20 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് എഴുതിവെച്ചത് ഇവർക്ക്, അമേരിക്കന്‍ വനിതയുടെ വില്‍പ്പത്രം വായിച്ചവര്‍ ഞെട്ടി!

പൂച്ചകളുടെ പേരില്‍ എഴുതിവച്ചത് കോടികളുടെ സ്വത്തും ബംഗ്ലാവും. സംഭവം അമേരിക്കയിലാണ്. ഫ്‌ളോറിഡയിലെ നാന്‍സി സോയര്‍ എന്ന സ്ത്രീ 20 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് എഴുതിവച്ചിരിക്കുന്നത് അവരുടെ ഏഴു വളര്‍ത്തുപൂച്ചകള്‍ക്കാണ്. സോയറുടെ ആഢംബര ബംഗ്ലാവും പൂച്ചകളുടെ പേരില്‍ എഴുതിവച്ചിരിക്കുന്നു. അവരുടെ പ്രവൃത്തിയില്‍ ബന്ധുക്കള്‍ അതൃപ്തരാണെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണു വാസ്തവം. പൂച്ചകളായ ക്ലിയോപാട്ര, ഗോള്‍ഡ് ഫിംഗര്‍, ലിയോ, മിഡ്‌നൈറ്റ്, നെപ്പോളിയന്‍, സ്‌നോബോള്‍, സ്‌ക്വീക്കി എന്നിവയുടെ പേരിലാണ് നാന്‍സി സോയര്‍ സ്വത്ത് എഴുതി വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് നാന്‍സി…

Read More

മറക്കാനാകുമോ ആ രുചിക്കൂട്ട്..! കര്‍ണാടകയിലെ പരമ്പരാഗത ദോശകള്‍

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ഹിറ്റ് സിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍ തന്നെ. വിവിധയിനം ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടു നീങ്ങുന്ന പ്രണയകഥ മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. ദോശ മലയാളിയുടെ ഇഷ്ടഭക്ഷണം കൂടിയാണ്. ഏതു നേരത്തും കഴിക്കാവുന്ന രുചികരമായ വിഭവം. നല്ല ചമ്മന്തിയും സാമ്പാറും കൂടിയുണ്ടെങ്കില്‍ ദോശ അടിപൊളി! ദോശകളില്‍ നിരവധി പരീക്ഷണം നടക്കുന്ന കാലമാണിത്. പിസ ദോശകള്‍, കൊറിയന്‍ ദോശകള്‍, ഷെസ്‌വാന്‍ ദോശകള്‍, മാഗി ദോശകള്‍ അങ്ങനെ പുതിയകാല…

Read More

പ്രമേഹവും പ്രഷറും ഈസിയായി ഒഴിവാക്കാം; ശീലമാക്കൂ ആഴ്ചയിൽ രണ്ട് നേരം റാഗി പുട്ട്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ റാഗി അത്രത്തോളം തന്നെ ഗുണം നൽകുന്നുണ്ട് എന്നതാണ് സത്യം. പല പ്രതിസന്ധികളേയും ആരോഗ്യ പ്രശ്നങ്ങളേയും പൂർണമായും ഇല്ലാതാക്കി ആയുരാരോഗ്യം വർദ്ധിപ്പിക്കുന്നതിന് റാഗി പുട്ട് സഹായിക്കുന്നു. പ്രഷറും പ്രമേഹവും ഉള്ളവർക്ക് വേണമെങ്കിൽ സ്ഥിരമാക്കാവുന്നതാണ്. അത്രയധികം ഗുണം ഇതിന് ലഭിക്കുന്നു. ഇത് സ്ഥിരമായോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണയോ കഴിക്കുന്നത് നല്ലതാണ്. പ്രമേഹം മാത്രമല്ല പ്രഷറും ഇല്ലാതാക്കുന്നതിന് റാഗി മികച്ചതാണ്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്തുകൊണ്ടും മികച്ചതാണ് റാഗി. കൊളസ്ട്രോൾ കുറക്കുന്നതിനും റാഗി തന്നെയാണ്…

Read More

ഇയാള്‍ പരിശീലകനോ അതോ കാലനോ..! ഒരു ജിം പീഡന വീഡിയോ

ജിം പരിശീലവനുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പരിശീലകരുടെ ക്രൂരമായ പെരുമാറ്റം പലരെയും ജിമ്മില്‍നിന്ന് അകറ്റിയിട്ടുണ്ടെന്ന് ഇതിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹരിയാന ഗുഡ്ഗാവിലെ ഒരു ജിമ്മില്‍നിന്നുള്ള വീഡിയോ ക്രൂരതയുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു. രണ്ടു പരിശീലകര്‍ ഒരു യുവാവിനെ വെയിറ്റ് ലിഫ്റ്റിങ്ങിനായി പീഡിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവിനു താങ്ങാന്‍ കഴിയാത്ത ഭാരമാണ് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. യുവാവിന്റെ കഴുത്തിനു പിടിച്ചു ഞെരിക്കുന്നതും പുറത്തു അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് യുവാവിന്റെ സമീപത്തേക്കെത്തുന്ന രണ്ടാമത്തെ പരിശീലകന്‍…

Read More

അവിശ്വസനീയം; പാമ്പിനെ തിന്നുന്ന മാൻ..!

അവിശ്വസനീയം..! ഞെട്ടലോടെയാണ് ആ വീഡിയോ ലോകം കണ്ടത്. പാമ്പിനെ കടിച്ചുചവച്ചു തിന്നുന്ന മാനിന്റെ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. ഐഎഫ്എസ് ഓഫിസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. അവിശ്വസനീയം എന്നാണ് വീഡിയോ കണ്ടവർ ഞെട്ടലോടെ അഭിപ്രായപ്പെട്ടത്. പാമ്പിനെ ആർത്തിയോടെ തിന്നുന്ന മാനിന്റെ വീഡിയോ ആണ് ഫോറസ്റ്റ് ഓഫിസർ പങ്കുവച്ചത്. സസ്യഭുക്കായ മാൻ മാംസാഹാരം കഴിക്കുന്നത് അപൂർവമായ സംഭവമാണ്. ഫോസ്ഫറസ്, ഉപ്പ്, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ അഭാവംമൂലം മാനുകൾ മാംസഹാരം തേടിയേക്കാമെന്ന് വിദഗ്ധർ…

Read More

ഓട്ടോമാറ്റിക് ഡോര്‍ ചതിച്ചതാണാശാനേ..! മദ്യ മോഷണത്തിനിടെ കുടിയന്‍ പിടിയില്‍

മദ്യമോഷണത്തിനിടെ കുടിയന്‍ പിടിയിലായി. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള ലിക്വര്‍ ഷോപ്പിലാണ് രസകരമായ സംഭവം നടന്നത്. ഷോപ്പില്‍ തിരക്കൊഴിഞ്ഞ സമയത്തായിരുന്നു മോഷണശ്രമം. ഒരു പെട്ടി മദ്യമെടുത്ത് ബില്‍ കൗണ്ടറിലെ ജീവനക്കാരിയുടെ മുന്നിലൂടെ വേഗത്തില്‍ നടന്നു പുറത്തുകടക്കാന്‍ ശ്രമിച്ച കുടിയന്‍ കുടുങ്ങുകയായിരുന്നു. വനിതാ ജീവനക്കാരിയായിരുന്നു ആ സമയം ക്യാഷിയര്‍. തന്റെ മുന്നിലൂടെ കടന്നുപോയ മോഷ്ടാവിന്റെ പ്രവൃത്തിയില്‍ ആശങ്കപ്പെട്ട ജീവനക്കാരി ഓട്ടോമാറ്റിക് ഡോര്‍ ക്ലോസ് ചെയ്യുകയായിരുന്നു. ജീവനക്കാര്‍ക്കു നിയന്ത്രിക്കാവുന്ന പ്രവേശനസംവിധാനമാണ് ഷോപ്പിനുണ്ടായിരുന്നത്. പുറത്തേക്കു കടക്കാനുള്ള ശ്രമം കുടിയന്‍ നടത്തുന്നുണ്ടെങ്കിലും അയാള്‍ കുടുങ്ങുകയായിരുന്നു. തനിക്കു…

Read More

കാഷ്മീര്‍ മുതല്‍ കേരളം വരെ: മുതിര്‍ന്നവര്‍ക്ക് അനുയോജ്യമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

യാത്ര, സ്വയംകണ്ടെത്തലിനും വ്യക്തിഗതവളര്‍ച്ചയ്ക്കും അവസരം നല്‍കുന്നു. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തിലും ഇതില്‍ വ്യത്യാസമില്ല. യാത്രകള്‍ മുതിര്‍ന്നവരുടെ മനസിന് ഉണര്‍വു നല്‍കുന്നു, അതോടൊപ്പം ആവര്‍ത്തനങ്ങളാകുന്ന ദിവസങ്ങളില്‍നിന്നുള്ള മോചനവും. തങ്ങളുടെ ജീവിതത്തെ വീണ്ടും അനന്തമായ സാധ്യതകളിലേക്കു തുറന്നിടാനും യാത്ര പ്രചോദനമാകും. മുതിര്‍ന്നവര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യത്തെ ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാശ്മീര്‍ ലോകത്തിന്റെ പറുദീസയാണ് കാഷ്മീര്‍. മഞ്ഞുമൂടിയ മലനിരകള്‍, തടാകങ്ങള്‍, പച്ചപ്പുനിറഞ്ഞ താഴ്‌വരകള്‍… മനോഹരിയായ കാഷ്മീരിനെ വര്‍ണിക്കാന്‍ കഴിയില്ല. ശ്രീനഗറിലെ ദാല്‍ തടാകം, പഹല്‍ഗാം, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ് തുടങ്ങിയ സ്ഥലങ്ങള്‍…

Read More

മഴക്കാലമായി, ഇലവീഴാപൂഞ്ചിറയും കോടമഞ്ഞും കാണാം…

സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ. കാഞ്ഞാറിനടുത്തുള്ള മേലുകാവ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കൂടാതെ ട്രക്കിങ്ങിന് അനിയോജ്യമായ സ്ഥലമാണ്. സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാന്‍ കേരളത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നായി ഇലവീഴാപൂഞ്ചിറ അറിയപ്പെടുന്നു. മാങ്കുന്ന്, കൊടയത്തുമല, തോന്നിപ്പാറ എന്നീ മൂന്ന് കുന്നുകളുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ ആയിരം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു. മണ്‍സൂണ്‍ കാലത്ത് ഭൂപ്രദേശം അസാധാരണമാംവിധം മനോഹരമാണ്. മോഹിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മികച്ച ട്രെക്കിംഗ് പാതയാണ് ഇലവീഴാപൂഞ്ചിറയിലുള്ളത്….

Read More

ക്ഷേത്രങ്ങളുടെ നാട് വാരാണസിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉത്തര്‍ പ്രദേശിലെ ഗംഗ നദിയുടെ പടിഞ്ഞാറന്‍ തീരത്ത് ആറു കിലോമീറ്ററിലധികം നീളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ്, കാശി എന്നീ പേരുകളില്‍ അറിയപ്പെടുന്ന വാരാണസി. ഹിന്ദുക്കളുടെയും ബുദ്ധരുടെയും ജൈനരുടെയും പുണ്യനഗരമായ കാശി ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. 1200 ബിസി മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു. ഹിന്ദു ത്രിമൂര്‍ത്തികളിലൊരാളായ ഭഗവാന്‍ ശിവന്റെ ത്രിശൂലത്തിന്മേലാണ് കാശിയുടെ കിടപ്പെന്നാണു വിശ്വാസം. വടക്ക് കാഷ്മീരിലെ അമര്‍നാഥ് ഗുഹ മുതല്‍ തെക്ക് കന്യാകുമാരി വരെയും കിഴക്ക് പുരി മുതല്‍…

Read More

ഒരു കപ്പ് ഐസ്‌ക്രീമിന്റെ വില അഞ്ചു ലക്ഷം..! ഒരു കാറു വാങ്ങാം…

ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവര്‍ അപൂര്‍വം. ചൂടുകാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളിലൊന്നാണ് ഐസ്‌ക്രീം. മധുരവും കുളിര്‍മയുമേകുന്ന ഐസ്‌ക്രീം എല്ലാ പ്രായക്കാരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ്. ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ ഒരു ജാപ്പനീസ് ഐസ്‌ക്രീമിനെക്കുറിച്ചുള്ള വാര്‍ത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്. ജാപ്പനീസ് ഐസ്‌ക്രീം ലോകശ്രദ്ധ നേടിയത് അതിന്റെ രുചിപ്പെരുമകൊണ്ടു മാത്രമല്ല, അതിന്റെ വിലകൊണ്ടു കൂടിയാണ്. ഒരു കപ്പ് ഐസ്‌ക്രീമിന് അഞ്ചുലക്ഷത്തിലേറെയാണ് വില. ‘ബ്യാകുയാ’ എന്ന പേരില്‍ തയാറാക്കുന്ന ഐസ്‌ക്രീമിനു നിരവധി പ്രത്യേകതകളുണ്ട്. അതാണ് ഐസ്‌ക്രീമിനു ലക്ഷങ്ങള്‍ വില…

Read More