശ-ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കിയിലെ മിക്കയിടങ്ങളും. മൂന്നാർ, തേക്കടി, രാമക്കൽമേട്, മുനിയറ, അഞ്ചുരുളി തുടങ്ങിയ സ്ഥലങ്ങളെല്ലാം സഞ്ചാരികൾക്കു പ്രിയപ്പെട്ടതാണ്. എന്നാൽ, സഞ്ചാരികളെത്താത്ത സ്ഥലങ്ങൾ ഇനിയുമുണ്ട് ഇടുക്കിയിൽ. പ്രകൃതി അനുഗ്രഹിച്ച, എത്ര കണ്ടാലും മതിവരാത്ത രമണീയത ഒളിപ്പിച്ച ഇടുക്കിയിലെ അക്കാ തങ്കച്ചിപ്പാറ. ഐതിഹ്യങ്ങളും മഹാശിലായുഗത്തിന്റെ അവശേഷിപ്പുകളുമുള്ള പ്രദേശമാണ് അക്കാ തങ്കച്ചിപ്പാറ. വിനോദസഞ്ചാരമേഖലയിൽ വൻ സാധ്യതകളുള്ള പ്രദേശമാണിത്. അക്കാ തങ്കച്ചിപ്പാറയെക്കുറിച്ച് അറിയുന്നവർ മാത്രമാണ് ഇപ്പോളെത്തുന്നത്. പ്രദേശത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ വെളിച്ചത്തുകൊണ്ടുവന്നാൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. അത്രയ്ക്കു മനോഹരമായ…

Read More

പ്രഭാവലയം, താമരപ്പൂവ് ഈജിപ്തില്‍ കണ്ടെത്തിയ ബുദ്ധപ്രതിമയ്ക്ക് പ്രത്യേകതകളേറെ; പ്രാചീന ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വെളിപ്പെടുത്തുന്നതെന്ന് ഗവേഷകര്‍

അദ്ഭുതങ്ങളുടെ നാടാണ് ഈജിപ്ത്. ചരിത്രവും കഥകളും കെട്ടുകഥകളുമായി ഈജിപ്ത് എന്നും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. അടുത്തിടെ ഈജിപ്തില്‍ കണ്ടെത്തിയ ഒരു ബുദ്ധപ്രതിമ ഗവേഷകരുടെ മുമ്പില്‍ വിജ്ഞാനത്തിന്റെ മഹാജാലകങ്ങളാണു തുറന്നിടുന്നത്. ചെങ്കടലിന്റെ തീരത്തുള്ള പുരാതന തുറമുഖമായ ബെറനീസിലാണ് ബുദ്ധന്റെ പൂര്‍ണരൂപത്തിലുള്ള പ്രതിമ കണ്ടെത്തിയത്. റോമന്‍ സാമ്രാജ്യവും ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളാണിതെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ബെറനീസിലെ പുരാതനക്ഷേത്രത്തില്‍ നടത്തിയ ഖനനത്തിനിടെയാണ് ബുദ്ധപ്രതിമ കണ്ടെത്തിയതെന്ന് പോളിഷ്‌യുഎസ് ഗവേഷകസംഘത്തിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. റോമന്‍ കാലഘട്ടത്തില്‍ ഈജിപ്തും ഇന്ത്യയും തമ്മിലുള്ള…

Read More