
ഇടുക്കിയിൽ മഹാശിലായുഗത്തിന്റെ അവശേഷിപ്പുകൾ
കാണാമവളേ… കേൾക്കാമവളേ… കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്… നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട് കനവിൻ തൈ നട്ടുണരും നാട് നെഞ്ചിലലിവുള്ള മലനാടൻപെണ്ണ്… മലയാളികളുടെ മനസിൽ ഇടംപിടിച്ച ഇടുക്കിയെക്കുറിച്ചുള്ള പാട്ടിന്റെ വരികളാണിത്. അതെ, കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി..! പ്രകൃതി കനിഞ്ഞരുഗ്രഹിച്ച നാട്. അനുഭവിച്ചാലും അനുഭവിച്ചാലും മതിയാകാത്ത കാലാവസ്ഥ! വിദേശ-ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കിയിലെ മിക്കയിടങ്ങളും. മൂന്നാർ, തേക്കടി, രാമക്കൽമേട്, മുനിയറ, അഞ്ചുരുളി, അയ്യപ്പൻകോവിൽ തുടങ്ങിയ സ്ഥലങ്ങളെല്ലാം സഞ്ചാരികൾക്കു പ്രിയപ്പെട്ടതാണ്. എന്നാൽ, സഞ്ചാരികളെത്താത്ത സ്ഥലങ്ങൾ ഇനിയുമുണ്ട് ഇടുക്കിയിൽ. ഐതിഹ്യങ്ങളും മഹാശിലായുഗത്തിന്റെ…