
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട !!! നഖങ്ങളുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും പോംവഴികൾ
മുഖവും കൈകാലുകളും കാത്ത് പരിപാലിക്കുന്നപോലെ തന്നെ സംരക്ഷിക്കേണ്ടതാണ് നഖങ്ങളും. കേശ-ചർമ്മ സംരക്ഷണത്തിന് നാം എടുക്കുന്ന പ്രയത്നങ്ങളോളം തന്നെ പ്രധാനമാണ് നഖങ്ങൾ ഭംഗിയായി സൂക്ഷിക്കുന്നതും. നഖസൗന്ദര്യം കൂടിയുണ്ടെങ്കിലേ മൊത്തത്തിലുള്ള അഴകും വർദ്ധിക്കൂ. നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളും നമ്മുടെ ആരോഗ്യ സൂചനകള്‍ കൂടിയാണ്. നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ആദ്യം പ്രത്യക്ഷപ്പെടുന്നതും നമ്മുടെ ശരീരത്തില്‍ തന്നെയാണ്. പല മാറ്റങ്ങളും ശരീരത്തിലും ശരീര ഭാഗങ്ങളിലുമുണ്ടാകും. നാം സുപ്രധാനമായി കണക്കാക്കാറില്ലെങ്കിലും നമ്മുടെ നഖങ്ങളും ഇത്തരത്തിലെ പല ആരോഗ്യ സൂചനകളും നല്‍കുന്ന ഒന്നു…