
ലോകത്തിലെ ഏറ്റവും വലിയ സൈക്കിളിന്റെ അപാര കഥ..!
ഇതു ലോകത്തിലെ ഏറ്റവും വലിയ സൈക്കിളിന്റെ കഥയാണ്. 2177 കിലോഗ്രാം തൂക്കമുള്ള സൈക്കിൾ മൂന്നു വർഷം കൊണ്ടാണ് നിർമിച്ചത്. സൈക്കിളിന്റെ മറ്റൊരു പ്രത്യേകത സ്‌ക്രാപ്പ് മെറ്റൽ ഉപയോഗിച്ചാണ് സൈക്കിൾ നിർമിച്ചിതെന്നതും കൗതുകരം. സൈക്കിളിനു പേരുമുണ്ട് ക്ലീൻ ജോഹന്ന. സെബാസ്റ്റ്യൻ ബട്ട്ലർ എന്ന ജർമൻകാരനാണ് ഭീമൻ സൈക്കിൾ നിർമിച്ചത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ദേശീയ പതിപ്പായ ജർമനിയിലെ റെക്കോർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലീൻ ജോഹന്ന ഇതിനോടകംതന്നെ ഇടം പിടിച്ചിട്ടുണ്ട്. അഞ്ചു മീറ്റർ നീളവും രണ്ടു മീറ്റർ ഉയരവുമുണ്ട് സൈക്കിളിന്….