
അസാധ്യമായത് ഒന്നുമില്ല; സാരിയില്‍ സ്‌കീയിംഗ് നടത്തുന്ന യുവതി, വൈറല്‍ വീഡിയോ കാണാം
ആ യുവതി ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ കീഴടക്കി. അസാധ്യമായതെന്നു പലര്‍ക്കും തോന്നുന്ന കാര്യമാണ് അവര്‍ ചെയ്തു മാതൃകയായത്. ഒരു പക്ഷേ, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ലോകത്തിലെ ആദ്യത്തെ സംഭവുമായിരിക്കാം ഇത്! ആ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയി. സാരിയുടുത്ത് മഞ്ഞുമലകളിലൂടെ സ്‌കീയിംഗ് നടത്തുന്ന യുവതിയാണ് വീഡിയോയിലെ താരം. യുവതി അത്ര നിസാരക്കാരിയല്ല, സാത്തി (സൗത്ത് എഷ്യന്‍ ആര്‍ട്‌സ് ആന്‍ഡ് തിയേറ്റര്‍ ഹൗസ്) ന്റെ സിഇഒ ദിവ്യ മയ്യയാണ് ആണ് വൈറല്‍ താരം. പിങ്ക് നിറത്തിലുള്ള സാരിധരിച്ച് മഞ്ഞുമൂടിയ മലകളിലൂടെ…